കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആശുപത്രിയില്‍ നിന്നും വൃദ്ധകളെ കബളിപ്പിച്ച് സ്വര്‍ണവും പണവും തട്ടല്‍: പ്രതിയെ തേടി പോലീസ്

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: വയോധികരായ സ്ത്രീകളെ കബളിപ്പിച്ച് ആഭരണവും പണവും തട്ടിയെടുക്കുന്ന കാസര്‍കോട് ഉപ്പള സ്വദേശി മുഹമ്മദ് മുസ്തഫയെ തേടി മാനന്തവാടി പോലീസ് തളിപ്പറമ്പിലെത്തി. നിരവധി സ്ഥലങ്ങളിലായി ഒരേ രീതിയില്‍ ആഭരണവും പണവും തട്ടിയെടുത്ത് നാട്ടുകാരെയും പോലീസിനെയും ഒരുപോലെ വട്ടംകറക്കിയ മുഹമ്മദ് മുസ്തഫയെ കുറിച്ച് തളിപ്പറമ്പ് പൊലിസ് ചരിത്രത്തിലാദ്യമായി സമൂഹമാധ്യമങ്ങളിലൂടെ ട്രോളുകള്‍ പ്രചരിപ്പിച്ചിരുന്നു.

സവര്‍ക്കര്‍ക്ക് എതിരല്ല,അദ്ദേഹത്തിന്റെ ഹിന്ദുത്വ ആശയങ്ങളോടാണ് എതിര്‍പ്പ്; മന്‍മോഹന്‍ സിംഗ്സവര്‍ക്കര്‍ക്ക് എതിരല്ല,അദ്ദേഹത്തിന്റെ ഹിന്ദുത്വ ആശയങ്ങളോടാണ് എതിര്‍പ്പ്; മന്‍മോഹന്‍ സിംഗ്

കണ്ണൂര്‍, തലശേരി, തളിപ്പറമ്പ്, പഴയങ്ങാടി, പയ്യന്നൂര്‍ സ്റ്റേഷനുകളിലായി വിവിധ സ്ഥലങ്ങളില്‍ തട്ടിപ്പ് തുടരുന്നതിനിടയില്‍ 2018 ഏപ്രിലിലാണ് മുഹമ്മദ് മുസ്തഫ തളിപ്പറമ്പ് പോലീസിന്റെ പിടിയിലായത്. മൂന്ന് മാസത്തിന് ശേഷം ജാമ്യത്തിലിറങ്ങിയ ഇയാള്‍ തട്ടിപ്പ് മോഷണങ്ങള്‍ തുടരുകയാണ്. ബുധനാഴ്ച്ച രാവിലെ പതിനൊന്നിനാണ് മാനന്തവാടി ഗവ.ജില്ലാ ആശുപത്രിയില്‍ ചികില്‍സക്കെത്തിയ ഒരു സ്ത്രീയുടെ മൂന്നരപവന്‍ സ്വര്‍ണ്ണമായ മുഹമ്മദ് മുസ്തഫ തട്ടിയെടുത്തത്.

robbery-157

ആശുപത്രിയിലെ സിസിടിവി കാമറയില്‍ പതിഞ്ഞ മുസ്തഫയുടെ നീലകളര്‍ വേഷമാണ് ഇയാളെ തിരിച്ചറിയാന്‍ സഹായിച്ചത്. മാനന്തവാടി സി.ഐ കെ.മണിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. തളിപ്പറമ്പില്‍ മുസ്തഫക്ക് ചില ഒളിസങ്കേതങ്ങള്‍ ഉണ്ടെന്നറിയാവുന്നതിനാലാണ് പോലീസ് തളിപ്പറമ്പിലെത്തിയത്. നേരത്തെ പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്ന സീനിയര്‍ സിപിഒ എജി അബ്ദുള്‍റൗഫും കേസന്വേഷണത്തില്‍ മാനന്തവാടി പോലീസിനെ സഹായിക്കുന്നുണ്ട്. തളിപ്പറമ്പില്‍ മാത്രം മുസ്തഫ പത്തിലേറെ കവര്‍ച്ചകള്‍ നടത്തിയതായി കണ്ടെത്തിയിരുന്നു.

English summary
Mananthavady police starts searches for accused from Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X