ഷെയർചാറ്റ് വഴി വലയിലാക്കിയ ഒൻപതാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് റിമാൻഡിൽ
തളിപ്പറമ്പ്: ഷെയർചാറ്റ് വഴി പരിചയപ്പെട്ട പ്രായപുർത്തിയാവാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പോക്സോ നിയമപ്രകാരം അറസ്റ്റു ചെയ്തു.
കൊയ്യം പെരുന്തിലേരി ബോട്ട്കടവിലെ എ വി വാഹിദിനെയാണ് ( 22 ) തളിപ്പറമ്പ് സി ഐ എൻ കെ സത്യനാഥന്റെ നേതൃത്വത്തിൽ സാഹസികമായി പിടികൂടിയത്. കഴിഞ്ഞ 20നാണ് പെൺകുട്ടിയെ കൊളത്തൂരിലെ വിജനമായ റബ്ബർ തോട്ടത്തിലെത്തിച്ച് വാഹിദ് ലൈംഗികമായി പീഡിപ്പിച്ചത്.
ഷെയർചാറ്റ് വഴി പത്ത് ദിവസം മുമ്പ് പരിചയപ്പെട്ട ഒൻപതാംക്ലാസ് വിദ്യാർത്ഥിനിയെയാണ് ബസ് കാത്തുനിൽക്കവെ സ്കൂളിൽ ഇറക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് ബൈക്കിൽ കൊണ്ടുപോയി പീഡിപ്പിച്ചത് . ഹുസൈൻ കരിമ്പം എന്ന പേരിലാണ് ഇയാൾ പെൺകുട്ടിയുമായി ബന്ധപ്പെട്ടത് . സൈബർസെൽ വഴി നടത്തിയ അന്വേഷണത്തിലാണ് പ്രതി വാഹിദാണെന്ന് തിരിച്ചറിഞ്ഞത് . പോലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ തേർളായി കടവിന് സമീപം ഉണ്ടെന്ന് വ്യക്തമായതോടെ തെരച്ചിൽ തുടങ്ങിയെങ്കിലും കണ്ടെത്താനായില്ല.

ബോട്ട് കടവിന് സമീപത്തെ ഇയാളുടെ ബന്ധുവിന്റെ പൊളിഞ്ഞുകിടക്കുന്ന കടയിൽ ഒളിച്ചിരിക്കവെയാണ് പോലീസിന്റെ വലയിലായത് . തളിപ്പറമ്പ് എസ് ഐ കെ പി ഷൈൻ, എ എസ് ഐ എജി അബ്ദുൾറൗഫ്, സീനിയർ സിപിഒമാരായ നേഹേഷ് , ഗിരീഷ് , സിപിഒമായ ദിനേഷ് , വിപിൻ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു. പോലീസ് ചോദ്യംചെയ്തതിനു ശേഷം വാഹിദിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.












Click it and Unblock the Notifications