• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

മലയാളി റെയിൽവേ ഉദ്യോഗസ്ഥരിൽ കൊവിഡ് പടരുന്നു: മംഗളുരു വീണ്ടും അടച്ചുപൂട്ടൽ ഭീഷണിയിലേക്ക്!!

  • By Desk

കാഞ്ഞങ്ങാട്: കേരളവുമായി അതിർത്തി പങ്കിടുന്ന കർണാടകയിൽ കൊറോണ വൈറസ് രോഗബാധ പടരുന്നതിൽ ആശങ്കയേറുന്നു. കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ജനങ്ങൾ ഏറെ ബന്ധപ്പെടുന്ന ബംഗളൂരു, മംഗളുരു എന്നീ നഗരങ്ങൾ കൊവിഡിന്റെ പിടിയിലാണ്. യാത്രാ വിലക്കുള്ളതിനാൽ ഇവിടെ ഒട്ടേറെ മലയാളികളാണ് കുടുങ്ങിയിട്ടുള്ളത്. ബെംഗളൂരു നഗരത്തിൽ വടക്കേ മലബാറിൽ നിന്നുള്ള ഐടി പ്രൊഫഷനുകൾ ഉൾപ്പെടെ ഫ്ളാറ്റുകളിലും അപ്പാർട്ട്മെന്റുകളിലും കുടുങ്ങിയിരിക്കുകയാണ്.

കൊച്ചി ബ്ലാക്ക് മെയിലിംഗ് കേസ്: പ്രതികൾക്ക് ജാമ്യം, രാജ്യം വിട്ടുപോകരുതെന്ന് കർശന നിർദേശം!!

വടക്കെ മലബാറുകാർ വിദഗ്ദ്ധ ചികിത്സയ്ക്കായി ഏറ്റവും കൂടുതൽ ആശയിക്കുന്ന നഗരങ്ങളിലൊന്നാണ് മംഗളൂർ. യാത്രാവിലക്ക് കർശനമാക്കിയിട്ടുണ്ടെങ്കിലും കണ്ണൂർ, കാസർകോട് ജില്ലകളിലെ ജനങ്ങൾ ചികിത്സാർത്ഥം ഇപ്പോഴും മംഗളുരു മാ യി ബന്ധപ്പെടുന്നുണ്ട്. എന്നാൽ മംഗളുരു നഗരമിപ്പോൾ കൊവിഡിന്റെ ഹോട്ട് സ്പോട്ടായി മാറിയിരിക്കുകയാണ്.

കൊവിഡ് പടർന്നു പിടിക്കുന്നതിനാൽ മംഗളുരു സെൻട്രൽ റെയിൽവേ സ്റ്റേഷൻ ജീവനക്കാർ ഇപ്പോഴും കോവിഡ് ഭീതിയിലാണ്. കഴിഞ്ഞ ദിവസം റെയില്‍വേ സ്റ്റേഷനിലെ അഞ്ച് ജീവനക്കാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവിടെ . ഇതുവരെ രോഗം സ്ഥിരീകരിച്ചത് ഏഴു പേര്‍ക്കാണ്. കോവിഡ് സ്ഥിരീകരിച്ചവരെല്ലാം മലയാളി ജീവനക്കാരാണ്. ജീവനക്കാരെല്ലാം ഒരുമിച്ച് താമസിക്കുന്നവരുമാണ്. കോവിഡിന്‍റെ ലക്ഷണങ്ങള്‍ ഇവരാരും പ്രകടിപ്പിച്ചിരുന്നില്ല എന്നത് ആശങ്ക വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്.

മംഗളൂരു റെയില്‍വെ സ്റ്റേഷനിലെ വിവിധ വിഭാഗങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയാണ് ഇപ്പോള്‍. രോഗലക്ഷണമുണ്ടായാൽ ഉടൻ റെയിൽവെ ആശുപത്രിയിൽ വിവരം നൽകണമെന്ന് ജീവനക്കാര്‍ക്ക് റെയിൽവേ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എല്ലാ ജീവനക്കാർക്കും റെയിൽവേയുടെ ചെലവിൽ കോവിഡ് പരിശോധന നടത്താനുള്ള ശ്രമത്തിലാണ് മംഗളൂരു റെയിൽവെ അധികൃതർ.

രോഗബാധയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചു ജീവനക്കാരെ കൂടി മംഗളൂരു ദേര്‍ലക്കട്ട ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പരിശോധന നടത്തിയ നാല് മെക്കാനിക്കല്‍ ജീവനക്കാരുടെയും ഒരു ഇലക്ട്രിക്കല്‍ ജീവനക്കാരന്റെയും പരിശോധനാഫലം കഴിഞ്ഞ ദിവസംപുറത്തുവന്നപ്പോള്‍ കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തുകയായിരുന്നു. ആദ്യം കോവിഡ് ബാധിച്ച ജീവനക്കാരനുമായി ഇവര്‍ സമ്പര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. എല്ലാവരും ഒരേ റെയില്‍വെ ക്വാര്‍ട്ടേഴ്‌സിലാണ് താമസിച്ചിരുന്നത്.

പുതുതായി കോവിഡ് സ്ഥിരീകരിച്ചവര്‍ക്കൊപ്പം ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്ന ഒരു ജീവനക്കാരന്‍ അവധിക്ക് നാട്ടില്‍ പോയിരിക്കുകയാണ്. ഇദ്ദേഹം അവിടെ നിരീക്ഷണത്തില്‍ കഴിയുകയാണ്. കോവിഡ് ബാധിച്ച ഏഴുപേരും കോഴിക്കോട്, പാലക്കാട് സ്വദേശികളാണ്.

മംഗളൂരു സിറ്റി നോര്‍ത്ത് എം.എല്‍.എയും ഡോക്ടറുമായ വൈ. ഭരത്‌ഷെട്ടി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ രാമചന്ദ്ര ബായാര്‍, താലൂക്ക് മെഡിക്കല്‍ ഓഫീസര്‍ സുജയ് ഭണ്ഡാരി എന്നിവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.ഇതോടെ മംഗളുരിലേക്ക് അതിർത്തി കടന്നു വരുന്നവർക്ക് കർണാടക സർക്കാർ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

English summary
Mangaluru under lockdown threat after Railaway staffs tests positive
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more