കണ്ണൂരില്‍ മാവോയിസ്റ്റ് സാന്നിദ്ധ്യം; ആയുധ ധാരികളായ രണ്ട് പുരുഷന്‍മാരും ഒരു സ്ത്രീയും
കണ്ണൂര്‍: കണ്ണൂരില്‍ മാവോയിസ്റ്റ് സാന്നിദ്ധ്യം. കൊട്ടിയൂര്‍ അമ്പായത്തോട് മേഖലയിലാണ് മാവോയിസ്റ്റ് സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് മേലെ പാല്‍ ചുരത്തിന് സമീപമുള്ള കാട്ടിലൂടെ മാവോയിസ്റ്റുകള്‍ നടന്ന് പോകുന്നതായി ഫോറസ്റ്റ് ഓഫീസറുടെ ശ്രദ്ധയില്‍ പെട്ടത്. ആയുധ ധാരികളായ രണ്ട് പുരുഷന്‍മാരും ഒരു സ്ത്രീയുമാണ് സംഘത്തിലുണ്ടായിരുന്നത്.

ഫോറസ്റ്റ് ഓഫീസര്‍മാരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേളകം പൊലീസ് യു എ പി എ കേസെടുത്തു. മാവോയിസ്റ്റ് നേതാവ് മൊയ്തീന്‍ സംഘത്തിലുണ്ടായിരുന്നു എന്നാണ് സൂചന. അതേസമയം, ഫെബ്രുവരി 21ന് നാദാപുരം പശുക്കടവില്‍ മാവോയിസ്റ്റ് സംഘമെത്തിയതായി വിവരം ലഭിച്ചിരുന്നു. അവിടെ താമസിക്കുന്ന സണ്ണി, അശോകന്‍ എന്നിവരുടെ വീടുകൡലാണ് മാവോയിസ്റ്റ് എത്തിയത്. സംഘത്തില്‍ ആറ് പേരുണ്ടായിരുന്നു എന്നാണ് സണ്ണിയും ആശോകനും പൊലീസില്‍ നല്‍കിയ മൊഴി.
Recommended Video
ഇവരില്‍ നാല് സ്ത്രീകളും രണ്ട് പുരുഷന്മാരും ഉണ്ടെന്നാണ് സൂചന. മാവോയിസ്റ്റ് ലഘുലേഖകള്‍ വീട്ടുകാര്‍ക്ക് നല്‍കിയ ശേഷം ഭക്ഷണവും കഴിച്ചാണ് ഇവര്‍ മടങ്ങിയത്. ഇതേ തുടര്‍ന്ന് നാദാപുരം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്ന് പൊലീസ് സംഘവും തണ്ടര്‍ ബോള്‍ട്ടും തിരച്ചില്‍ നടത്തിയിരുന്നു.












Click it and Unblock the Notifications