പ്രണയനൈരാശ്യത്താല്‍ നാടുവിട്ട ശിവകാര്‍ത്തികേയന്റെ സഹപാഠിയായ എം.ബി. എക്കാരനെ കണ്ണൂരില്‍ കണ്ടെത്തി
കണ്ണൂര്‍: പ്രണയ നൈരാശ്യം മൂലം മാനസികമായി തളര്‍ന്നു 10 വര്‍ഷത്തിനു മുന്‍പ് വീടുവിട്ടിറങ്ങിയ യുവാവിനെ കണ്ണൂരില്‍ കണ്ടെത്തി. തമിഴ്നാട്ടില്‍ നിന്നു കാണാതായ 35കാരനായ വേലായുധന് എന്ന എഷ്യാറ്റിക് വേലായുധനെയാണ് ടൗണ്‍ പൊലിസ് കണ്ടെത്തിയത്. മെക്കാനിക്കല്‍ എന്‍ജിനീയറും എംബിഎക്കാരനുമായ ഇദ്ദേഹം സിനിമാതാരം ശിവകാര്‍ത്തികേയന്റെ സഹപാഠിയായിരുന്നു.
തമിഴ്നാട്ടിലെ പാളയംകോട്ട് എന്ന സ്ഥലത്തുനിന്നും 25ാം വയസില്‍ വീടുവിട്ടിറങ്ങി പലയിടത്തും സഞ്ചരിച്ച് കാസര്‍കോട് നിന്നു ചൊവ്വാഴ്ചയാണ് കണ്ണൂരിലെത്തിയത്. കണ്ണൂര്‍ പൊലിസ് മൈതാനിക്കു സമീപത്തു വച്ചാണ് സി.ഐ പ്രദീപന്റെ നേതൃത്വത്തിലുള്ള സംഘം വേലായുധനെ ശ്രദ്ധിച്ചത്. തുടര്‍ന്നുള്ള ചോദ്യങ്ങള്‍ക്കെല്ലാം വേലായുധന് ഇംഗ്ലീഷില്‍ വ്യക്തമായി മറുപടി നല്കി.

പാളയംകോട്ട് പരേതനായ കൊപ്ര വ്യാപാരിയുടെ മകനായ വേലായുധന് ബിരുദത്തിനുശേഷം മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ ജോലി ചെയ്തിരുന്നു. പിന്നാലെ ചെന്നൈയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാനിങ് ആന്‍ഡ് മാനേജ്മെന്റ് കോളജില്‍ നിന്ന് എം.ബി.എ പഠനവും പൂര്‍ത്തിയാക്കി. ഇവിടെ തന്റെ സഹപാഠിയായി തമിഴ് നടന് ശിവകാര്ത്തികേയന് ഉണ്ടായിരുന്നെന്നും വേലായുധന് പറയുന്നു.
ഇതിനിടയില്‍ ഇദ്ദേഹത്തിന്റെ പക്കലില്‍ നിന്നും ലഭിച്ച ഫോണ്‍ നമ്പറില്‍ സൈബര്‍ സെല്ലിന്റെയും മറ്റും സഹായത്തോടെ തമഴ്നാട്ടിലെ വീടും മേല്‍വിലാസവും പൊലിസ് കïെത്തി. തമിഴ്നാട് പൊലിസിനെയും വിവരമറിയിച്ചു. ടൗണ്‍ സ്റ്റേഷനില്‍ നിന്നു ഇദ്ദേഹത്തെ ചാലയിലെ പ്രത്യാശഭവനിലേക്ക് താല്കാലികമായി മാറ്റിയിരിക്കുകയാണ്.
-
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
ഹനുമാന് ജയന്തി ദിനത്തില്‍ രൂപംകൊണ്ട രാജയോഗം! ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് തുടർഭരണം? മുഖ്യമന്ത്രി സ്റ്റാലിൻ തന്നെ, വിജയ്യുടെ ടിവികെ 12 സീറ്റുകൾ നേടും! സർവേ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
കേരളത്തിൽ ഭരണമാറ്റം ആഗ്രഹിക്കുന്നത് 57 ശതമാനത്തിൽ അധികം പേർ; മുഖ്യ വിഷയം വികസനം തന്നെ, സർവേ പറയുന്നു -
‘നേമം പോയാലും ചാത്തന്നൂർ നേടും’- ‘ഡീൽ’ മണക്കുന്ന ഇടതുകോട്ട -
രവിവർമ്മ ചിത്രം യശോദയും കൃഷ്ണനും ലേലത്തിൽ പോയത് 167.2 കോടിക്ക്; സ്വന്തമാക്കിയത് ഈ കോടീശ്വരൻ -
പ്രവചിക്കാനാകാതെ നേമത്തിലെ അടിയൊഴുക്ക്












Click it and Unblock the Notifications