കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മാനസ വധം: അറസ്റ്റിലായ ആദിത്യനുമായി പൊലിസ് തെളിവെടുപ്പിനായി ബീഹാറിലേക്ക് തിരിച്ചു

  • By Desk
Google Oneindia Malayalam News

തലശേരി: മെഡിക്കൽ വിദ്യാർത്ഥിനിയെ വെടിവെച്ചുകൊന്നതിനു ശേഷം സ്വയം വെടിവെച്ചു മരിച്ച യുവാവിൻ്റെ ഉറ്റ സുഹൃത്തും ബിസിനസ് പങ്കാളിയുമായ കൂട്ടാളിയുമായി പോലീസ് തെളിവെടുപ്പിന്. കഴിഞ്ഞ ദിവസമാണ് മരിച്ച രഖിലിന്റെ സുഹൃത്തായ ആദിത്യൻ അറസ്റ്റിലായത്. കോതമംഗലം നെല്ലിക്കുഴിയില്‍ കണ്ണുർ നാറാത്ത് സ്വദേശിനിയായ ബിഡിഎസ് വിദ്യാര്‍ഥിനി മാനസയെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ തലശേരി മേലൂർ കടവ് സ്വദേശിയും, രഖിലിന്റെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ ആദിത്യനാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയതിനു ശേഷം ഇയാളെയും കൂട്ടി പോലീസ് തെളിവെടുപ്പിനായി ബിഹാറിലേക്ക് പോവുകയായിരുന്നു.

കനയ്യ കുമാർ കോൺഗ്രസിലേക്ക്?പ്രശാന്തിന്റെ നേതൃത്വത്തിൽ രാഹുലുമായി കൂടിക്കാഴ്ച?..പ്രതികരിച്ച് കനയ്യകനയ്യ കുമാർ കോൺഗ്രസിലേക്ക്?പ്രശാന്തിന്റെ നേതൃത്വത്തിൽ രാഹുലുമായി കൂടിക്കാഴ്ച?..പ്രതികരിച്ച് കനയ്യ

ബിഹാറില്‍ നിന്ന് തോക്കു വാങ്ങുന്നതിന് രഖിലിന് ആദിത്യന്‍ സഹായം ചെയ്‌തെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കുടുതൽ. തെളിവ് എടുക്കുന്നതിനു വേണ്ടി ആദിത്യനെയും കൊണ്ട് അന്വേഷണസംഘം ബീഹാറിലേക്ക് തിരിച്ചു. കോതമംഗലം നെല്ലിക്കുഴിയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി മാനസ വെടിയേറ്റ് മരിച്ച കേസില്‍ നിര്‍ണായക അറസ്റ്റാണ് കോതമംഗലം പോലീസ് രേഖപ്പെടുത്തിയത്. മാനസയെ കൊലപ്പെടുത്തുന്നതിന് രഖില്‍ തോക്ക് സംഘടിപ്പിച്ചത് ബിഹാറില്‍ നിന്നായിരുന്നു. ആദിത്യനും ഒപ്പമായിരുന്നു രഖിലിന്റെ യാത്ര. ആദ്യഘട്ടത്തില്‍ പോലീസ് മൊഴിയെടുത്തപ്പോള്‍ തോക്ക് ലഭിച്ചത് എങ്ങനെയാണെന്ന് അറിയില്ലെന്നായിരുന്നു ആദിത്യന്‍ നല്‍കിയ മൊഴി. പിന്നീട് രഖിലിന്റെ ഫോണ്‍ രേഖകള്‍ ഉള്‍പ്പെടെ പരിശോധിച്ചപ്പോഴാണ് ആദിത്യന്റെ പങ്കു പുറത്തുവന്നത്.

manasa6-1627711707-


തോക്ക് വാങ്ങുന്നതിന് ഇരുവരും ബീഹാറില്‍ പോയതിന്റെ ചിത്രങ്ങളും ലഭിച്ചിരുന്നു. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് തോക്കു വാങ്ങുന്നതിന് രഖിലിന് ആദിത്യത്തിന്റെ സഹായം ലഭിച്ചുവെന്ന് പോലീസ് ഉറപ്പിച്ചത്. തുടര്‍ന്ന് അന്വേഷണസംഘം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

റെഡ് സാരിയില്‍ കിടിലം ലുക്കില്‍ നടി ആന്‍ അഗസ്റ്റിന്‍; വിഷമത്തിലാണോ എന്ന് ആരാധകര്‍

Recommended Video

cmsvideo
Ragil's best friend arrested in Manasa case

നേരത്തെ മാനസ വധ കേസിൽ പ്രതിയായ രഖിലി ന് ബീഹാറിൽ നിന്നും തോക്കു വാങ്ങാൻ സഹായിച്ച രണ്ടു ബിഹാർ സ്വദേശികളെ പൊലിസ് അറസ്റ്റു ചെയ്തിരുന്നു. രഖിലുമായി ഇവർ നടത്തിയ യാത്രയുടെയും വെടിവയ്പ്പു പരിശീലനം നടത്തിയതിൻ്റെയും വിഡിയോ ദൃശ്യങ്ങൾ പുറത്തു വന്നതിനെ തുടർന്നാണ് ഇവർ അറസ്റ്റിലാകുന്നത്.

English summary
Manasa murder case: Police started evidence verification with accused arrested last day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X