• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

മന്‍സൂറിന്റെ കൊലപാതകം: കണ്ണൂര്‍ ജില്ലയില്‍ ഭരണകൂടവും പോലീസും നിഷ്പക്ഷമല്ലെന്ന് മുസ്ലീം ലീഗ്

കണ്ണൂര്‍: പാനൂരിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകത്തെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ വിളിച്ചു ചേര്‍ത്ത സമാധാന യോഗം മുസ്ലിം ലീഗും യുഡിഎഫും ബഹിഷ്‌കരിച്ചു. കൊലപാതകം നടന്ന് 42 മണിക്കൂര്‍ പിന്നിട്ടിട്ടും സംഭവ സ്ഥലത്ത് വെച്ച് മന്‍സൂറിന്റെ ജ്യേഷ്ഠന്‍ മുഹസിന്‍ പിടിച്ചു പോലീസിനെ ഏല്‍പിച്ച ഒരു പ്രതിയുടെ അറസ്റ്റ് മാത്രമാണ് ഇത് വരെ പോലീസ് രേഖപ്പെടുത്തിയിട്ടുള്ളത്. പതിനൊന്നോളം പ്രതികളെ തിരിച്ചറിഞ്ഞുവെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞിട്ടും അതില്‍ ഒരാളെ പോലും അറസ്റ്റ് ചെയ്യാന്‍ പോലീസിന് കഴിഞ്ഞില്ലെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി അഡ്വ.അബ്ദുല്‍ കരീംചേലേരി പറഞ്ഞു.

ജാനകിയുടേയും നവീന്റേയും മതം തിരഞ്ഞ് വംശവെറി; വൈറല്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളോട് ചിലർ ചെയ്യുന്നത്

മന്‍സൂറിന്റെ ഖബറടക്കത്തിന് ശേഷം ഉണ്ടായ അനിഷ്ട സംഭവങ്ങളെ തുടര്‍ന്ന് ഏതാനും സി.പി.എം ഓഫീസുകള്‍ തകര്‍ക്കപ്പെട്ടതിന്റെ പേരില്‍ 24 മുസ്ലിം ലീഗ് പ്രവര്‍ത്തകരെ പോലീസ് വളഞ്ഞ് പിടിക്കുകയും മൃഗീയമായി മര്‍ദ്ദിച്ച് തലതല്ലിപ്പൊട്ടിച്ച് അവര്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയില്‍ കഴിയുകയുമാണ്.

വട്ടിയൂര്‍ക്കാവില്‍ വോട്ട് കച്ചവടം? വീണ എസ് നായരുടെ ഉപയോഗിക്കാത്ത പോസ്റ്ററുകള്‍ ആക്രക്കടയില്‍ വിറ്റു

അവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റേഷനില്‍ എത്തിയ പാര്‍ട്ടി നേതാക്കളെയും പ്രവര്‍ത്തകരെയും കൊളവല്ലൂര്‍ പോലീസ് ആട്ടിപ്പായിക്കുകയാണുണ്ടായത്. പോലീസിന്റെ ഈ നീതി നിഷേധത്തിനെതിരെ യു.ഡി.എഫ്.പ്രക്ഷോഭം ആരംഭിക്കുകയാണ്. ഇന്ന് പഞ്ചായത്ത് തലങ്ങളില്‍ നടക്കുന്ന പ്രകടനത്തോടും പ്രതിഷേധ കൂട്ടായ്മയോടും കൂടി പ്രക്ഷോഭം ആരംഭിക്കും.മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യുന്നത് വരെ സമരം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമലയിൽ വിശ്വാസികൾക്കെതിരായ യുദ്ധപ്രഖ്യാപനമെന്ന് ശോഭ: പ്രതികരണം വൺ ഇന്ത്യയോട്

പിണറായിയുടെ ജില്ലയില്‍ പോലീസിന്റെ കയ്യും കാലും കെട്ടിയിട്ടിരിക്കുകയാണ് ഭരണകൂടം. പോലീസിന്റെ ഭാഗത്ത് നിന്ന് നീതിയുക്തമായ നിലപാടുണ്ടാകുന്നത് വരെ ജില്ലാ ഭരണകൂടം നടത്തുന്ന സമാധാന ശ്രമങ്ങള്‍ പ്രഹസനമായിരിക്കും. തങ്ങള്‍ നിഷ്പക്ഷമാണെന്ന് കാണിക്കേണ്ട ബാധ്യത ജില്ലാ ഭരണകൂടത്തിനും പോലീസിനുമാണെന്നും അദ്ദേഹം വ്യക്തമാക്കി.

നേമമടക്കം മൂന്നിടത്ത് ബിജെപി, കൊല്ലത്ത് ഇടത് കോട്ടകൾ തകരും? തെക്കൻ കേരളത്തിൽ എൽഡിഎഫ് വിയർക്കും

കൊവിഡ്: ലോക്ക്ഡൗണിന് സാധ്യതയില്ല, മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ശ്രദ്ധ വേണമെന്ന് പ്രധാനമന്ത്രി

പി കെ കുഞ്ഞാലിക്കുട്ടി
Know all about
പി കെ കുഞ്ഞാലിക്കുട്ടി

കടകംപള്ളി ഗുണ്ടാ മാഫിയ തലവൻ: ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ

English summary
Mansoor's murder: Muslim League says government and police are not neutral in Kannur district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X