കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂർ വിമാനതാവളത്തിൽ നിന്നും ഒമാനിലെത്തിയ യുവാവിന് കൊറോണ സ്ഥിരീകരിച്ചു: റൂട്ട് മാപ്പ് തയ്യാറാക്കി

  • By Desk
Google Oneindia Malayalam News

കണ്ണൂർ: കണ്ണൂർ വിമാനത്താവളം വഴി ഒമാനിലെത്തിയ യുവാവിന് കൊറോണ സ്ഥിരീകരിച്ചു. കുത്തുപറമ്പ് കതിരൂരിനടുത്തെ ഒരു ഗ്രാമത്തിലെ യുവാവിനാണ് കൊ റൊണ സ്ഥിരീകരിച്ചത്. ഈ മാസം 12 ന് രാവിലെ 8.40 ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട ജി 55. ' ഗോ എയർ വിമാനത്തിലാണ് ഇയാൾ ഒമാനിലെത്തിയത്. കഴിഞ്ഞ ദിവസമാണ് രോഗലക്ഷണമുളള ഇയാളുടെ പരിശോധനാ ഫലം പോസറ്റീവാണെന്ന് തെളിഞ്ഞത്. ഇതേ തുടർന്ന് അന്ന് ഗോ എയറിൽ ഡ്യൂട്ടിക്കുണ്ടായിരുന്ന ജീവനക്കാരുടെയും വിമാനതാവളത്തിൽ സുരക്ഷാ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെയും അടക്കം റൂട്ട് മാപ്പ് തയ്യറാക്കി.

 നിയന്ത്രണങ്ങൾ എല്ലാം പാളി; കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ എത്തിയത് 1500 പേർ, ആശങ്ക നിയന്ത്രണങ്ങൾ എല്ലാം പാളി; കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ എത്തിയത് 1500 പേർ, ആശങ്ക

ഇതിനിടെ കുടകിൽ കൊറോണ സ്ഥിരീകരിച്ച ആളുടെ കുടെ ദുബൈയിൽ ജോലി ചെയ്ത തില്ലങ്കേരി കാവുമ്പടി സ്വദേശിയെ നിരീക്ഷണ വിധേയനാക്കും. കഴിഞ്ഞ നാലിനാണ് ഇയാൾ നാട്ടിലെത്തിയത്. കരിപ്പൂരിൽ രാത്രി 11.30 ന് വിമാനമിറങ്ങിയ ഇയാൾ നാട്ടിലേക്ക് വരുവഴികൊയിലാണ്ടിയിലെ ഒരു ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചരുന്നു എന്നാൽ അവിടെ ആ സമയത്ത് ജീവനക്കാരല്ലാതെ മറ്റാരുമുണ്ടായിരുന്നില്ല. ഇവരെയും നിരീക്ഷണ വിധേയമാക്കും.രണ്ടു സുഹൃത്തുക്കളാണ് ഇയാളെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയത്.

സുഹൃത്തുക്കൾ നിരീക്ഷണത്തിൽ

സുഹൃത്തുക്കൾ നിരീക്ഷണത്തിൽ

പ്രവാസിയെ സ്വീകരിക്കാൻ എത്തിയ സുഹൃത്തുക്കളുടെ വിവരങ്ങളും ആരോഗ്യ വകുപ്പ് ശേഖരിച്ചിട്ടുണ്ട്. ഇയാളുടെ കൂടെ ബാഗ് കമ്പിനിയിൽ ജോലി ചെയ്യുന്ന കുടക് സ്വദേശിക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതേ സമയം കൊറോണ നിയന്ത്രണവുമായി ബന്ധപ്പെട്ട് സർക്കാർ നടപടികൾക്കെതിരെ അപകീർത്തികരമായ വാർത്ത സമൂഹമാധ്യമങ്ങളാൽ പ്രചരിപ്പിച്ച യുവാക്കൾക്കെതിരെ കേസെടുത്തു. മാടായി വികസന സമിതി എന്ന വാട്സ് ആപ്പ് ഗ്രൂപ്പിലുടെയാണ് സമൂഹത്തിൽ സ്പർദ്ധയുണ്ടാക്കുന്ന വിധത്തിൽ വാർത്ത പ്രചരിപ്പിച്ച ഷുഹൈബ്, അബ്ദുൾ ഖാദർ എന്നിവർക്കെതിരെ പഴയങ്ങാടി പോലീസ് കേസെടുത്തത്.

സ്ഥിതി ഗൌരവമെന്ന്

സ്ഥിതി ഗൌരവമെന്ന്


കൊറോണ വ്യാപനത്തെ തുടര്‍ന്ന് കാസര്‍കോട് ജില്ലയില്‍ സ്ഥിതി ഗൗരവതരമെന്ന് റിപ്പോർട്ട് പരക്കെ വടക്കെ മലബാറിൽ ആശങ്ക പരത്തി. കാസര്‍ഗോഡ് രോഗികളുടെ എണ്ണം എട്ട് ആയി. ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളും ആരാധനാലയങ്ങളും ഒരാഴ്ച്ച അടച്ചിടണം. കടകള്‍ രാവിലെ 11 മുതല്‍ അഞ്ച് വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ എന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. കാസര്‍കോട് ആറ് പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ രണ്ടുപേര്‍ നേരത്തെ രോഗം സ്ഥിരീകരിച്ച രോഗിയുടെ ബന്ധുക്കളും രണ്ടുപേര്‍ ദുബായില്‍ നിന്ന് എത്തിയവരുമാണ്.

 ജാഗ്രത പുലർത്താത്തത് വിനയായി

ജാഗ്രത പുലർത്താത്തത് വിനയായി

കാസര്‍ഗോട്ട് ജാഗ്രത പാലിക്കാത്തതില്‍ വരുത്തിവെച്ച വിനയാണ്. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച രോഗിയുടെ ഇടപെടല്‍ വിചിത്രമാണ്. 11 കരിപ്പൂരിലിറങ്ങിയ അയാള്‍ അന്ന് അവിടെ തങ്ങുകയും പിറ്റേദിവസം കോഴിക്കോട് എത്തുകയും, അവിടെ നിന്നും ട്രെയിനില്‍ കാസര്‍കോട് എത്തുകയും ചെയ്തു. ഇതിനുശേഷം വിവാഹ ചടങ്ങിലും ക്ലബിലും ഫുട്‌ബോള്‍ മത്സരത്തിലും പങ്കെടുത്തു. വീട്ടില്‍ നടന്ന ഒരു സ്വകാര്യ ചടങ്ങിലും സജീവമായി. അതുകൊണ്ട് തന്നെ കാസര്‍കോട്ടെ സ്ഥിതി ഗുരുതരമാണെന്നാണ് സർക്കാർ വിലയിരുത്തൽ.

English summary
Man returnd from Kannur airport confirms Coronavirus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X