മലയാളി റെയിൽവേ ഉദ്യോഗസ്ഥരിൽ കൊവിഡ് പടരുന്നു: മംഗളുരു വീണ്ടും അടച്ചുപൂട്ടൽ ഭീഷണിയിലേക്ക്!!
കാഞ്ഞങ്ങാട്: കേരളവുമായി അതിർത്തി പങ്കിടുന്ന കർണാടകയിൽ കൊറോണ വൈറസ് രോഗബാധ പടരുന്നതിൽ ആശങ്കയേറുന്നു. കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ജനങ്ങൾ ഏറെ ബന്ധപ്പെടുന്ന ബംഗളൂരു, മംഗളുരു എന്നീ നഗരങ്ങൾ കൊവിഡിന്റെ പിടിയിലാണ്. യാത്രാ വിലക്കുള്ളതിനാൽ ഇവിടെ ഒട്ടേറെ മലയാളികളാണ് കുടുങ്ങിയിട്ടുള്ളത്. ബെംഗളൂരു നഗരത്തിൽ വടക്കേ മലബാറിൽ നിന്നുള്ള ഐടി പ്രൊഫഷനുകൾ ഉൾപ്പെടെ ഫ്ളാറ്റുകളിലും അപ്പാർട്ട്മെന്റുകളിലും കുടുങ്ങിയിരിക്കുകയാണ്.
വടക്കെ മലബാറുകാർ വിദഗ്ദ്ധ ചികിത്സയ്ക്കായി ഏറ്റവും കൂടുതൽ ആശയിക്കുന്ന നഗരങ്ങളിലൊന്നാണ് മംഗളൂർ. യാത്രാവിലക്ക് കർശനമാക്കിയിട്ടുണ്ടെങ്കിലും കണ്ണൂർ, കാസർകോട് ജില്ലകളിലെ ജനങ്ങൾ ചികിത്സാർത്ഥം ഇപ്പോഴും മംഗളുരു മാ യി ബന്ധപ്പെടുന്നുണ്ട്. എന്നാൽ മംഗളുരു നഗരമിപ്പോൾ കൊവിഡിന്റെ ഹോട്ട് സ്പോട്ടായി മാറിയിരിക്കുകയാണ്.

കൊവിഡ് പടർന്നു പിടിക്കുന്നതിനാൽ മംഗളുരു സെൻട്രൽ റെയിൽവേ സ്റ്റേഷൻ ജീവനക്കാർ ഇപ്പോഴും കോവിഡ് ഭീതിയിലാണ്. കഴിഞ്ഞ ദിവസം റെയില്‍വേ സ്റ്റേഷനിലെ അഞ്ച് ജീവനക്കാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവിടെ . ഇതുവരെ രോഗം സ്ഥിരീകരിച്ചത് ഏഴു പേര്‍ക്കാണ്. കോവിഡ് സ്ഥിരീകരിച്ചവരെല്ലാം മലയാളി ജീവനക്കാരാണ്. ജീവനക്കാരെല്ലാം ഒരുമിച്ച് താമസിക്കുന്നവരുമാണ്. കോവിഡിന്‍റെ ലക്ഷണങ്ങള്‍ ഇവരാരും പ്രകടിപ്പിച്ചിരുന്നില്ല എന്നത് ആശങ്ക വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്.
മംഗളൂരു റെയില്‍വെ സ്റ്റേഷനിലെ വിവിധ വിഭാഗങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയാണ് ഇപ്പോള്‍. രോഗലക്ഷണമുണ്ടായാൽ ഉടൻ റെയിൽവെ ആശുപത്രിയിൽ വിവരം നൽകണമെന്ന് ജീവനക്കാര്‍ക്ക് റെയിൽവേ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എല്ലാ ജീവനക്കാർക്കും റെയിൽവേയുടെ ചെലവിൽ കോവിഡ് പരിശോധന നടത്താനുള്ള ശ്രമത്തിലാണ് മംഗളൂരു റെയിൽവെ അധികൃതർ.
രോഗബാധയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചു ജീവനക്കാരെ കൂടി മംഗളൂരു ദേര്‍ലക്കട്ട ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പരിശോധന നടത്തിയ നാല് മെക്കാനിക്കല്‍ ജീവനക്കാരുടെയും ഒരു ഇലക്ട്രിക്കല്‍ ജീവനക്കാരന്റെയും പരിശോധനാഫലം കഴിഞ്ഞ ദിവസംപുറത്തുവന്നപ്പോള്‍ കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തുകയായിരുന്നു. ആദ്യം കോവിഡ് ബാധിച്ച ജീവനക്കാരനുമായി ഇവര്‍ സമ്പര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. എല്ലാവരും ഒരേ റെയില്‍വെ ക്വാര്‍ട്ടേഴ്‌സിലാണ് താമസിച്ചിരുന്നത്.
പുതുതായി കോവിഡ് സ്ഥിരീകരിച്ചവര്‍ക്കൊപ്പം ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്ന ഒരു ജീവനക്കാരന്‍ അവധിക്ക് നാട്ടില്‍ പോയിരിക്കുകയാണ്. ഇദ്ദേഹം അവിടെ നിരീക്ഷണത്തില്‍ കഴിയുകയാണ്. കോവിഡ് ബാധിച്ച ഏഴുപേരും കോഴിക്കോട്, പാലക്കാട് സ്വദേശികളാണ്.
മംഗളൂരു സിറ്റി നോര്‍ത്ത് എം.എല്‍.എയും ഡോക്ടറുമായ വൈ. ഭരത്‌ഷെട്ടി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ രാമചന്ദ്ര ബായാര്‍, താലൂക്ക് മെഡിക്കല്‍ ഓഫീസര്‍ സുജയ് ഭണ്ഡാരി എന്നിവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.ഇതോടെ മംഗളുരിലേക്ക് അതിർത്തി കടന്നു വരുന്നവർക്ക് കർണാടക സർക്കാർ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications