Get Updates
Get notified of breaking news, exclusive insights, and must-see stories!

മാനസയുടെ മൃതദേഹം നാളെ സംസ്‌ക്കരിക്കും, സംസ്ക്കാരം പയ്യാമ്പലം ശ്മശാനത്തില്‍

കണ്ണൂര്‍: കൊല്ലപ്പെട്ട ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിനി മാനസയുടെ മൃതദേഹം നാളെ പയ്യാമ്പലം ശ്മശാനത്തില്‍ സംസ്‌ക്കരിക്കും. കോതമംഗലം ബസേലിയോസ് ആശുപത്രിയില്‍ വെച്ച് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാനസയുടെ മൃതദേഹം സ്വദേശമായ കണ്ണൂരിലേക്ക് കൊണ്ടുപോയി. കണ്ണൂരിലെ എകെജി സ്മാരക സഹകരണ ആശുപത്രിയിലാണ് മാനസയുടെ മൃതദേഹം ഇന്ന് രാത്രി സൂക്ഷിക്കുക.

ഞായറാഴ്ച രാവിലെ 7 മണിയോടെ മാനസയുടെ മൃതദേഹം കണ്ണൂര്‍ നാറാത്തിലെ വീട്ടിലേക്ക് കൊണ്ട് പോകും. തുടര്‍ന്ന് പയ്യാമ്പലത്ത് സംസ്‌ക്കരിക്കും. മാനസയെ കൊലപ്പെടുത്തിയ കണ്ണൂര്‍ സ്വദേശി രാഖിലിന്റെ മൃതദേഹം ഇന്ന് രാത്രി തലശ്ശേരി സഹകരണ ആശുപത്രിയില്‍ എത്തിക്കും. നാളെ രാവിലെ പിണറായിയിലെ ശ്മശാനത്തില്‍ ആണ് രാഖിലിന്റെ സംസ്‌ക്കാരം നടക്കുക.

112

മാനസയുടെ കൊലപാതകത്തില്‍ വിശദമായ അന്വേഷണം നടന്ന് കൊണ്ടിരിക്കുകയാണ്. അന്വേഷണ സംഘം തലശ്ശേരിയിലുളള രാഖിലിന്റെ വീട്ടില്‍ എത്തി ബന്ധുക്കളില്‍ നിന്നും മൊഴി എടുത്തു. മാനസയെ വെടിവെച്ച് കൊല്ലാന്‍ ഉപയോഗിച്ച തോക്ക് രാഖിലിന് എവിടെ നിന്ന് കിട്ടി എന്നതാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്. അടുത്തിടെ രാഖില്‍ ബീഹാറിലേക്ക് പോയിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇത് തോക്ക് വാങ്ങാന്‍ വേണ്ടിയുളള യാത്ര ആയിരുന്നോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.

Recommended Video

cmsvideo
    Kothamangalam murder: Rakhil wanted to solve problems with her, reveals friend

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+