കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂരില്‍ വീണ്ടും മറ്റൊരു സാജന്‍: കോണ്‍ഗ്രസ് ആശുപത്രിക്ക് കെട്ടിടം നിര്‍മിച്ചു നല്‍കിയ കോടികള്‍ കുടിശ്ശിക ലഭിക്കാനുള്ള കരാറുകാരന്‍ ആശുപത്രിക്കു മുകളില്‍ ജീവനൊടുക്കി

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയുടെ മലയോര ഗ്രാമമായ ചെറുപുഴയില്‍ കെട്ടിടം കരാറുകാരനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ചെറുപുഴമുതുപാറക്കുന്നേല്‍ ജോസഫിന്റെ (56) മൃതദേഹമാണ് കൈ ഞരമ്പുകള്‍ മുറിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയാണ് മരണ കാരണമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.

പി ചിദംബരം തീഹാര്‍ ജയിലിലേക്ക്.... 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡി, സിബിഐ വാദം അംഗീകരിച്ച് കോടതി!!പി ചിദംബരം തീഹാര്‍ ജയിലിലേക്ക്.... 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡി, സിബിഐ വാദം അംഗീകരിച്ച് കോടതി!!

ചെറുപുഴ നഗരത്തിലെ കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള കെ കരുണാകരന്‍ മെമ്മോറിയല്‍ ആശുപത്രി കെട്ടിടം നിര്‍മ്മിച്ച വകയില്‍ ഒരു കോടിയിലധികം രൂപ ജോയിക്ക് കിട്ടാനുണ്ടെന്ന് ഭാര്യാ സഹോദരന്‍ഭാര്യ സഹോദരന്‍ രാജന്‍ സെബാസ്റ്റ്യന്‍ പറഞ്ഞു. പലതവണ ബന്ധപ്പെട്ടിട്ടും തുക നല്‍കാന്‍ ആശുപത്രി നിര്‍മ്മാണ കമ്മിറ്റി തയ്യാറായില്ലെന്നും ഇയാള്‍ പറയുന്നു. ഈ കെട്ടിടത്തിന് മുകളില്‍ വച്ചാണ് ജോയ് ആത്മഹത്യ ചെയ്തത്.

joseph111-

ഈ പണം തിരികെ നല്‍കണമെന്നാവശ്യപ്പെട്ടു ജോയിയെന്നു വിളിക്കുന്ന ജോസഫ് പലതവണ കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളെ കണ്ടിരുന്നു. പലതവണയായി ഈക്കാര്യത്തില്‍ ചര്‍ച്ച നടന്നിരുന്നുവെന്നും ജോസഫിന്റെ ബന്ധുക്കള്‍ പറയുന്നു. സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് പ്രതിസന്ധിയിലായതിനെ തുടര്‍ന്ന് ജോയിയെ കാണാതാവുകയും പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.

ഇതിനു ശേഷമാണ് വ്യാഴാഴ്ച്ച പുലര്‍ച്ചെ ജീവനക്കാര്‍ ആശുപത്രി കെട്ടിടത്തിന് മുകളില്‍ രക്തം വാര്‍ന്നൊഴുകി മരിച്ച നിലയില്‍ ജോയിയെ കണ്ടെത്തിയത്.കൈ ഞരമ്പ് മുറിച്ച നിലയിലാണ് ജോയിയുടെ മൃതദേഹം കണ്ടെത്തിയത്. പണം കിട്ടാനും കൊടുക്കാനുമുള്ള കണക്കുകള്‍ രേഖപ്പെടുത്തിയ ഒരു കുറിപ്പും പൊലീസ് സ്ഥലത്ത് നിന്നും കണ്ടെത്തി. കുറിപ്പില്‍ മറ്റ് ചില കാര്യങ്ങള്‍ എഴുതിയിയിട്ടുണ്ടെങ്കിലും ഈക്കാര്യം പുറത്തുവിട്ടിട്ടില്ല

.മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ചെറുപുഴ പൊലിസ് വിശദമായ പരിശോധനകള്‍ നടത്തി. മകളുടെ ചികിത്സയുമായി ബന്ധപ്പെട്ടും ജോയിക്ക് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായി പ്രദേശവാസികള്‍ സൂചിപ്പിച്ചിട്ടുണ്ട്.മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് കരാറുകാരന്റെ മരണത്തില്‍ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വത്തമാണ് ഉത്തരവാദിളൊന്നു ആരോപിച്ചു നാട്ടുകാര്‍ കെ.കരുണാകരന്‍ സ്മാരക ആശുപത്രിക്കു മുന്‍പില്‍ തടിച്ചുകൂടിയിരുന്നു. ആറുമാസംമുന്‍പ് കണ്ണൂര്‍ കൊറ്റാളിയില്‍ സാജന്‍ പാറയിലെന്ന വ്യവസായ സംരഭകനും ജീവനൊടുക്കിയിരുന്നു. ബക്കളത്തെ പാര്‍ത്്ഥാസ് കണ്‍വെന്‍ഷന്‍ സെന്റര്‍ ഉടമയായ സാജന്‍ ആന്തൂര്‍ നഗരസഭ കെട്ടിടത്തിനു പ്രവര്‍ത്തനാനുമതി നല്‍കാത്തതിനെ തുടര്‍ന്നുള്ള മന: പ്രയാസത്തിലാണ് ജീവനൊടുക്കിയത്.

English summary
Man commit suicide after payment balance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X