Get Updates
Get notified of breaking news, exclusive insights, and must-see stories!

വാഹനപരിശോധനയ്ക്കിടെ അതിമാരക ലഹരിമരുന്നുമായി യുവാവ് അറസ്റ്റില്‍ കടത്തിയത് ബംഗളൂരില്‍ നിന്നും

കണ്ണൂര്‍: വാഹനപരിശോധനയ്ക്കിടെ അതീവ മാരക ലഹരിമരുന്നുമായി യുവാവ് പിടിയില്‍.കൂത്തുപറമ്പ് എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ്അതിമാരക ലഹരി മരുന്നുമായി യുവാവിനെ അറസ്റ്റുചെയ്തത്. ശിവപുരം പാങ്കളത്തെ നുള്ളിക്കോടന്‍ വീട്ടില്‍ എന്‍. ജംഷീറിനെ (23) ആണ് എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ കെ.പി പ്രമോദും സംഘവും പിടികൂടിയത്.

15 ഗ്രാം മെത്തലിന്‍ ഡൈയോക്‌സി മെത്ത് ആംഫിറ്റാമിന്‍ എന്ന അതിമാരക ലഹരിമരുന്നാണ് ഇയാളില്‍ നിന്നു പിടികൂടിയത്. ഇന്നലെ ഉച്ചയോടെ ശിവപുരം മെട്ടയില്‍ നടത്തിയ വാഹന പരിശോധനയിലാണു പിടിയിലായത്. ഇയാള്‍ സഞ്ചരിച്ച സ്വിഫ്റ്റ് കാറും കസ്റ്റഡിയിലെടുത്തു. മട്ടന്നൂര്‍ ശിവപുരം, കൂത്തുപറമ്പ് ഭാഗങ്ങളില്‍ ലഹരി എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണു ജംഷീറെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

jamsheer-156

ലഹരിക്കടത്ത് സംഘങ്ങളെ എക്‌സൈസ് കമ്മിഷണര്‍ സ്‌ക്വാഡ് നിരീക്ഷിച്ചു വരവെയാണു ജംഷീറിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. ഇയാള്‍ ബംഗളൂരുവില്‍ നിന്നു ലഹരിമരുന്ന് കടത്തികൊïുവരുന്നുïെന്ന് മനസിലാക്കിയ എക്‌സൈസ് സംഘം ഇയാളെ വലയിലാക്കുകയായിരുന്നു. കൂത്തുപറമ്പ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.

വന്‍കിട നഗരങ്ങളില്‍ നിശാപാര്‍ട്ടികളില്‍ ഉപയോഗിക്കുന്ന പാര്‍ട്ടി ഡ്രഗ് എന്നറിയപ്പെടുന്ന ഈ വസ്തു ചെറിയതോതില്‍ ഉപയോഗിച്ചാല്‍ 12 മണിക്കൂറോളം ഇതിന്റെ ലഹരി നിലനില്‍ക്കുമെന്നതാണ് യുവാക്കളെ ഇതിലേക്ക് ആകര്‍ഷിക്കാനുള്ള മുഖ്യകാരണം. വെറും രïു ഗ്രാം കൈവശംവച്ചാല്‍ തന്നെ പത്തുവര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന ലഹരിമരുന്നാണ് എം.എന്ന ചെല്ല പേരില്‍ അറിയപ്പെടുന്ന എം.ഡി.എം.എ എന്ന ഈ ലഹരിമരുന്ന്. ഇയാളെ പിടികൂടിയതിലൂടെ ജില്ലയിലേക്കു ലഹരി കടത്തുന്ന സംഘങ്ങളെക്കുറിച്ച് എക്‌സൈസിനു സുപ്രധാന വിവരങ്ങള്‍ ലഭിച്ചിട്ടുï്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+