Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരില്‍ വീണ്ടും കൊവിഡ് മരണം: ഇരിട്ടി സ്വദേശി മരിച്ചത് ന്യൂമോണിയ ബാധിച്ച്

ഇരിട്ടി: ഇരിട്ടി താലൂക്കിനെ ഭീതിയിലാഴ്ത്തി ഒരു കൊവിഡ് മരണംകൂടി. ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ നിന്ന് സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിച്ച പായം പഞ്ചായത്തിലെ വിളമന ഉദയഗിരി സ്വദേശിയാണ് മരിച്ചത്. ഉദയഗിരിയിലെ ഇലഞ്ഞിക്കല്‍ ഗോപി (65) യാണ് കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച്ച പുലര്‍ച്ചെ മരണമടഞ്ഞത്.ന്യൂമോണിയ ബാധിച്ചാണ് മരണം.

ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഗോപിക്ക് കൊവിഡ് സ്ഥിരീച്ചത്. ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കൊവിഡ് ബാധിതനായ പടിയൂര്‍ പഞ്ചായത്തിലെ തിരൂര്‍ സ്വദേശിയായ സൈമണ്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു.

coronadeath-15

ഇതിന് പിന്നാലെയാണ് പായം പഞ്ചായത്തിലെ ഇലഞ്ഞിക്കല്‍ ഗോപിയും കൊവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്. ഇരിട്ടിയില്‍ ചികിത്സയിലിരിക്കെ അസുഖം മുര്‍ച്ചിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ഒന്‍പതിന് ഇയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്വിരീകരിച്ചത്. ഇതോടെ കണ്ണൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.

ക്ഷീര കര്‍ഷകനായ ഇയാള്‍ക്ക് എവിടെ നിന്നാണ് കൊവിഡ് ബാധിച്ചതെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയില്‍ മരം കടപുഴകി വീണ് ഇയാളുടെ വീട് ഭാഗികമായി തകര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് രക്ഷാ പ്രവര്‍ത്തനത്തിനെത്തിയ സമീപ പ്രദേശത്തെ വീട്ടുകാരുംഇരിട്ടി താലൂക്ക് ആശുപത്രിയില്‍ കിടത്തി ചികിത്സയിലിരിക്കെ ഇയാളുമായി സമ്പര്‍ക്കത്തിലായവരും ഉള്‍പ്പെടെ മരിച്ച ഇലഞ്ഞിക്കല്‍ ഗോപിയുടെ സമ്പര്‍ക്ക പട്ടികയില്‍ നൂറോളം പേരെ തിരിച്ചറിഞ്ഞ് നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ പറഞ്ഞു.

മരിച്ച ഗോപിയുടെ ഭാര്യക്കും മകനും മകന്റെ ഭാര്യയ്ക്കും പേരക്കുട്ടിക്കും രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നാലുപേരും അഞ്ചരക്കണ്ടി കൊവിഡ് ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റൊരു മകനും ഭാര്യയും പേരക്കുട്ടിയും വീട്ടില്‍ നിരീക്ഷണത്തിലാണ്. ഗോപിയുടെ മൃതദേഹം കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്‌ക്കരിച്ചു.

ഇതിനിടെ കണ്ണൂര്‍ ജില്ലയില്‍ പുതുതായി 27 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 21 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാള്‍ വിദേശത്ത് നിന്നും നാലുപേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഒരു ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു.

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം 1832 ആയി. ഇവരില്‍ ഇന്ന് രോഗമുക്തി നേടിയ 24 പേരുള്‍പ്പെടെ 1386 പേര്‍ ആശുപത്രി വിട്ടു. 10 പേര്‍ കൊവിഡ് ബാധിച്ചും നാലുപേര്‍ കൊവിഡ് ഇതര കാരണങ്ങളാലും മരണപ്പെട്ടു. ബാക്കി 430 പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 9064 പേരാണ്.

ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 74 പേരും, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 132 പേരും, തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 16 പേരും, കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 29 പേരും, കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ 11 പേരും, കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ ഏഴ് പേരും, ഏഴിമല നാവിക സേനാ ആശുപത്രിയില്‍ രണ്ടുപേരും, ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 131 പേരും, ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തലശ്ശേരിയില്‍ ഒരാളും, വീടുകളില്‍ 8661 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ നിന്ന് ഇതുവരെ 41353 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 40582 എണ്ണത്തിന്റെ ഫലം വന്നു. 771 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ടെന്നു കലക്ടര്‍ ടി.വി സുഭാഷ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+