സിപിഎമ്മുകാരന്റെ ചെവികടിച്ചെടുത്തെന്ന്
കണ്ണൂര്‍: സി പി എമ്മുകാരന്റെ ചെവി കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കടിച്ചെടുത്തതായി പരാതി. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിലാണ് സംഭവം. കെ സുധാകരന്‍ തോറ്റതിന് കളിയാക്കിയ സി പി എമ്മുകാരന്റെ ചെവിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ കെ പ്രേമന്‍ കടിച്ചുമുറിച്ചെടുത്തത്.
ചെവി മുറിഞ്ഞ കെ വി നൗഷാദിനെ കണ്ണൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വോട്ടെണ്ണല്‍ ദിവസമായ ഇന്നലെ (16-05-2014, വെള്ളി) വൈകുന്നേരമാണ് സംഭവം. കെ സുധാകരന്‍ തോറ്റതിനെ കളിയാക്കിയതാണ് പ്രേമനെ പ്രകോപിപ്പിച്ചത്.
ശ്രീമിതി ടീച്ചര്‍ ജയിച്ചതും കെ സുധാകരന്‍ തോറ്റതും പറഞ്ഞ് നൗഷാദും പ്രേമനും തമ്മില്‍ വഴക്കിട്ടു. തുടര്‍ന്ന് പ്രേമന്‍ നൗഷാദിനെ മര്‍ദ്ദിക്കുകയും നിലത്തുവീണ നൗഷാദിന്റെ ഇടത് ചെവി പ്രേമന്‍ കടിച്ചെടുക്കുകയും ചെയ്‌തെന്നാണ് പരാതി.
നൗഷാദിനെ ഉടന്‍ തളിപ്പറമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ തളിപ്പറമ്പ് ആശുപത്രിയില്‍ മുറിഞ്ഞ ചെവി തുന്നിച്ചേര്‍ക്കാന്‍ സൗകര്യമില്ലാത്തതിനെ തുടര്‍ന്ന് കണ്ണൂരിലേക്ക് മാറ്റുകയായിരുന്നു. പ്രേമനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഈയാള്‍ മദ്യലഹരിയിലായിരുന്നെന്നാണ് വിവരം












Click it and Unblock the Notifications