Get Updates
Get notified of breaking news, exclusive insights, and must-see stories!

കള്ളൻമാരിലും വിശ്വാസി: താലി മാല പിടിച്ചുപറിച്ച കള്ളൻ മംഗല്യസൂത്രം ഊരിവെച്ച് രക്ഷപ്പെട്ടു

കണ്ണൂർ: കള്ളൻമാരിലും വിശ്വാസി. താലിമാല കവർന്ന കള്ളൻ മാംഗല്യസൂത്രംഅഴിച്ചു വെച്ചു രക്ഷപ്പെട്ടു. തലശ്ശേരിയിലെ ചിറക്കരയാണ് സംഭവം. ചിറക്കര കണ്ടിക്കല്‍ പുല്ലമ്പിലിനടുത്ത് രണ്ട് വീടുകളിലാണ് കവര്‍ച്ച നടന്നത്. കുഞ്ഞാംപറമ്പ് സ്‌കൂളിലെ റിട്ട. പ്രധാനാധ്യാപിക രാജമ്മയുടെ 'ശ്രുതിയെന്നവീട്ടിലും തൊട്ടടുത്ത് അജിത്ത് മാസ്റ്ററുടെ തറവാട് വീടായ 'രാജീവ'ത്തിലുമാണ് ശനിയാഴ്ച പുലര്‍ച്ചെ മുന്നേ മുക്കാലോടെ കള്ളന്‍ കയറി കവര്‍ച്ച നടത്തിയത്. അടുത്തടുത്ത രണ്ട് വീടുകളിലാണ് കള്ളന്‍ കയറിയത്.

ശ്രുതി യെന്ന വീടിന്റെ പിന്‍വശത്തെ അടുക്കള വാതില്‍ തകര്‍ത്താണ് കറുത്തിരുണ്ട രൂപം അകത്ത് കയറി കിടപ്പുമുറികളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന രാജമ്മയുടെയും മരുമകള്‍ പ്രമജയുടെയും കഴുത്തില്‍ നിന്നും ആഭരണങ്ങള്‍ കവര്‍ന്നത്. രാജമ്മ ടീച്ചരുടെ മൂന്നര പവന്റെയും മകന്റെ ഭാര്യ പ്രമജ ടീച്ചറുടെ ഒന്നര പവന്റെയും ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. ഇരുവരുടെയും താലിമാലയിലെ മാംഗല്യസൂത്രം അഴിച്ചെടുത്ത് മേശയുടെ മുകളിൽ ഊരിവെച്ചതിനു ശേഷമാണ് കള്ളൻ കടന്നുകളഞ്ഞത്.

kannurrobbery-

വീട്ടുകാര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു. തൊട്ടടുത്തുള്ള അജിത്ത് മാസ്റ്ററുടെ രാജീവത്തില്‍ കയറിയെങ്കിലും നേരത്തെ വാടകക്ക് നല്‍കിയ ഇവിടെ നിന്നും എന്തെല്ലാം നഷ്ടപ്പെട്ടുവെന്ന് തിട്ടപ്പെടുത്തിയിട്ടില്ല. ഡോഗ് സ്‌ക്വാഡ്, ഫിംഗര്‍പ്രിന്റ് വിദ്ഗദര്‍ പരിശോധന നടത്തി. എസ്ഐ ബിനു മോഹന്റെ നേതൃത്വത്തില്‍ എത്തിയ പോലീസ് സംഘം പരിശോധന നടത്തി. മോഷ്ടാവിന്റെതെന്ന് കരുതുന്ന കോസടിയും തോര്‍ത്തും വീടുകള്‍ക്കരികെ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+