Get Updates
Get notified of breaking news, exclusive insights, and must-see stories!

അമ്പായത്തോടിലെ മാവോയിസ്റ്റ് സാന്നിധ്യം, പ്രാദേശിക സഹായം മാവോയിസ്റ്റുകള്‍ക്കുണ്ടെന്ന് പോലീസ്

കണ്ണൂര്‍: അമ്പായത്തോടിലെ മാവോയിസ്റ്റ് പ്രകടനത്തില്‍ പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടെന്ന് പോലീസ്. കേരളത്തില്‍ പ്രദേശിക മേഖലകളില്‍ മാവോയിസ്റ്റ് സാന്നിധ്യമറിയിച്ച മേഖലകളിലെല്ലാം പോലീസ് പ്രത്യേക പരിശോധന തുടങ്ങി. കണ്ണൂര്‍ വയനാട് പാലക്കാട് ജില്ല ാേപലീസ് മേധാവികള്‍ സംയുക്തമായാണ് കേസന്വേഷിക്കുന്നത്.

തദ്ദേശീയരായ മാവോയിസ്റ്റ് അനുകൂലികളുടെയും മുന്‍പ് മാവോയിസ്റ്റ് ബന്ധം ഉള്ളവരുടെയും വിവരങ്ങള്‍ പോലീസ് ശേഖരിച്ച് വരികയാണ്. ആറളം ആദിവാസി മേഖലകളില്‍ മാവോയിസ്റ്റ് സാന്നിധ്യം നിലനില്‍ക്കുന്നതിനാല്‍ പോലീസ് നീരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കൊട്ടിയൂര്‍ പഞ്ചായത്തിലെ അമ്പായത്തോട് ടൗണില്‍ പ്രകടനം നടത്തി ഒരു വനിതയടങ്ങുന്ന നാലംഗ സംഘം എത്തിയിരുന്നു. 10 പേരടങ്ങുന്ന സംഘമാണ് എത്തിയിരുന്നത് പ്രകടനം നടത്തി ഇവര്‍ കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തിലേക്ക് പോകുകയായിരുന്നു.

kerala-police-1-27-

കേരണം കര്‍ണാടക തമിഴ്‌നാട് സംസ്ഥാന പരിധയിലുള്ള പശ്ചിമഘട്ട മേഖലകളിലേക്ക് 200 അംഗസംഘത്തിന്റെ തിരച്ചില്‍ നടത്തുന്നുണ്ട്. ഈ മേഖല ചുവപ്പ് ഇടനാഴിയായാണ് അറിയപ്പെടുന്നത്. കേരളത്തിന്റെ തണ്ടര്‍ബോള്‍ട്ട് അടക്കം തമിഴ്‌നാട് ക്യൂബ്രാന്‍ച് കര്‍ണാടക നക്‌സല്‍ വിരുദ്ധ സേന എന്നിവയുടെ സംയുക്ത നീക്കവും ആസൂത്രണം ചെയ്യുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+