Get Updates
Get notified of breaking news, exclusive insights, and must-see stories!

തളിപ്പറമ്പിൽ കെഎസ്ആർടിസി ബസും ലോറിയുമിടിച്ച് നിരവധി യാത്രക്കാർക്ക് പരിക്കേറ്റു

തളിപ്പറമ്പ്: കണ്ണൂർ - കാസർഗോഡ് ദേശീയപാതയിലെ തളിപ്പറമ്പ് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി യാത്രക്കാർക്ക് പരുക്കേറ്റു. തളിപ്പറമ്പില്‍ ബസ് ലോറിയില്‍ ഇടിച്ചാണ് നിരവധിപേര്‍ക്ക് പരുക്കേറ്റത്. കെ.എസ്.ആര്‍.ടി.സി ബസുകള്‍ ലോറിയിലിടിച്ചാണ് യാത്രക്കാർക്ക് പരുക്കേറ്റത്. കണ്ണൂരിൽ നിന്നും കാസര്‍കോടേക്ക് പോകുന്ന കെ.എസ്.ആര്‍.ടി.സി ഫാസ്റ്റ് പാസഞ്ചര്‍ ബസ്, മംഗലാപുരം ഭാഗത്തേക്ക് പോകുന്ന ചരക്ക് ലോറി, കാഞ്ഞങ്ങാട് പോകുന്ന കെഎസ്ആര്‍ടിസി ടിടി എന്നിവയാണ് അപകടത്തില്‍പെട്ടത്.

യാത്രക്കാരെ ഇറക്കാന്‍ കുറ്റിക്കോലില്‍ നിര്‍ത്തിയ ഫാസ്റ്റ് പാസഞ്ചര്‍ ബസിന്റെ പിറകില്‍ ലോറി ഇടിക്കുകയും, തുടര്‍ന്ന് പിന്നാലെ വന്ന കാഞ്ഞങ്ങാട് ടി.ടി ലോറിക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു. തളിപ്പറമ്പ് കുറ്റിക്കോല്‍ ദേശീയപാതയില്‍ വ്യാഴാഴ്ച്ച പുലർച്ചെ രാവിലെ 5.30 ഓടെയാണ് അപകടം നടന്നത്.അപകടത്തിന് പിന്നിൽ മുൻപേ പോയ കെഎസ്ആർടിസി ബസിൻ്റെ അശ്രദ്ധയാണെന്ന് ആരോപണമുണ്ട്.

ksrtc-163


യാതൊരു മുന്നറിയിപ്പും കൂടാതെ പെട്ടെന്ന് സഡൻ ബ്രേക്കിട്ട് മുന്നിലുണ്ടായിരുന്ന ബസ് ആളെ ഇറക്കാന്‍ നിര്‍ത്തിയതെന്നു ലോറി ഡ്രൈവര്‍ പറഞ്ഞു. പരിക്കേറ്റവരെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കാഞ്ഞങ്ങാട് ബസിലുണ്ടായിരുന്ന പ്രകാശന്‍, റിയസ്, പ്രിയ, പോള്‍, റീത്ത, അനവദ്ര, ശൈജ, നകുല്‍, അബ്ദുല്‍ ഖാദര്‍ എന്നിവരെ നിസാര പരിക്കുകളോടെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

lorry-1631

അപകടത്തെ തുടര്‍ന്ന് കണ്ണൂർ -കാസർകോട് ദേശീയപാതയില്‍ ഒരുമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.രാവിലെ എട്ടോടെ ക്രെയിനെത്തി അപകടത്തില്‍പെട്ട വാഹനങ്ങളെ നീക്കിയതിനു ശേഷമാണ് ദേശീയപാതയിലെ ഗതാഗതം പുനസ്ഥാപിച്ചത്.

കണ്ണൂർ -കാസർകോട് ദേശീയപാതയിൽ തളിപ്പറമ്പ് ,പരിയാരം, ചുഴലി ഭാഗങ്ങളിൽ വാഹനാപകടങ്ങൾ നിത്യസംഭവമാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ഇവിടെ ഇതുവരെ നടന്നത്.വാഹന ഡ്രൈവർമാരുടെ അശ്രദ്ധയും മരണപാച്ചിലുമാണ് മിക്കവാറും അപകടങ്ങൾക്കും കാരണമായി മാറുന്നത്.ദേശീയ പാതയിൽ മോട്ടോർ വാഹന വകുപ്പ് - പൊലിസ് സംയുക്ത പരിശോധന നടത്താറുണ്ടെങ്കിലും ഇപ്പോൾ കഴിഞ്ഞ കുറെക്കാലമായി നിലച്ചിരിക്കുകയാണ്. ട്രാഫിക്ക് ബോധവൽക്കരണ ബോർഡുകളും ചിലയിടങ്ങളിൽ സ്ഥാപിച്ചിട്ടില്ലെന്നു പരാതിയുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+