സ്വർണ്ണ നിർമ്മാണ തൊഴിലാളി കൊവിഡ് ബാധിച്ചു മരിച്ചു:സംഭവം കണ്ണൂരിൽ
തളിപ്പറമ്പ്: സ്വര്‍ണാഭരണ നിര്‍മാണ തൊഴിലാളി കോവിഡ് ബാധിച്ച് ചികിത്സയ്ക്കിടെ മരിച്ചു. കണ്ണപുരം ചൈനാക്ലേ റോഡിന് സമീപത്തെ കാവുള്ളപുരയില്‍ കെ.പി വിനോദന്‍ (49) ആണ് മരിച്ചത്. പരിയാരം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് ചൊവ്വാഴ്ച്ച രാവിലെയോടെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ദിവസം കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. തലശ്ശേരിയില്‍ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: ശോഭ. മക്കള്‍: ശോണിമ, ശോഭിത്. സഹോദരങ്ങള്‍: വേണു, മിനി, നിഷ, ആഷ. സംസ്കാരം കൊവിഡ് പ്രൊട്ടോക്കോൾ പ്രകാരമാണ് നടത്തിയത്.
ഇതിനിടെ കൊ വിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്ലൈന് കൊവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 178 പേര്‍ക്ക് കൂടി പുതുതായി രോഗം ഭേദമായി. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 22549 ആയി. ഹോം ഐസോലേഷനില്‍ നിന്ന് 120 പേരും അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ നിന്ന് 21 പേരും, പാലയാട് സി.എഫ്.എല്‍.ടി.സിയില്‍ നിന്നും ഒമ്പത്പേരും മുണ്ടയാട് സി.എഫ്.എല്‍.ടി.സിയില്‍ നിന്നും ആറ് പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് അഞ്ച് പേരുമാണ് രോഗമുക്താരായത്. എംഐടി ഡിസിടിസി, ജിംകെയര്‍ എന്നിവിടങ്ങളില്‍ നിന്ന് മൂന്നുപേര്‍ വീതവും മിംസ് കണ്ണൂര്‍, തലശ്ശേരി ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ നിന്ന് രണ്ടുപേര്‍ വീതവും എ.കെ.ജി ഹോസ്പിറ്റല്‍, കൊളശ്ശേരി സി.എഫ്.എല്‍.ടി.സി, മിംസ് കാലിക്കറ്റ്, കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളേജ്, ശ്രീചന്ദ് ഹോസ്പിറ്റല്‍, ടെലി ഹോസ്പിറ്റല്‍ തലശ്ശേരി, സെഡ് പ്ലസ് സി.എഫ്.എല്‍.ടി.സി എന്നിവിടങ്ങളില്‍ നിന്നും ഓരോ പേര്‍ക്ക് വീതവും രോഗം ഭേദമായി. ബാക്കി 4593 പേര് വിവിധ ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലാണ്. 124 പേര് കൊവിഡ് മൂലം മരണപ്പെട്ടു.

ഇതിനിടെ കണ്ണൂര്‍ ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്ത വാര്‍ഡുകള്‍ കൂടി കണ്ടെയിന്മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി.വി സുഭാഷ് പ്രഖ്യാപിച്ചു. ആലക്കോട് 17, ചെറുതാഴം 16,17, എരുവേശ്ശി 3,5, ഇരിക്കൂര്‍ 4, ഇരിട്ടി നഗരസഭ 15, കടമ്പൂര് 11, കണ്ണപുരം 10, കരിവെള്ളൂര്‍ പെരളം 1, കീഴല്ലൂര്‍ 3, കേളകം 3, കൊളച്ചേരി 10, കോളയാട് 6, കൊട്ടിയൂര്‍ 7, കുറുമാത്തൂര്‍ 17, കൂത്തുപറമ്പ് നഗരസഭ 2, മാങ്ങാട്ടിടം 16, മട്ടന്നൂര്‍ നഗരസഭ 5, മാട്ടൂല്‍ 5, മുണ്ടേരി 8, മുഴക്കുന്ന് 7, നടുവില്‍ 2, ന്യൂമാഹി 2, പന്ന്യന്നൂര്‍ 12, പാപ്പിനിശ്ശേരി 7,12, പിണറായി 7, രാമന്തളി 7, തലശ്ശേരി നഗരസഭ 20, തളിപ്പറമ്പ് നഗരസഭ 1, തൃപ്പങ്ങോട്ടൂര്‍ 13,14,17, വളപട്ടണം 10 എന്നീ വാര്‍ഡുകളാണ് കണ്ടെയിന്മെന്റ് സോണുകളാക്കിയത്.
Recommended Video
-
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ -
'പദവികളല്ല, പ്രവർത്തകരുടെ മനസ്സിലെ സ്ഥാനമാണ് വലുത്, സുധാകരൻ രക്തസാക്ഷികളുടെ നേതാവ്'; രാഹുൽ മാങ്കൂട്ടത്തിൽ












Click it and Unblock the Notifications