കല്യാണ്‍ സില്‍ക്‌സിലെ പണവുമായി മുങ്ങിയ മാനേജര്‍ കസ്റ്റഡിയില്‍: തട്ടിയത് 60 ലക്ഷം!!
കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിനടുത്തെ താണയിലെ കണ്ണോത്തും ചാലില്‍ പ്രവര്‍ത്തിക്കുന്ന കല്യാണ്‍ സില്‍ക്‌സില്‍ നിന്നു 60 ലക്ഷം രൂപ കൊള്ളയടിച്ച മാനേജര്‍ ക്സ്റ്റഡിയില്‍. വിഷുവിന്റെ കലക്ഷന്‍ പണമാണ് ഇയാള്‍ കവര്‍ന്നത്. സ്ഥാപന മാനേജറായ തൃശൂര്‍ എടക്കാട്ടെ മഹേഷാണ് പണവുമായി മുങ്ങിയത്.
15നു രാവിലെ സ്റ്റാഫിനെ വിളിച്ചുവരുത്തി സ്ഥാപനം തുറക്കാന്‍ ആവശ്യപ്പെട്ടു. അകത്ത് കയറിയ മഹേഷ് ലോക്കറിലുള്ള പണവുമെടുത്ത് പോകുകയായിരുന്നു. മാനേജരെ കാണാത്തതിനെ തുടര്‍ന്നു ബന്ധപ്പെട്ടവര്‍ ടൗണ്‍ പൊലിസില്‍ പരാതി നല്‍കി. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടന്ന അന്വേഷണത്തില്‍ ഇയാള്‍ മൂന്നു സുഹൃത്തുക്കളുമായി ബന്ധപ്പെട്ടതായി കïെത്തി. ഇവരില്‍ നിന്നു കടം വാങ്ങിയ പണം കൊടുക്കുകയും ബാക്കിയുള്ള പണവുമായി മഹേഷ് ഇന്നലെ രാവിലെ സ്ഥാപനയുടമ പട്ടാഭിരാമന്റെ തൃശൂരിലുള്ള വീട്ടിലെത്തുകയായിരുന്നു.

25ലക്ഷം രൂപ പട്ടാഭിരാമനു നല്‍കി ബാക്കിയുള്ള പണം താന്‍ കടം വീട്ടിയതായി മഹേഷ് അറിയിക്കുകയായിരുന്നു. പട്ടാഭിരാമന്‍ അറിയിച്ചതനുസരിച്ചു പൊലിസ് എത്തി മഹേഷിനെ കസ്റ്റഡിയിലെടുത്തു. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്.കല്യാണ്‍ സില്‍ക്‌സ് കണ്ണൂര്‍ താണയ്ക്കടുത്തുള്ള കണ്ണോത്തുംചാലില്‍ തുടങ്ങിയതു മുതല്‍ മഹേഷ് ഇവിടെ മാനേജരായി ജോലി ചെയ്തുവരികയാണ്. കഴിഞ്ഞ വിഷുവിന് ലഭിച്ച കലക്ഷനുമായാണ് ഇയാള്‍ സ്ഥലം വിട്ടത്.












Click it and Unblock the Notifications