കൊറോണ ബാധയെന്ന് സംശയം: പരിയാരം മെഡിക്കൽ കോളേജിൽ ഒരാൾ ചികിത്സ തേടി
കണ്ണൂർ: ചൈനാ സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയ ഒരാളെ കൊറോണ വൈറസ് ബാധയെന്ന സംശയത്തില്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെയാണ് ഇദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. കഴിഞ്ഞ ദിവസം ചൈനയില്‍ നിന്നെത്തിയ ഇദ്ദേഹത്തിന് തൊണ്ടവേദന, ചുമ, പനി തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളേജിലെത്തിച്ചത്.
പ്രത്യേക സൗകര്യങ്ങളോടെ തയ്യാറാക്കിയ ഐസലേഷൻ വാര്‍ഡിലാണ് ഇദ്ദേഹത്തെ പാര്‍പ്പിച്ചിരിക്കുന്നത്. നിരീക്ഷണത്ത നായാണ് ചൈനയിൽ നിന്നെ ത്തി യാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും ആശങ്കകള്‍ക്കിടയില്ലെന്നും ആര്‍.എം.ഒ. ഡോ. എം.സരിന്‍ പറഞ്ഞു.

കൊറോണ: ചൈനയിൽ നിന്നെത്തിയ 96 കണ്ണൂർ സ്വദേശികൾ നിരീക്ഷണത്തിൽ
ഇതിനിടെ കഴിഞ്ഞ ദിവസം ചൈനയിലെ വുഹാനിൽ നിന്നും കണ്ണൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് വിമാനമാർഗംഎത്തിയ 96 പേര്‍ നിരീക്ഷണത്തിലാണ്. ചൈനയിലെ വുഹാനില്‍നിന്നും വിമാനമാർഗം കണ്ണൂർ ജില്ലയിലെത്തിയ 96 പേരാണ് ആരോഗ്യ വകുപ്പിന്റെ കനത്ത നിരീക്ഷണത്തില്‍ കഴിയുന്നത്.
കണ്ണൂർ ജില്ലയിൽ നിന്നും മെഡിക്കൽ പ0നത്തിനായി പോയ വിദ്യാർത്ഥികളും വ്യാപാരികളുമാണ് നാട്ടിലേക്ക് കൂടുതൽ മടങ്ങിയത്. ചൈനയില്‍ നിന്നുവന്നവര്‍ വീട്ടില്‍നിന്ന് പുറത്തിറങ്ങാതെ 28 ദിവസം കര്‍ശന നിരീക്ഷണത്തിലായിരിക്കുമെന്ന് ആരോഗ്യ വകുപ്പ് പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു.
എന്നാല്‍, ജില്ലയിൽ ഇതുവരെ ആര്‍ക്കും കൊറോണ വൈറസ് ബാധയുടെ ക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കണ്ണൂർ ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പ്രോഗ്രാം ഓഫീസര്‍മാരുടെ അടിയന്തിര യോഗം വിളിച്ചിട്ടുണ്ട്. കേരളത്തില്‍ കൊറോണ രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ പ്രതിരോധത്തിനായി എല്ലാ മുന്നൊരുക്കങ്ങളും നടത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. നാരായണ നായ്ക്ക് പറഞ്ഞു.












Click it and Unblock the Notifications