കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂർ ജില്ലയില്‍ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയത് നാലായിരത്തോളം പേർ: മുഴുവൻ ആളുകളും നിരീക്ഷണത്തിൽ

  • By Desk
Google Oneindia Malayalam News

കണ്ണൂർ: മെയ് നാലു മുതല്‍ മൂന്ന് അതിര്‍ത്തികളിലൂടെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള നാലായിരത്തോളം പേര്‍ കണ്ണൂർ ജില്ലയിലെത്തിയതായി കണക്കുകൾ. ഇവരില്‍ സ്‌ക്രീനിംഗില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ ഒരാളെ ആശുപത്രിയിലും റെഡ് ജില്ലകളില്‍ നിന്നെത്തിയ 851 പേരെ വിവിധ കോവിഡ് കെയര്‍ സെന്ററുകളിലും 3055 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി. ഇതിനു പുറമെ വിവിധ വിമാനത്താവളങ്ങള്‍ വഴി 36 പേര്‍ ഗള്‍ഫ് നാടുകളില്‍ നിന്ന് ജില്ലയിലെത്തിയിട്ടുണ്ട്. ഇവരില്‍ രണ്ടു പേര്‍ ആശുപത്രിയിലും 12 കോവിഡ് കെയര്‍ സെന്ററുകളിലും ബാക്കിയുള്ളവര്‍ വീടുകളിലുമാണുള്ളത്.

 കോണ്‍ഗ്രസിന്റെ മാസ്റ്റര്‍ ഗെയിം, ഉദ്ധവിന് എതിരില്ല, ഒരാളെ പിന്‍വലിച്ചു, ത്രില്ലറില്‍ വീണ് ബിജെപി!! കോണ്‍ഗ്രസിന്റെ മാസ്റ്റര്‍ ഗെയിം, ഉദ്ധവിന് എതിരില്ല, ഒരാളെ പിന്‍വലിച്ചു, ത്രില്ലറില്‍ വീണ് ബിജെപി!!

ഇതിനു പുറമെ നിലവില്‍ മൂന്നു പേര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും 30 പേര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലും നാലു പേര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലും നാലു പേര്‍ അഞ്ചരക്കണ്ടി ജില്ലാ കോവിഡ് - 19 ചികിത്സാ കേന്ദ്രത്തിലും 409 പേര്‍ വീടുകളിലുമായി ആകെ 450 പേര്‍ ജില്ലയില്‍ നിരീക്ഷണത്തിലുണ്ട്. ഇതുവരെയായി ജില്ലയില്‍ നിന്നും 4407 സാമ്പിളുകള്‍ പരിശോധന യ്ക്കയച്ചതില്‍ 4270 എണ്ണത്തിന്റെ ഫലം ലഭ്യമായി. 137 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. ജല്ലയില്‍ ഇതുവരെയായി 118 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ 115 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. അഞ്ചരക്കണ്ടി ജില്ലാ കൊവിഡ്-19 ചികിത്സാ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന കോട്ടയം മലബാര്‍, കൂത്തുപറമ്പ് സ്വദേശികള്‍ കഴിഞ്ഞ ദിവസമാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. അഞ്ചരക്കണ്ടി ജില്ലാ കോവിഡ്-19 ചികിത്സാ കേന്ദ്രത്തില്‍ രണ്ടും കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജില്‍ ഒരാളുമാണ് ഇനി ചികില്‍സയിലുള്ളത്.

 hos-15891

സം​സ്ഥാ​ന​ത്ത് ഞാ​യ​റാ​ഴ്ച കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച ഏ​ഴ് പേ​രി​ൽ മൂ​ന്ന് പേ​ർ പ്ര​വാ​സി​ക​ളാണ്. വ്യാ​ഴാ​ഴ്ച അ​ബു​ദാ​ബി​യി​ൽ​നി​ന്നും തൃ​ശൂ​ർ, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ എ​ത്തി​യ​വ​ർ​ക്കാ​ണ് കോ​വി​ഡ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ അ​ഞ്ച് പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

വ​യ​നാ​ട്ടി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച മൂ​ന്ന് പേ​രി​ൽ ര​ണ്ട് പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് കോ​വി​ഡ് ഉ​ണ്ടാ​യ​ത്. ചെ​ന്നൈ​യി​ൽ​നി​ന്നും വ​യ​നാ​ട്ടി​ലും എ​റ​ണാ​കു​ള​ത്തും എ​ത്തി ഒ​രോ​രു​ത്ത​ർ​ക്കും ഇന്ന് കോ​വി​ഡ് റി​പ്പോ​ർ​ട്ട് ചെ​യ്തു. ഗ​​​ൾ​​​ഫി​​​ൽ​​നി​​​ന്ന് പ്ര​​​ത്യേ​​​ക വി​​​മാ​​​ന​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​ത്തെ​​​ത്തി​​​യ മ​​​ല​​​പ്പു​​​റം സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ ര​​​ണ്ടു പേ​​​ർ​​​ക്കാണ് നേരത്തെ കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചത്.

സം​സ്ഥാ​ന​ത്ത് 20 പേ​രാ​ണ് കോ​വി​ഡ് ചി​കി​ത്സ​യി​ലു​ള്ള​ത്. വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 26,712 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ഇ​വ​രി​ല്‍ 26,350 പേ​ര്‍ വീ​ടു​ക​ളി​ലും 362 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 135 പേ​രെ​യാ​ണ് ഇ​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. 37,464 സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​തി​ൽ 36,630 സാ​മ്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റി​വ് ആ​ണ്.

English summary
many people from other states uder isolation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X