അതീവമാരക മയക്കുഗുളികളുമായി യുവാവ് എക്സൈസ് പിടിയില്‍: അറസ്റ്റ് ഇരിട്ടിയില്‍ വെച്ച്!
ഇരിട്ടി: കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലയില്‍ ഇരിട്ടി എക്‌സൈസിന്റെ മിന്നല്‍പരിശോധന തുടരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ എക്‌സൈസ് നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയില്‍ മാരകമായ മയക്കുഗുളികകളുമായി യുവാവ് പിടിയിലായി. ഉളിയില്‍ നരയംമ്പാറ സ്വദേശി ചെറുവാട്ടി സുനൈഫ്(29)ആണ് അറസ്റ്റിലായത്.
കണ്ണൂര്‍ എക്‌സൈസ് ഇന്റലിജന്‍സിനു കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ഇരിട്ടിഎക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സിനു കൊയിലത്തിന്റെ നേതൃത്വത്തിലുള്ള സംഘം പുന്നാട് ടൗണില്‍ നടത്തിയ വാഹന പരിശോധനയിലാണ് സ്‌കൂട്ടറില്‍ കടത്തു കയായിരുന്ന 90 എണ്ണം സ്പാസ്‌മോ പ്രോക്‌സിവോണ്‍ പ്ലസ് ഗുളികകളുമായി ഇയാള്‍ പിടിയിലായത്.

അതി തീവ്ര ലഹരിമരുന്ന് വിഭാഗത്തില്‍ പെട്ട ഈ ഗുളിക ഉപയോഗിച്ചാല്‍ 4 മുതല്‍ 8 മണിക്കൂര്‍ വരെ അതിന്റെ പ്രഭാവം നില്‍ക്കുകയും ക്രമേണ മാനസിക തകരാര്‍ സംഭവിച്ചു എന്നെന്നേക്കുമായി ലഹരിക്ക് അടിമപ്പെട്ടു പോകുമെന്നും ഇയാള്‍ ഉള്‍പെടുന്ന ഉളിയില്‍ നരയംമ്പാറ മേഖല കേന്ദ്രികരിച്ച് ഗുളികളുള്‍പ്പടെ ലഹറിഉല്‍പന്നങ്ങള്‍ വില്‍പന നടത്തുന്ന യുവാക്കളുടെ സംഘത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതായും സംഘത്തെ ഉടന്‍ പിടികൂടുമെന്നും എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സിനു കൊയില്യാത്ത് അറിയിച്ചുഅറസ്റ്റിലായ യുവാവിനെതലശ്ശേരി് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.പരിശോധനസംഘത്തില്‍ പ്രിവന്റിവ് ഓഫീസര്‍മാരായ പിസി വാസുദേവന്‍,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ കെ ബിജു,സജേഷ് പികെ, ഉത്തമന്‍ മേനചോടി എന്നിവരുമുണ്ടായിരുന്നു.












Click it and Unblock the Notifications