ഏഴോത്ത് കക്ക ശേഖരിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ടു കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
പഴയങ്ങാടി: ഏഴോം അകത്തെകൈ പുഴയില്‍ കക്ക വാരാന്‍ പോയി പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച്ച വൈകുന്നേരം നാലരയോടെയാണ് അഗ്നി രക്ഷാ സേന ഏഴോം പഞ്ചായത്തിന് സമീപമുള്ള കല്ലക്കുടിയന്‍ വിനോദ് (47)ന്റെ മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച്ച വൈകുന്നേരം മണിയോടുകൂടി രണ്ട് സുഹൃത്തുക്കളോട് കൂടി അകത്തേ കൈ പുഴയില്‍ കക്ക വരാന്‍ ഇറങ്ങിയ വിനോദിനെ പെട്ടെന്ന് ഉണ്ടായ അടിയെഴുക്കില്‍ കാണാതാവുകയായിരുന്നു.
തളിപ്പറമ്പില്‍ നിന്ന് എത്തിയ ഫയര്‍ ഫോഴ്സും ,മത്സ്യത്തൊഴിലാളികളും നാട്ടൂകാരുംതിരച്ചെല്‍ നടത്തിവരുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇയാളൊടൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ രണ്ടുപേര്‍ മറുകരയിലേക്ക് നീന്തിരക്ഷപ്പെടുകയായിരുന്നു. ഇതിനിടെയിലാണ് പുഴയിലെ ചുഴിയില്‍ വിനോദ് മുങ്ങിതാഴ്ന്നത്.കൂടെയുണ്ടായിരുന്നവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന്തളിപറമ്പില്‍ നിന്നുമെത്തിയ ഫയര്‍ഫോഴ്സ് തിങ്കളാഴ്ച്ച സന്ധ്യയോടെ തെരച്ചില്‍ നടത്തിയെങ്കിലും രാത്രിയായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാവുകയായിരുന്നു.

ഇതേ തുടര്‍ന്ന് നിര്‍ത്തിയ തെരച്ചില്‍ ചൊവ്വാഴ്ച്ചരാവിലെഒന്‍പതുമണിയോടെയാണ് പുനരാരംഭിച്ചത്. പുഴയില്‍ തെരച്ചിലിനായി പയ്യന്നൂരില്‍ നിന്നുളള സ ്കൂബ ടീമുമെത്തി. ഇതേ തുടര്‍ന്നാണ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയത്. കോണ്‍ക്രീറ്റു തൊഴിലാളിയായ വിനോദ് പതിവായി ഈ പ്രദേശത്തെ പുഴയില്‍ കക്ക ശേഖരിക്കാന്‍ എത്താറുണ്ടെന്നു പ്രദേശവാസികള്‍ പറഞ്ഞു.തിങ്കളാഴ്ച്ചയും ഇതിനുസമാനമായാണ് എത്തിയത്. കൂടെയുണ്ടായിരുന്ന രണ്ടുപേര്‍ മറുകരയിലേക്ക് പോകുമ്പോള്‍ വിനോദ് പിന്നിലാണ് നീന്തിയിരുന്നത്.
ഇതിനിടെയാണ് പുഴയില്‍ മുങ്ങിതാഴ്ന്നതെന്നാണ് പറയുന്നത്. പുഴയില്‍ നിന്നും കണ്ടെടുത്ത മൃതദേഹം പഴങ്ങാടി പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍കോളേജാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. യുവാവിനെ പുഴയില്‍കാണാതായ വാര്‍ത്ത അറിഞ്ഞു വന്‍ജനാവലി തന്നെ ഏഴോത്ത് എത്തിയിരുന്നു.
പഴയങ്ങാടി പൊലിസ് ഇവരെ നിയന്ത്രിച്ചു. ഏഴോം പഞ്ചായത്ത് പ്രസിഡന്റ് പി. ഗോവിന്ദന്‍, പഞ്ചായത്ത് അംഗം കെ.വിരാജന്‍ എന്നിവരും സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. കണ്ണൂര്‍ജില്ലയില്‍ മത്സ്യബന്ധനത്തിനായി പോകുന്ന യുവാക്കള്‍ പുഴയുടെ ഒഴുക്കില്‍പ്പെട്ടു മരിക്കുന്ന സംഭവങ്ങള്‍ നേരത്തെയും ഉണ്ടായിട്ടുണ്ട്.കക്കാട് പുല്ലൂപ്പിക്കടവില്‍ ഒരു വര്‍ഷം മുന്‍പ് വട്ടത്തോണിയില്‍ മീന്‍പിടിക്കാന്‍ പോയ മൂന്ന് യുവാക്കള്‍ പുഴയില്‍ മുങ്ങിമരിച്ചിരുന്നു.












Click it and Unblock the Notifications