Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും മലദ്വാരത്തില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി:

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് വീണ്ടും സ്വര്‍ണം പിടികൂടി. 110 ഗ്രാമുള്ള രണ്ടു സ്വര്‍ണമാലയാണ് പിടികൂടിയത്. ഇന്നലെ രാവിലെ ഷാര്‍ജയില്‍നിന്ന് വന്ന പാനൂര്‍ സ്വദേശിയില്‍നിന്നാണ് സ്വര്‍ണം പിടികൂടിയത്. മല ദ്വാരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സര്‍ണം. പ്രതിയെ ചോദ്യം ചെയ്തു വരികയാണ്.

കഴിഞ്ഞ ദിവസംകണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം വഴി ദോഹയിലേക്ക് കടത്തുകയായിരുന്ന മയക്കുമരുന്ന് പിടികൂടിയ സംഭവത്തില്‍ കസ്റ്റംസ് അന്വേഷണം ആരംഭിച്ചു. ഞാറാഴ്ച രാത്രി കൊല്ലം കൊട്ടാരക്കര സ്വദേശി ഷാനവാസില്‍ നിന്നാണ് ഒരു കിലോ തൂക്കം വരുന്ന ഹാഷിഷ് ഓയില്‍ വിമാനത്താവളത്തിലെ സിഐഎസ്എഫ് പിടികൂടിയത്.

goldchainkannurairport-

രാത്രി 7.25 ന് ഇന്‍ഡിഗോ വിമാനത്തില്‍ ദോഹയിലേക്ക് പോകുന്നതിന് എത്തിയതായിരുന്നു ഷാനവാസ്. ഷൂസിനുള്ളില്‍ ഒളിപ്പിച്ചു വച്ചതായിരുന്നു ഹാഷിഷ്. പാസഞ്ചര്‍ ടെര്‍മിനല്‍ ബില്‍ഡിംഗില്‍ വച്ചു സെക്യുരിറ്റി ചെക്കിംഗിനിടെയാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ഇയാളെ പിടികൂടിയത്. സംശയം തോന്നിയ യുവാവിനെ പരിശോധന നടത്തിയപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. കസ്റ്റംസിന് കൈമാറിയ യുവാവിനെ ചോദ്യം ചെയ്തു വരികയാണ്. വിമാനത്താവളം പ്രവര്‍ത്തനം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് മയക്കുമരുന്ന് പിടികൂടിയത്.


ഇതുകൂടാതെ ഒരാഴ്ച മുന്‍പ് മസ്‌കറ്റില്‍ നിന്ന് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്തിയസ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. പുലര്‍ച്ചെ മസ്‌കറ്റില്‍ നിന്ന് 3.15 ന് കണ്ണൂരില്‍ എത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ യാത്രക്കാരനായ കോഴിക്കോട് കല്ലാച്ചി സ്വദേശി മുഹമ്മദ് സാദ്ദിഖില്‍ നിന്നാണ് 2.8 കിലോ സ്വര്‍ണം പിടിച്ചെടുത്തത്. മിക്‌സിക്ക് അകത്തു വെച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

കസ്റ്റംസ് അസി. കമീഷണര്‍ ഒ പ്രദീപന്‍, സൂപ്രണ്ടുമാരായ സന്തോഷ് കുമാര്‍, രതീഷ്, വിവേക്, ഇന്‍സ്‌പെക്ടര്‍മാരായ ഹാരിസ്, പാസ്വാന്‍, കൃഷ്ണകുമാര്‍, അശോകന്‍, ഹവീല്‍ദാര്‍മാരായ ശ്രീജ, സുമാവതി എന്നിവരടങ്ങിയ സംഘമാണ് സ്വര്‍ണം പിടികൂടിയത്. ഇക്കഴിഞ്ഞ മാസത്തിലാണ് വന്‍ സ്വര്‍ണ്ണക്കടത്ത് കണ്ണൂര്‍ വിമാനത്താവളത്തില്‍ നടന്നത്. ഇതോടെ വ്യാഴാഴ്ചയോടു കൂടി ഏഴാംതവണയാണ് സ്വര്‍ണ്ണ കടത്ത് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് പിടികൂടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+