കൂത്തുപറമ്പില്‍ വാഹനാപകടം: രണ്ട് ബസ്സുകളും കാറും ടിപ്പറും 4 ബെക്കുകളും കൂട്ടിയിടിച്ചു
കണ്ണൂര്‍: കൂത്തുപറമ്പ് കായലോടിൽ വൻ അപകടം. രണ്ട് ബസ്സുകളും കാറും ടിപ്പറും 4 ബെക്കുകളും തമ്മിൽ കൂട്ടിയിടിച്ചു. അപകടത്തിൽ 10 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ നഗരത്തിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12. 45ഓടെയായിരുന്നു അപകടം. വാഹനങ്ങളിൽ കുടുങ്ങിയവരെ രക്ഷപ്പടുത്താനുള്ള ശ്രമം തുടരുകയാണ്.

കായലോട് നിന്ന് കതിരൂര്‍ വഴി തലശ്ശേരിയിലേക്ക് പോകുകയായിരുന്ന അരുവിപ്പുറം ബസും കൂത്തുപറമ്പ് നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന മറ്റൊരു സ്വകാര്യ ബസും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിലാണ് മറ്റ് വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത്. ഫയര്‍ഫോഴ്സ് എത്തിയാണ് വാഹനങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുത്തത്.












Click it and Unblock the Notifications