കൂത്തുപറമ്പില്‍ ടാങ്കര്‍ ലോറിയിടിച്ച് കാര്‍ യാത്രക്കാരന്‍ മരിച്ചു: നാല് പേര്‍ക്ക് ഗുരുതര പരിക്ക്!
കൂത്തുപറമ്പ്: കൂത്തുപറമ്പ് തൊക്കിലങ്ങാടിയില്‍ കാര്‍ ടാങ്കര്‍ ലോറിയിലിടിച്ചു കാര്‍ യാത്രക്കാരനായ മധ്യവയസ്‌കന്‍ മരിച്ചു. കൂടെ കാറില്‍ യാത്ര ചെയ്തിരുന്ന നാലുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇന്നു പുലര്‍ച്ചെ ഏഴുമണിക്കാണ് അപകടം. തൊക്കിലങ്ങാടി പാലത്തുംകരയിലാണ് കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് ഒരാള്‍മരിച്ചത്. നാലു പേര്‍ക്ക് ഗുരുതര പരിക്കുണ്ട്.

അപകടശബ്ദം കേട്ട് ഓടിയെത്തിയ പ്രദേശവാസികളും പൊലിസും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ച് യാത്രക്കാരെ പുറത്തെടുക്കുകയായിരുന്നു. ഇവര്‍ അതീവഗുരുതരാവസ്ഥയിലാണ്. വാഹനമോടിച്ചിരുന്ന തങ്കച്ചന്‍ തത്ക്ഷണം മരിച്ചു. പേരാവൂര്‍ മടപ്പുരച്ചാലില്‍ സ്വദേശിയാണ് തങ്കച്ചന്‍. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. പേരാവൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാറും കൂത്തുപറമ്പ് ഭാഗത്തേക്ക് വരികയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.












Click it and Unblock the Notifications