ചെറുപുഴയിലെ ഗൃഹനാഥൻ്റെ മരണം കൊലപാതകമാണന്ന് തെളിഞ്ഞു: ഭാര്യയും മകളും കാമുകനും റിമാൻഡിൽ
തളിപ്പറമ്പ്: ഗൃഹനാഥൻ കുറ്റിക്കാട്ടിൽ മരിച്ചു കിടക്കുന്ന നിലയൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. കടുമേനി സര്‍ക്കാരി പട്ടികജാതി കോളനിയിലെ ഗൃഹനാഥന്റെ മരണമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.
കൊലപാതകം നടത്തിയതിന് ഇയാളുടെഭാര്യയും മക്കളുടെ കാമുകന്‍മാരും സുഹൃത്തും അറസ്റ്റിലായിട്ടുണ്ട്. കോളനിയിലെ പാപ്പിനിവീട്ടില്‍ രാമകൃഷ്ണ(47)നെയാണ് കഴിഞ്ഞ ദിവസം കുറ്റിക്കാട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഭാര്യയെയും മക്കളെയും പോലിസ് ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പുറത്തറിയുന്നത്.
സംഭവത്തില്‍ രാമകൃഷ്ണന്റെ ഭാര്യ പി.കെ തമ്പായി(40), മകള്‍ പി.ആര്‍ രാധിക(19), മക്കളുടെ കാമുകന്‍മാരായ പാപ്പിനിവീട്ടില്‍ പി.എസ് സനില്‍(19), പാപ്പിനിവീട്ടില്‍ പി.എം മഹേഷ് (19), മറ്റൊരു കൗമാരക്കാരന്‍, പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു മകള്‍ എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ 22ന് രാവിലെയാണ് വീടിന് സമീപത്തെ കുറ്റികാട്ടില്‍ രാമകൃഷ്ണന്റെ മൃതദേഹം കണ്ടെത്തുന്നത്. കഴുത്തില്‍ തോര്‍ത്തുമുണ്ട് ചുറ്റികെട്ടിയ നിലയിലായിരുന്നു മൃതദേഹമുണ്ടായിരുന്നത്. അന്നുതന്നെ മരണം കൊലപാതകമാണെന്ന് ആരോപിക്കുകയും മൃതദേഹം മറവുചെയ്യുന്നത് നാട്ടുകാര്‍ തടയുകയും ചെയ്തിരുന്നു.

തുടര്‍ന്ന് ചിറ്റാരിക്കാല്‍ ഇന്‍സ്പെക്ടര്‍ പി.രാജേഷ്, എസ്.ഐ കെ.പി രമേശന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്. രാമകൃഷ്ണന്റെ മക്കളുമായി രണ്ട് യുവാക്കള്‍ക്ക് പ്രണയമുണ്ടായിരുന്നു. ഇതിന് ഭാര്യ ഒത്താശയും ഉണ്ടായിരുന്നു. ഇതില്‍ ഒരു പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നും പോലിസിനു വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇതിനെ രാമകൃഷ്ണന്‍ ചോദ്യം ചെയ്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. 22ന് രാത്രി മദ്യലഹരിയില്‍ വീട്ടിലെത്തി ഉമ്മറപ്പടിയില്‍ കിടന്നുറങ്ങിയ രാമകൃഷ്ണനെ ഭാര്യയും മക്കളും കാമുകന്‍മാരും ചേര്‍ന്ന് സാരി ഉപയോഗിച്ച് വീട്ടിന്റെ കഴുക്കോലില്‍ കെട്ടിതൂക്കുകയായിരുന്നു.
മരിച്ചുവെന്ന് ഉറപ്പുവരുത്താനായി കോംപസ് ഉപയോഗിച്ച് കഴുത്തില്‍ കുത്തിയതായും കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്ന് പുലര്‍ച്ചെ മൂന്നോടെ മൃതദേഹം വീടിന് സമീപത്തെ കാട്ടിനുള്ളില്‍ മറവു ചെയ്യാന്‍ കാമുകന്‍മാരുടെ സുഹൃത്തായ കൗമാരക്കാരനെ വിളിച്ചുവരുത്തി. മരണവുമായി ബന്ധപ്പെട്ട് ഡോക് സ്‌ക്വാഡ് സംഘമെത്തിയപ്പോള്‍ പ്രതിയായ പെണ്‍കുട്ടിയുടെ ഷാള്‍ നായ മണംപിടിക്കുകയും കടിച്ച് വലിക്കുകയും ചെയ്തിരുന്നു. ഇതോടെ ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം തെളിഞ്ഞത്. രാമകൃഷ്ണനെ കൊലപ്പെടുത്തിയശേഷം മക്കളുടെ വിവാഹം നടത്തിക്കുകയായിരുന്നു ഭാര്യയുടെ ലക്ഷ്യം. രാവിലെ തെളിവെടുപ്പിനു ശേഷം ഹോസ്ദുര്‍ഗ് ഒന്നാംക്ലാസ് ജൂഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. രണ്ടാഴ്ച്ചത്തേക്ക് റിമാൻഡ് ചെയ'തു.












Click it and Unblock the Notifications