കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വൈദ്യുത ലൈനില്‍ പൊട്ടിവീണ തെങ്ങിലിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു

  • By Desk
Google Oneindia Malayalam News

പാനൂര്‍: കെഎസ്ഇബി ജീവനക്കാരുടെ അനാസ്ഥയില്‍ യുവാവ് മരിക്കാനിടയായ സംഭവത്തില്‍ പ്രദേശവാസികളുടെ പ്രതിഷേധം. മത്സ്യമാര്‍ക്കറ്റിലെ തൊഴിലാളിയായ പാലത്തായി അരയാല്‍ തറയിലെ വലിയ പറമ്പത്ത് സതീശന്റെ ജീവനാണ്‌ നഷ്ടമായത്. ഇതില്‍ പ്രതിഷേധിച്ചാണ് പ്രദേശവാസികള്‍ പൂക്കോം ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസിനു മുന്‍പില്‍ ഉപരോധ സമരം നടത്തിയത്. ഞായറാഴ്ച കണ്ണം വെള്ളി പടിക്കല്‍ മുക്കില്‍ ഇലക്ട്രിക്ക് ലൈനില്‍ തെങ്ങ് മുറിഞ്ഞ് വീണത് മുറിച്ചു മാറ്റാത്തത് കാരണമാണ് അപകടത്തിനു കാരണമായത്.

അവശനിലയിലായ കീരിക്കാടൻ ജോസ് ചികിത്സാ സഹായം തേടുന്നുവെന്ന് പ്രചാരണം, തളളി കുടുംബംഅവശനിലയിലായ കീരിക്കാടൻ ജോസ് ചികിത്സാ സഹായം തേടുന്നുവെന്ന് പ്രചാരണം, തളളി കുടുംബം

കണ്ണം വെള്ളി പടിക്കല്‍ മുക്കില്‍ ഇലക്ട്രിക്ക് ലൈനില്‍ തെങ്ങ് മുറിഞ്ഞ് വീണത് നാട്ടുകാര്‍ കെഎസ്ഇബിയില്‍ വിവരം അറിയിച്ചെങ്കിലും വൈദ്യുത ബന്ധം വിച്ഛേദിച്ച് തിങ്കളാഴ്ച്ച തെങ്ങ് മുറിച്ചു മാറ്റാമെന്ന് പറഞ്ഞ് ജീവനക്കാര്‍ ഒഴിഞ്ഞുമാറുകയായിരുന്നു. എന്നാല്‍ ഈ സംഭവം അറിയാതെ തിങ്കളാഴ്ച്ച പുലര്‍ച്ചെ ബൈക്കില്‍ പോകുകയായിരുന്ന പാലത്തായി അരയാല്‍ തറയിലെ വലിയ പറമ്പത്ത് സതീശന്‍ (35) മുറിഞ്ഞു വീണ തെങ്ങില്‍ തലയടിച്ച് മരണപ്പെടുകയായിരുന്നു. തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പൂക്കോം ഫിഷ് മാര്‍ക്കറ്റ് ജീവനക്കാരനാണ് സതീശന്‍.

accidentdeath11-

ഇതേ തുടര്‍ന്നാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തു വന്നത്. ഉച്ചവരെ നീണ്ട ഉപരോധം സബ് കലക്ടര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് അവസാനിപ്പിച്ചു. ബിജെപി ജില്ലാപ്രസിഡന്റ് പി.സത്യപ്രകാശടക്കമുള്ള നേതാക്കള്‍ സമരത്തിനു നേതൃത്വം നല്‍കി. കുറ്റക്കാരായ ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും സതീശന്റെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും സത്യപ്രകാശ് ആവശ്യപ്പെട്ടു.

English summary
Man dies in Panoor after bike hit in coconut tree
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X