കണ്ണൂർ ജില്ലയില്‍ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയത് നാലായിരത്തോളം പേർ: മുഴുവൻ ആളുകളും നിരീക്ഷണത്തിൽ
കണ്ണൂർ: മെയ് നാലു മുതല്‍ മൂന്ന് അതിര്‍ത്തികളിലൂടെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള നാലായിരത്തോളം പേര് കണ്ണൂർ ജില്ലയിലെത്തിയതായി കണക്കുകൾ. ഇവരില്‍ സ്ക്രീനിംഗില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ ഒരാളെ ആശുപത്രിയിലും റെഡ് ജില്ലകളില്‍ നിന്നെത്തിയ 851 പേരെ വിവിധ കോവിഡ് കെയര്‍ സെന്ററുകളിലും 3055 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി. ഇതിനു പുറമെ വിവിധ വിമാനത്താവളങ്ങള്‍ വഴി 36 പേര് ഗള്‍ഫ് നാടുകളില്‍ നിന്ന് ജില്ലയിലെത്തിയിട്ടുണ്ട്. ഇവരില്‍ രണ്ടു പേര് ആശുപത്രിയിലും 12 കോവിഡ് കെയര്‍ സെന്ററുകളിലും ബാക്കിയുള്ളവര്‍ വീടുകളിലുമാണുള്ളത്.
ഇതിനു പുറമെ നിലവില്‍ മൂന്നു പേര് കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും 30 പേര് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലും നാലു പേര് തലശ്ശേരി ജനറല്‍ ആശുപത്രിയിലും നാലു പേര് അഞ്ചരക്കണ്ടി ജില്ലാ കോവിഡ് - 19 ചികിത്സാ കേന്ദ്രത്തിലും 409 പേര് വീടുകളിലുമായി ആകെ 450 പേര് ജില്ലയില്‍ നിരീക്ഷണത്തിലുണ്ട്. ഇതുവരെയായി ജില്ലയില്‍ നിന്നും 4407 സാമ്പിളുകള്‍ പരിശോധന യ്ക്കയച്ചതില്‍ 4270 എണ്ണത്തിന്റെ ഫലം ലഭ്യമായി. 137 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. ജല്ലയില് ഇതുവരെയായി 118 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ 115 പേര് രോഗം ഭേദമായി ആശുപത്രി വിട്ടു. അഞ്ചരക്കണ്ടി ജില്ലാ കൊവിഡ്-19 ചികിത്സാ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന കോട്ടയം മലബാര്‍, കൂത്തുപറമ്പ് സ്വദേശികള്‍ കഴിഞ്ഞ ദിവസമാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. അഞ്ചരക്കണ്ടി ജില്ലാ കോവിഡ്-19 ചികിത്സാ കേന്ദ്രത്തില്‍ രണ്ടും കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജില്‍ ഒരാളുമാണ് ഇനി ചികില്‍സയിലുള്ളത്.

സംസ്ഥാനത്ത് ഞായറാഴ്ച കോവിഡ് 19 സ്ഥിരീകരിച്ച ഏഴ് പേരിൽ മൂന്ന് പേർ പ്രവാസികളാണ്. വ്യാഴാഴ്ച അബുദാബിയിൽനിന്നും തൃശൂർ, മലപ്പുറം ജില്ലകളിൽ എത്തിയവർക്കാണ് കോവിഡ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് വിദേശത്തുനിന്ന് എത്തിയ അഞ്ച് പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
വയനാട്ടിൽ രോഗം സ്ഥിരീകരിച്ച മൂന്ന് പേരിൽ രണ്ട് പേർക്ക് സന്പർക്കത്തിലൂടെയാണ് കോവിഡ് ഉണ്ടായത്. ചെന്നൈയിൽനിന്നും വയനാട്ടിലും എറണാകുളത്തും എത്തി ഒരോരുത്തർക്കും ഇന്ന് കോവിഡ് റിപ്പോർട്ട് ചെയ്തു. ഗൾഫിൽനിന്ന് പ്രത്യേക വിമാനത്തിൽ സംസ്ഥാനത്തെത്തിയ മലപ്പുറം സ്വദേശികളായ രണ്ടു പേർക്കാണ് നേരത്തെ കോവിഡ് സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് 20 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. വിവിധ ജില്ലകളിലായി 26,712 പേര് നിരീക്ഷണത്തിലുണ്ട്. ഇവരില്‍ 26,350 പേര് വീടുകളിലും 362 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 135 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 37,464 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 36,630 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications