മാവോയിസ്റ്റ് പോസ്റ്റര്‍: മലയോര പോലീസ് സ്റ്റേഷനുകളില്‍ കേന്ദ്രസേന സുരക്ഷ ശക്തമാക്കി
ഇരിട്ടി: വോട്ടെടുപ്പിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ കണ്ണൂര്‍ ജില്ലയിലെ മുഴക്കുന്നില്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി. ഐ മാവോയിസ്റ്റ് കബനീദളത്തിന്റെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടതോടെ പൊലിസ് സുരക്ഷ ശക്തമാക്കി. പേരാവൂര്‍ നിയോജകമണ്ഡലത്തിലെ 69,70 ബൂത്തുകളിലായി പ്രവര്‍ത്തിക്കുന്ന മുഴക്കുന്ന് ഗവ. യു.പി സ്‌കൂള്‍ മതിലിലാണ് വ്യാഴാഴ്ച്ച രാവിലെ പോസ്റ്റര്‍ കണ്ടെത്തിയത്.
ഇതിനിടെ മാവോയിസ്റ്റ് ഭീഷണിയുളള ചെറുപുഴ പൊലീസ് സ്റ്റേഷന്‍ പരിധിയിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മാവോയിസ്റ്റ് സാന്നിധ്യം കണ്ടെത്തിയ പ്രദേശങ്ങളിലെ പോളിങ് ബൂത്തുകളില്‍ പൊലീസ് കര്‍ശന നിയന്ത്രണമാണ് ഒരുക്കിയത്. ചെറുപുഴ സിഐ ടി പി ദിനേശിന്റെ നേതൃത്വത്തില്‍ പൊലിസും കേന്ദ്രസേനയുമാണ് സുരക്ഷ ഉറപ്പ് വരുത്തുന്നത്.

ചെറുപുഴ പഞ്ചായത്തിലെ ജോസ്ഗിരി, കോഴിച്ചാല്‍ ബൂത്തുകളും പെരിങ്ങോം-വയക്കര പഞ്ചായത്തിലെ പൊന്നംവയല്‍ ബൂത്തു മാണു പ്രശ്‌നബാധിത പ്രദേശങ്ങളായി കണ്ടെത്തിയത്. ഇവിടങ്ങളില്‍ സംസ്ഥാന പൊ ലീസിനു പുറമെ കര്‍ണാടക പൊലീസും സുരക്ഷ ഒരുക്കും. ഇതിനായി 35 അംഗങ്ങള്‍ അടങ്ങിയ കര്‍ണാടക പൊലീസ് സംഘ ത്തെ ചെറുപുഴ പൊലീസ് സ്റ്റേ ഷന്‍ പരിധിയില്‍ വിന്യാസിക്കും. ഇതില്‍ പകുതിയിലേറെ പൊലീസുകാര്‍ പ്രശ്‌നബാധിത ബൂത്തുകളിലുണ്ടാകും.
ശേഷിക്കുന്ന വര്‍ പൊലീസ് സ്റ്റേഷന്‍ പരിധി യില്‍ വരുന്ന പ്രദേശങ്ങളില്‍ റോ ന്ത് ചുറ്റും. പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന പ്രദേശങ്ങ ളില്‍ ക്രമസമാധാന പ്രശ്നം ഉണ്ടായാല്‍ ഇവരുടെ സേവനം അത്തരം പ്രദേശങ്ങളില്‍ ലഭ്യമാക്കും. തിരഞ്ഞെടുപ്പ് കാലത്ത് സ്ഥിരം പ്രശ്‌നങ്ങള്‍ ഉണ്ടാകുന്ന പ്രദേശങ്ങള്‍ എപ്പോഴും പൊലീ സിന്റെ നിരീക്ഷണത്തിലായിരിക്കും .തിരഞ്ഞെടുപ്പ് ബഹിഷ്‌കരി ക്കണമെന്ന ആവശ്യവുമായി വയനാട്ടില്‍ മാവോയിസ്റ്റുകള്‍ രംഗത്തുവന്ന സാഹചര്യത്തില്‍ കേരളത്തില്‍ ആദ്യമായി മാവോയിസ്റ്റ് സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്ത ചെറുപുഴ പൊലീസ് സ്റ്റേഷനോടു ചേര്‍ന്നുകിടക്കുന്ന കേരള-കര്‍ണാടക അതിര്‍ ത്തിയില്‍ കനത്ത സുരക്ഷ ഒരുക്കിയിരിക്കുന്നത്.
ഇതിനായി മാവോയിസ്റ്റ് വിരുദ്ധ സ്‌കോഡിലെ അംഗങ്ങളും രംഗത്തുണ്ട്. കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ കൊട്ടിയൂരിലെ അമ്പായത്തോട്, ഇരിട്ടി മേഖലയിലെ അയ്യന്‍കുന്ന്, രാമച്ചി, പയ്യാവൂരിനടുത്തെ കാഞ്ഞിരക്കൊല്ലി എന്നിവടങ്ങളിലും മാവോയിസ്റ്റ് സാന്നിധ്യമുളള പ്രദേശങ്ങളാണ്. ഇവിടങ്ങളില്‍ കേന്ദ്രസേന ബാരിക്കേഡുയര്‍ത്തി സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്ന് കണ്ണൂര്‍ റൂറല്‍ പൊലിസ് മേധാവി ഹേമലത അറിയിച്ചു.












Click it and Unblock the Notifications