ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനി പോലെയാണ് പിണറായിയുടെ പി കമ്പനി: കെ.എം ഷാജി
കണ്ണൂർ: പാനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ലീഗ് നേതാവ് കെ.എം ഷാജി. മുംബൈയിൽ ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനി പോലെ കേരളത്തിൽ വെട്ടാനും കൊല്ലാനും പിണറായി വിജയന്റെ പി കമ്പനിയാണ് നിലവിലുള്ളതെന്ന് കെ.എം ഷാജി പറഞ്ഞു. കണ്ണൂർ കളക്ടറേറ്റിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹരിദ്വാറില്‍ കുംഭമേളയ്ക്ക് തുടക്കമാകുന്നു, ചിത്രങ്ങള്‍ കാണാം
"വെട്ടാനും കൊല്ലാനും അണികളെ നിർത്തുകയും അധികാരത്തിൽ പാവപ്പെട്ടവന്റെ പണമെടുത്ത് അവരുടെ കേസുകൾ നടത്തിക്കൊടുക്കുകയും ചെയ്യുന്ന ക്രിമിനലുകളാണ് ഈ രാജ്യത്തുള്ളത്. ഇവരെ നിയന്ത്രിക്കാൻ കഴിയുന്ന തരത്തിലുള്ള ജനകീയ പ്രതിഷേധമാണ് ഉയർന്ന് വരേണ്ടത്. തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന് വേണ്ടി കൂത്തുപറമ്പിൽ അടക്കം സംസാരിച്ച കുറേ സാംസ്കാരിക നായകന്മാരുണ്ട്. അവരെപ്പോലെ വൃത്തികെട്ട ആളുകൾ കേരളത്തിൽ വേറെ ആരാണ് ഉള്ളത്?" കെ.എം ഷാജി ചോദിച്ചു.
കൊലപാതകം ആസൂത്രിതമല്ല എന്നാണ് എംവി ജയരാജൻ പറയുന്നത്. ആ പ്രതികളെയും രക്ഷിക്കാൻ സിപിഎം തയ്യാറെടുത്തു കഴിഞ്ഞു എന്നതിന്റെ ലക്ഷണമാണ് അദ്ദേഹത്തിന്റെ പത്ര സമ്മേളനം. ഇങ്ങനെ കുറേ ഗുണ്ടകളായ നേതാക്കന്മാരുണ്ടായാൽ എന്താണ് സംഭവിക്കുക എന്ന് കേരളം തിരിച്ചറിഞ്ഞു കൊണ്ടിരിക്കുകയാണെന്നും ഷാജി പറഞ്ഞു.
അതേസമയം പാനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവം രാഷ്ട്രീയപരമല്ലെന്നാണ് താൻ മനസിലാക്കുന്നതെന്ന് സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ. രാഷ്ട്രീയമായി അക്രമപ്രവര്‍ത്തനങ്ങള്‍ വരാതിരിക്കാനുള്ള ജാഗ്രതയാണ് എല്‍ഡിഎഫിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നെന്നും പ്രാദേശിക വിഷയമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയും യുഡിഎഫും തിരഞ്ഞെടുപ്പിൽ വലിയ തോതിൽ സംഘർഷമുണ്ടാക്കാൻ ശ്രമിച്ചുവെന്നും വിജയരാഘവൻ ആരോപിച്ചു.
എന്നാൽ സംഭവം രാഷ്ട്രീയ കൊലപാതകമാണെന്നാണ് പൊലീസ് പറയുന്നത്. കണ്ണൂരിൽ മുസ്ലിം ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ 11 പ്രതികളെ തിരിച്ചറിഞ്ഞെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ.ഇളങ്കോ. മൻസൂറിന്റേത് രാഷ്ട്രീയ കൊലപാതകമാണ്. ആക്രമണം നടത്തിയത് പത്തിലധികം പേരടങ്ങിയ സംഘമാണ്. അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കുമെന്നും ആർ.ഇളങ്കോ അറിയിച്ചു. കൂത്തുപറമ്പിലാണ് മുസ്ലിം ലീഗ് പ്രവര്ത്തകൻ വെട്ടേറ്റു മരിച്ചത്. പുല്ലൂക്കര പാറാല്‍ സ്വദേശി മന്‍സൂര്‍ (22) ആണ് മരിച്ചത്.
ആരാധകരെ ഞെട്ടിച്ച് കിരണ്‍ റാത്തോഡിന്റെ ഫോട്ടോഷൂട്ട്, ഗ്ലാമറസിന്റെ അങ്ങേയറ്റമെന്ന് ആരാധകര്‍