കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുറുമാത്തൂരില്‍ വയോധികയെ തലയ്ക്കടിച്ചു വീഴ്ത്തി മൂന്ന് പവന്‍ സ്വര്‍ണമാല കവര്‍ന്നു

Google Oneindia Malayalam News

ശ്രീകണ്ഠാപുരം: തളിപ്പറമ്പ് നഗരത്തിനടുത്തെ കുറുമാത്തൂരില്‍ വീട്ടില്‍ കുടിവെള്ളം ചോദിച്ചു കയറി തനിച്ചായ വയോധികയെ ചുറ്റിക കൊണ്ടു തലയ്ക്ക് അടിച്ച് വീഴ്ത്തി മൂന്ന് പവന്റെ സ്വര്‍ണമാല കവര്‍ന്ന കേസിലെ പ്രതിയെ പൊലിസ് വിദഗ്ദ്ധാന്വേഷണത്തില്‍ പിടികൂടി. ശ്രീകണ്ഠാപുരംവളക്കൈ സ്വദേശി മുക്കാടത്തി വീട്ടില്‍ അബ്ദുല്‍ ജബാറാണ്(55 ) പിടിയിയാലയത്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ശരീരവേദനയ്ക്കുള്ള ആയുര്‍വേദ മരുന്ന് വില്‍ക്കാനായി എത്തിയ ഇയാള്‍ കുറുമാത്തൂര്‍ കരിയാടന്‍ തളിയില്‍ കാര്‍ത്യായനിയെ (73) മൂര്‍ച്ച കൊണ്ടുള്ള ആയുധം കൊണ്ടുഅടിച്ചു വീഴ്ത്തി മൂന്ന്് പവന്റെ സ്വര്‍ണമാല കവര്‍ന്ന് രക്ഷപ്പെട്ടത്. ആയുര്‍വേദ മരുന്ന് വില്‍ക്കാനായി വീട്ടിലെത്തിയപോള്‍ കാര്‍ത്യായനി വേണ്ടെന്ന് പറഞ്ഞു മടക്കുകയായിരുന്നു. ഇതിനിടെയില്‍ ഉച്ച സമയമായതിനാല്‍

crime

കുടിക്കാനുള്ള കഞ്ഞിവെള്ളം ആവശ്യപെട്ടതിനാല്‍ കാര്‍ത്യായനി അകത്തേക്ക് എടുക്കാന്‍ അടുക്കളയുടെ പിന്നാമ്പുറത്തേക്ക് പോയപ്പോള്‍ പിന്‍തുടര്‍ന്ന് ഇയാള്‍ ഇവരുടെ തലയ്ക്കടിച്ചു വീഴ്ത്തികയായിരുന്നു. ചെറിയ ചുറ്റിക കൊണ്ടുള്ള അടിയേറ്റു കാര്‍ത്യായനിയുടെ തലയോട്ടിക്ക്ക്ഷതമേറ്റു.

പയ്യന്നൂര്‍ പാര്‍ട്ടി ഫണ്ട് വെട്ടിപ്പ്: പുതിയ കണക്കുമായി സി.പി. എം ഏരിയാ കമ്മിറ്റി രംഗത്ത്പയ്യന്നൂര്‍ പാര്‍ട്ടി ഫണ്ട് വെട്ടിപ്പ്: പുതിയ കണക്കുമായി സി.പി. എം ഏരിയാ കമ്മിറ്റി രംഗത്ത്

സംഭവം നടന്ന വീടിനും സമീപത്തുള്ള വീട്ടിലും സി.സി.ടി.വി ക്യാമറയുണ്ടായിരുന്നില്ല. എന്നാല്‍ റോഡരികിലെ സ്വകാര്യ സ്ഥാപനത്തിലെ

സി.സി.ടി.വി ക്യാമറ ദൃശ്യം പരിശോധിച്ചപോഴാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇന്ന് രാവിലെ കാര്‍ത്യായനിയുടെ വീട്ടില്‍ ഫോറന്‍സിക് വിഭാഗം പരിശോധന നടത്തിയിരുന്നു. അബ്ദുല്‍ജബാര്‍ നേരത്തെ ഗള്‍ഫില്‍ ജോലി ചെയ്തയാളാണ്. കൊവിഡ് പ്രതിസന്ധിക്കു ശേഷം അവിടെ നിന്നും ജോലി നഷ്്ടപ്പെട്ടു നാട്ടിലേക്ക് മടങ്ങുകയായിരുന്നു. കഴിഞ്ഞ കുറെക്കാലമായി വീടുകളില്‍ കയറി മരുന്ന് വില്‍പന നടത്തിവരികയായിരുന്നു. ഇതിനിടെയാണ്കാര്‍ത്യായനിയുടെ വീട്ടിലുമെത്തിയത്. ഇവര്‍ വീട്ടില്‍ തനിച്ചാണെന്ന് മനസിലാക്കിയതിനെതുടര്‍ന്നാണ് ഇയാള്‍ അക്രമം നടത്തിയതെന്ന് പറയുന്നു. ആദ്യമായാണ് ഇയാള്‍ ഒരു കവര്‍ച്ചാക്കേസില്‍ പ്രതിയാകുന്നതെന്ന് പൊലിസ് പറഞ്ഞു.

ഇപ്പോള്‍ നിങ്ങള്‍ ആരായി!!റോബിന്‍ മച്ചാനെ വന്‍ ട്വിസ്റ്റായല്ലോ എന്ന് ആരാധകര്‍
കാര്‍ത്യായനിയില്‍ നിന്നുംകവര്‍ന്ന മാല തളിപറമ്പിലെ ഒരു ജുവലറിയില്‍ എണ്‍പത്തിമൂന്നായിരം രൂപയ്ക്കു വിറ്റതായി പ്രതി മൊഴി നല്‍കിയിട്ടുണ്ട്. തളിപറമ്പ് ഡി.വൈ. എസ്.പി എം.പി വിനോദിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തിയത്. കേസ് അന്വേഷണത്തില്‍ പ്രബോഷണല്‍ എസ്. ഐ ലിജിമോള്‍, എ. എസ്. ഐ ദിനേശന്‍ തുടങ്ങിയവരും പങ്കെടുത്തു. പ്രതിയെ തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്്് ചെയ്തു.

Recommended Video

cmsvideo
Covid | Vacine ഇനി മൂക്കിലൂടെയും, Covidൽ ഗത്യന്തരമില്ലാതെ ജനം | *Covid

English summary
man attacked elderly woman and snached gold necklace
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X