കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റ മാവോയിസ്റ്റ് സുരേഷിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി
പരിയാരം: പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ കര്‍ണാടക ചിക് മംഗളൂര്‍ സ്വദേശി സുരേഷിനെ വിദഗ്ദ്ധ ചികിത്സക്കായി ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇയാളെ തിങ്കളാഴ്ച്ച മാറ്റാന്‍ തീരുമാനിച്ചതായിരുന്നുവെങ്കിലും ഗവര്‍ണറുടെ ന' സന്ദര്‍ശനം പ്രമാണിച്ച് സുരക്ഷാ ഉദ്യോഗസ്ഥരുടെ കുറവ് കാരണം മാറ്റിവെക്കുകയായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ച സുരേഷിന്റെ നില മെച്ചപ്പെട്ടിട്ടുണ്ട്.പഴുപ്പ് ബാധിച്ച കാലില്‍ ഇതേവരെ ഓപ്പറേഷന്‍ നടത്തിയിട്ടില്ല. ചെറിയതോതില്‍ ആന്തരിക രക്ത ശ്രാവവും ഉണ്ടെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ പറഞ്ഞു. ആറാം നിലയിലെ സര്‍ജറി ഐ.സി.യുവിലാണ് ഇപ്പോള്‍ സുരേഷിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. അമിതമായ സുരക്ഷ മറ്റ് രോഗികളെ ബാധിക്കുന്നതിനാല്‍ ഇയാളെ കോഴിക്കോടേക്ക് മാറ്റണമെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ തന്നെ ആവശ്യപ്പെടുകയായിരുന്നു എന്നാണ് വിവരം.

കനത്ത പോലീസ് സുരക്ഷയിലാണ് സുരേഷിനെആംബുലന്‍സില്‍ റോഡു മാര്‍ഗം കോഴിക്കോട്ടേക്ക് മാറ്റിയത് ഇതിനിടെ മാവോയിസ്റ്റ് സാന്നിധ്യമുണ്ടായ കര്‍ണാടക-കേരള അതിര്‍ത്തിയിലെ ചെറുപുഴ കാനംവയലില്‍ കര്‍ണാടക പൊലീസ് സുരക്ഷ ശക്തമാക്കി. കര്‍ണാടക വനത്തില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റ മാവോയിസ്റ്റ് സുരേഷിനെ കേരളത്തിലെ ജനവാസ കേന്ദ്രത്തില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടക-കേരള അതിര്‍ത്തിയിലെ ചെറുപുഴ കാനംവയലിലാണ് കര്‍ണാടക പൊലീസ് സുരക്ഷ ശക്തമാക്കിയത്.
കര്‍ണാടകത്തില്‍ നിന്നുള്ള നക്‌സല്‍ വിരുദ്ധ സേനയാണു പ്രദേശത്ത് പരിശോധന നടത്തുന്നത്. കര്‍ണാടക വനംവകുപ്പിന്റെ മുണ്ടറോട്ട് റേയ്ഞ്ചില്‍ ഉള്‍പ്പെട്ട പ്രദേശമാണു ചെറുപുഴ പഞ്ചായത്തിലെ കാനംവയലിനോട് ചേര്‍ന്നു കിടക്കുന്ന വനമേഖല. ഈ ഭാഗത്താണു കര്‍ണാടക വനംവകുപ്പിന്റെ റേയ്ഞ്ച് ഓഫിസ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ ഒട്ടേറെ വനംവകുപ്പ് ഉദ്യോഗസ്ഥരുമുണ്ട്.ഇവരുടെ സുരക്ഷ കൂടി മുന്‍നിര്‍ത്തിയാണു ആന്റി നക്‌സല്‍ ഫോഴ്‌സ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നത്.കേരളത്തില്‍ ആദ്യമായി മാവോയിസ്റ്റ് സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്ത പ്രദേശം കൂടിയാണു കാനംവയലിനോട് ചേര്‍ന്നു കര്‍ണാടക വനത്തിലെ മങ്കുണ്ടി എസ്റ്റേറ്റ്. 2012ല്‍ മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ നേതൃത്വത്തിലുളള സംഘം മങ്കുണ്ടി എസ്റ്റേറ്റില്‍ എത്തിയിരുന്നു.
[












Click it and Unblock the Notifications