കണ്ണൂരിൽ ചെള്ള് പനി ബാധിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു
തളിപ്പറമ്പ് :കണ്ണൂരിൽ ചെള്ളു പനി ബാധിച്ചു അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന മധ്യവയസ്ക്കൻ മരിച്ചു. മട്ടന്നൂർ പുരളിമല കോളനിയിലെ കായ ലോടൻ കുമാരൻ (50) ആണ് മരിച്ചത്. ഒരു മാസം മുൻപ് പനി ബാധിച്ച് രോഗം ഭേദപ്പെട്ട കുമാരന് ഒരാഴ്ച്ച മുൻപാണ് വീണ്ടും പനി വന്നത്. തുടർന്നുള്ള പരിശോധനയിൽ ചെള്ളു പനിയാണെന്ന് വ്യക്തമായതോടെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ അതി തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.
അന്നുമുതൽ തന്നെ വെൻഡിലേറ്ററിൽ കഴിയുകയായിരുന്ന കുമാരൻ വെള്ളിയാഴ്ച്ച രാത്രിയാണ് മരിച്ചത്.. എൻ.കെ ഗീത യാണ് ഭാര്യ'മക്കൾ: അതുൽ കുമാർ, ആദർശ്, അഞ്ജിമസഹോദരങ്ങൾ: തങ്ക, ഗിരീഷ്, വിനീഷ്. സംസ്കാരം പഞ്ചായത്ത് ശ്മശാനത്തിൽ നടത്തി.

സ്ക്രൈബ് ടൈഫസ് എന്നറിയപ്പെടുന്ന ചെള്ള് പനിക്ക് കാരണം ചെള്ളുകളിലൂടെ ശരീരത്തിൽ പ്രവേശിക്കുന്ന ബാക്ടീരിയയാണ്. എലികളിലും മറ്റു ഉരഗങ്ങളിലും കാണപ്പെടുന്ന ചെള്ളുകൾ മനുഷ്യരെ കടിച്ചാൽ മാത്രമേ രോഗം പിടിപ്പെടുകയുള്ളു. രോഗം മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരില്ലെന്ന് പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് സുപ്രണ്ട് ഡോ. കെ. സുദീപ് പറഞ്ഞു. ചെള്ളുക ടി യേറ്റ ഭാഗത്ത് കറുപ്പ് നിറം പ്രത്യക്ഷപ്പെടും.
14 ദിവസത്തിനകം പനി, തലവേദന, പേശീവേദന, ചുമ, വിറയൽ ദഹനമില്ലായ്മ എന്നിവ പ്രത്യക്ഷപ്പെടും. ഓറിയൻഷ്വ സുസു ഗാമുഷി എന്ന ബാക്ടീരിയ മൂലം ഉണ്ടാകുന്ന പകർച്ചവ്യാധിയാണ് ചെള്ളു പനി. എലി അണ്ണാൻ, മുയൽ തുടങ്ങിയ കണ്ട് തിന്നുന്ന ജീവികളിൽ നിന്നാണ് പൊതുവെ ഈ രോഗം മനുഷ്യരിലേക്ക് പകരുന്നത്. വിറയലോട് കൂടിയ പനി., തലവേദന, കണ്ണു ചുവക്കൽ , കഴലവീക്കം, പേശി വേദന വരണ്ട ചുമ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഈ രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ വൈദ്യസഹായം തേടണമെന്ന് ഡോക്ടർ സുദീപ് അറിയിച്ചു.












Click it and Unblock the Notifications