കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട: വടകര സ്വദേശിയിൽ നിന്നും പിടികൂടിയത് അരക്കോടിയുടെ സ്വർണം

  • By Desk
Google Oneindia Malayalam News

ക​ണ്ണൂ​ർ: കണ്ണൂർ വിമാനത്താവളം സ്വർണക്കടത്തുകാരുടെ ഹബ്ബാകുന്നു. ഉദ്ഘാടനം കഴിഞ്ഞ് ഒന്നര വർഷമാകുമ്പോഴെക്കും തന്നെ കോടികളുടെ സ്വർണവേട്ടയാണ് കണ്ണൂർ വിമാനത്താവളം കേന്ദ്രീകരിച്ച് നടക്കുന്നത്. കരിപ്പൂർ, മംഗളൂരു നെടുമ്പാശേരി എന്നിവടങ്ങളിൽ നടക്കുന്നതിനെക്കാൾ കൂടുതൽ സ്വർണവേട്ടയാണ് കണ്ണൂർ കേന്ദ്രീകരിച്ചു നടക്കുന്നത് കഴിഞ്ഞയാഴ്ച രാജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ തുടർച്ചയായ മൂന്നാം ദിവസവും സ്വ​ർ​ണ​വേ​ട്ട.

കുഞ്ഞ് കൊല്ലപ്പെടും മുൻപ് കാമുകൻ ശരണ്യയുടെ വീടിന് അടുത്തെത്തി, തെളിവായി സിസിടിവി ദൃശ്യങ്ങൾ!കുഞ്ഞ് കൊല്ലപ്പെടും മുൻപ് കാമുകൻ ശരണ്യയുടെ വീടിന് അടുത്തെത്തി, തെളിവായി സിസിടിവി ദൃശ്യങ്ങൾ!

വടകര സ്വദേശിയായ യുവാവിൽ നിന്നുമാണ് 1212 ഗ്രാം ​സ്വ​ർ​ണം പി​ടി​കൂ​ടിയത്. വി​മാ​ന യാ​ത്ര​ക്കാ​ര​നാ​യ വ​ട​ക​ര ഇ​ട​ച്ചേ​രി നോ​ർ​ത്ത് സ്വ​ദേ​ശി സാ​ദി​ഖി​ൽ നി​ന്നാ​ണ് 50 ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​മ​തി​ക്കു​ന്ന സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്. ശനിയാഴ്ച്ച പു​ല​ർ​ച്ചെ ദു​ബാ​യി​യി​ൽ നി​ന്ന് ഗോ​എ​യ​ർ വി​മാ​ന​ത്തി​ലെ​ത്തി​യ യു​വാ​വി​ൽ നി​ന്നാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്. ക​സ്റ്റം​സ് പ​രി​ശോ​ധ​ന​യി​ൽ സം​ശ​യം തോ​ന്നി​യ​തി​നെ തു​ട​ർ​ന്നു യു​വാ​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​ത്.

goldsmuggling23

സാ​ദി​ഖ് ധ​രി​ച്ച ഷൂ​സി​നു​ള്ളി​ൽ ഷോ​ക്സി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു സ്വ​ർ​ണം. പേ​സ്റ്റ് രൂ​പ​ത്തി​ൽ ര​ണ്ടു പേ​യ്ക്ക​റ്റു​ക​ളാ​ക്കി​യാ​യി​രു​ന്നു സ്വ​ർ​ണം സൂ​ക്ഷി​ച്ചി​രു​ന്ന​ത്.​ കഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ഏ​ഴ് പേ​രി​ൽ നി​ന്നാ​യി അ​ഞ്ച​ര കി​ലോ സ്വ​ർ​ണം ക​സ്റ്റം​സ് പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. പ​രി​ശോ​ധ​ന​യി​ൽ ക​സ്റ്റം​സ് അ​സി. ഇ ​വി​കാ​സ്, സൂ​പ്ര​ണ്ടു​മാ​രാ​യ വി പി ബേ​ബി, രാ​ജു നി​ക്കു​ന്ന​ത്ത്, എ​സ് ന​ന്ദ​കു​മാ​ർ, ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ വി ​പ്ര​കാ​ശ​ൻ, ഗു​ർ​മി​ത്ത് സിം​ഗ്, കെ ​ഹ​ബീ​ബ്, ദി​ലീ​പ് കൗ​ശ​ൽ, മ​നോ​ജ് യാ​ദ​വ്, പ്രി​യ​ങ്ക, ഹ​വീ​ൽ​ദാ​രാ​യ തോ​മ​സ് സേ​വ്യ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

English summary
Man arrested with gold from Kannur International airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X