മാനവം-2024; സാംസ്‌കാരിക സമ്മേളനം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു
മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരസഭയും കുടുംബശ്രീ സി ഡി എസും ചേര്‍ന്നു നടത്തുന്ന 'മാനവം-2024' ഫെസ്റ്റിന്റെ സാംസ്‌കാരിക സമ്മേളനം രജിസ്‌ട്രേഷന്‍-പുരാവസ്തു- മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. നഗരസഭ അധ്യക്ഷന്‍ എന്‍ ഷാജിത്ത് അധ്യക്ഷത വഹിച്ചു. കവി കുരീപ്പുഴ ശ്രീകുമാര്‍ വിശിഷ്ടാതിഥിയായി. സാഹിത്യകാരന്‍ കെ പി രാമനുണ്ണി പ്രഭാഷണം നടത്തി.
നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ വി കെ സുഗതന്‍, കെ മജീദ്, വാര്‍ഡ് കൗണ്‍സിലര്‍മാരായ ടി കെ സിജില്‍, ഇ ശ്രീജേഷ്, കെ പ്രിയ, അഭിനേഷ്, മുന്‍ നഗരസഭ ചെയര്‍മാന്‍ ഭാസ്‌കരന്‍ മാസ്റ്റര്‍, സംസ്ഥാന കള്ള് ചെത്ത് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എന്‍ വി ചന്ദ്രബാബു, സഹകരണ സര്‍ക്കിള്‍ യൂണിയന്‍ ചെയര്‍മാന്‍ സി വി സി വി ശശീന്ദ്രന്‍, സംഘാടക സമിതി പ്രതിനിധി ശിവപ്രസാദ് പെരിയച്ചൂര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ പി രമേശന്‍, അണിയേരി അച്യുതന്‍, കെ മനീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

മട്ടന്നൂര്‍ ഐബി പരിസരത്ത് നടന്ന വനിതാ സാഹിത്യോത്സവ് സാഹിത്യകാരന്‍ കെ പി രാമനുണ്ണിയും പ്രധാന വേദിയില്‍ നടന്ന കുടുംബശ്രീ കലാമേള എഴുത്തുകാരി വിജയരാജമല്ലികയും ഉദ്ഘാടനം ചെയ്തു. നഗരസഭാ ജനപ്രതിനിധികള്‍, ജീവനക്കാര്‍ എന്നിവര്‍ അവതരിപ്പിച്ച കലാവിരുന്ന്, കോഴിക്കോട് രംഗമിത്രയുടെ നാടകം പണ്ട് രണ്ടു കൂട്ടുകാരികള്‍, പുന്നാട് പൊലികയുടെ നാടന്‍കലാമേള എന്നിവയാണ് രണ്ടാം ദിനം ഫെസ്റ്റില്‍ അരങ്ങേറിയത്.
ശനിയാഴ്ച (ജനുവരി 27) 9.30ന് പ്രധാന വേദിയില്‍ വയോജനോത്സവം നടക്കും. എഴുത്തുകാരന്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് വിശിഷ്ടാതിഥിയാകും. മട്ടന്നൂര്‍ പി ഡബ്ല്യൂ ഡി ഐ ബി പരിസരത്ത് വനിതാ സാഹിത്യോത്സവം നടക്കും. വൈകിട്ട് ആറുമണിക്ക് നടക്കുന്ന പ്രതിഭാ സംഗമം കെ കെ ശൈലജ എം എല്‍ എ ഉദ്ഘാടനം ചെയ്യും. ഏഴുമണിക്ക് ഡോ. സുമിതാ നായറും സംഘവും അവതരിപ്പിക്കുന്ന നൃത്തസന്ധ്യയും എട്ട് മണിക്ക് നിസരി ഓര്‍ക്കസ്ട്ര കണ്ണൂര്‍ അവതരിപ്പിക്കുന്ന ഇശല്‍ നൈറ്റും നടക്കും.












Click it and Unblock the Notifications