Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാര്യയെ കഴുത്തു മുറുക്കി കൊലപ്പെടുത്തി: ഭർത്താവ് ആത്മഹത്യ ചെയ്തു, സംഭവം കണ്ണൂരിൽ!!

കണ്ണുർ: ചമ്പാട് മനേക്കര റോഡിൽ ഭാര്യയെ കഴുത്ത് മുറുക്കി കൊലപ്പൊടുത്തി ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. ഞായറാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ ദമ്പതികളുടെ മരണങ്ങൾ. മനേക്കര റോഡിൽ കുണ്ടുകുളങ്ങരയിൽ പരോറത്ത് അനൂപ് ഭവനിൽ കുട്ടികൃഷ്ണനെ (68)യാണ് വീടിന്റെ പിൻഭാഗത്ത് മുകൾ നിലയിലെ വരാന്തയോട് ചേർന്നുള്ള ഭാഗത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടത്തിയത്.

ഭാര്യ നിർമ്മല വീടിനകത്ത് വീണ് പരിക്കേറ്റെന്ന് അയൽവാസികളോട് പറഞ്ഞതിന് ശേഷം അയൽവാസികളുടെ സഹായത്തോടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നിർമ്മലയേയും കൊണ്ട് അയൽവാസികൾ ആശുപത്രിയിലേക്ക് പോയതിന് ശേഷമാണ് കുട്ടികൃഷ്ണൻ തൂങ്ങി മരിച്ചത്. മാഹി സ്പിന്നിംഗ് മില്ലിലെ റിട്ടയേർഡ് ജീവനക്കാരനാണ്.

murder-15740

അനൂപ് ( പൂന ), അനീഷ് (ഗൾഫ്) എന്നിവർ മക്കളും ധന്യ, പ്രിയ എന്നിവർ മരുമക്കളുമാണ്. പരേതരായ നാരായണന്റെയും മാധവിയുടെയും മകനാണ് കുട്ടികൃഷ്ണൻ, സരോജിനിയുടെയും പരേതനായ ബാലകൃഷ്ണന്റെയും മകളാണ് നിർമ്മല രാമചന്ദ്രൻ, പത്മാവതി, ഉഷ, ഗീത എന്നിവർ സഹോദരങ്ങളാണ്. തലശ്ശേരി ഡിവൈഎസ്പികെ വി വേണുഗോപാലിന്റെയും പാനൂർ എസ് ഐ കെ സന്തോഷ് കുമാറിന്റെയും നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തെന്നാണ് പൊലിസ് നിഗമനം.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+