കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്വർണ്ണ നിർമ്മാണ തൊഴിലാളി കൊവിഡ് ബാധിച്ചു മരിച്ചു:സംഭവം കണ്ണൂരിൽ

  • By Desk
Google Oneindia Malayalam News

തളിപ്പറമ്പ്: സ്വര്‍ണാഭരണ നിര്‍മാണ തൊഴിലാളി കോവിഡ് ബാധിച്ച് ചികിത്സയ്ക്കിടെ മരിച്ചു. കണ്ണപുരം ചൈനാക്ലേ റോഡിന് സമീപത്തെ കാവുള്ളപുരയില്‍ കെ.പി വിനോദന്‍ (49) ആണ് മരിച്ചത്. പരിയാരം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് ചൊവ്വാഴ്ച്ച രാവിലെയോടെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ദിവസം കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. തലശ്ശേരിയില്‍ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: ശോഭ. മക്കള്‍: ശോണിമ, ശോഭിത്. സഹോദരങ്ങള്‍: വേണു, മിനി, നിഷ, ആഷ. സംസ്കാരം കൊവിഡ് പ്രൊട്ടോക്കോൾ പ്രകാരമാണ് നടത്തിയത്.

കണ്ണൂർ കോർപ്പറേഷനിൽ കോൺഗ്രസിന് ജംബോ സ്ഥാനാർത്ഥിപ്പട്ടിക: പ്രതിസന്ധിയിൽ നേതാക്കൾ കണ്ണൂർ കോർപ്പറേഷനിൽ കോൺഗ്രസിന് ജംബോ സ്ഥാനാർത്ഥിപ്പട്ടിക: പ്രതിസന്ധിയിൽ നേതാക്കൾ

ഇതിനിടെ കൊ വിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്‌ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 178 പേര്‍ക്ക് കൂടി പുതുതായി രോഗം ഭേദമായി. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 22549 ആയി. ഹോം ഐസോലേഷനില്‍ നിന്ന് 120 പേരും അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ നിന്ന് 21 പേരും, പാലയാട് സി.എഫ്.എല്‍.ടി.സിയില്‍ നിന്നും ഒമ്പത്‌പേരും മുണ്ടയാട് സി.എഫ്.എല്‍.ടി.സിയില്‍ നിന്നും ആറ് പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് അഞ്ച് പേരുമാണ് രോഗമുക്താരായത്. എംഐടി ഡിസിടിസി, ജിംകെയര്‍ എന്നിവിടങ്ങളില്‍ നിന്ന് മൂന്നുപേര്‍ വീതവും മിംസ് കണ്ണൂര്‍, തലശ്ശേരി ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ നിന്ന് രണ്ടുപേര്‍ വീതവും എ.കെ.ജി ഹോസ്പിറ്റല്‍, കൊളശ്ശേരി സി.എഫ്.എല്‍.ടി.സി, മിംസ് കാലിക്കറ്റ്, കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളേജ്, ശ്രീചന്ദ് ഹോസ്പിറ്റല്‍, ടെലി ഹോസ്പിറ്റല്‍ തലശ്ശേരി, സെഡ് പ്ലസ് സി.എഫ്.എല്‍.ടി.സി എന്നിവിടങ്ങളില്‍ നിന്നും ഓരോ പേര്‍ക്ക് വീതവും രോഗം ഭേദമായി. ബാക്കി 4593 പേര്‍ വിവിധ ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലാണ്. 124 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു.

corona1-1

Recommended Video

cmsvideo
Pfizer vaccine is 90 percent successful

ഇതിനിടെ കണ്ണൂര്‍ ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്ത വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി.വി സുഭാഷ് പ്രഖ്യാപിച്ചു. ആലക്കോട് 17, ചെറുതാഴം 16,17, എരുവേശ്ശി 3,5, ഇരിക്കൂര്‍ 4, ഇരിട്ടി നഗരസഭ 15, കടമ്പൂര്‍ 11, കണ്ണപുരം 10, കരിവെള്ളൂര്‍ പെരളം 1, കീഴല്ലൂര്‍ 3, കേളകം 3, കൊളച്ചേരി 10, കോളയാട് 6, കൊട്ടിയൂര്‍ 7, കുറുമാത്തൂര്‍ 17, കൂത്തുപറമ്പ് നഗരസഭ 2, മാങ്ങാട്ടിടം 16, മട്ടന്നൂര്‍ നഗരസഭ 5, മാട്ടൂല്‍ 5, മുണ്ടേരി 8, മുഴക്കുന്ന് 7, നടുവില്‍ 2, ന്യൂമാഹി 2, പന്ന്യന്നൂര്‍ 12, പാപ്പിനിശ്ശേരി 7,12, പിണറായി 7, രാമന്തളി 7, തലശ്ശേരി നഗരസഭ 20, തളിപ്പറമ്പ് നഗരസഭ 1, തൃപ്പങ്ങോട്ടൂര്‍ 13,14,17, വളപട്ടണം 10 എന്നീ വാര്‍ഡുകളാണ് കണ്ടെയിന്‍മെന്റ് സോണുകളാക്കിയത്.

English summary
Man dies in Kannur adter infected with Coronavirus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X