മാവോവാദി സായുധ പ്രകടനം മാവോയിസ്റ്റുകളെ പിടികൂടാന്‍ ഓപ്പറേഷന്‍ ഹോക്കുമായി പോലീസ്
ഇരിട്ടി: ഇരിട്ടി അമ്പായോത്തോടില്‍ ആയുധങ്ങളുമായി എത്തിയ മാവോയിസ്റ്റുകളെ തിരയാന്‍ പോലീസ്. ഓപ്പറേഷന്‍ ഹോക്ക് എന്ന പേരില്‍ മാവയിസ്റ്റ് വേട്ടയ്ക്ക് തയാറെടുത്തതായി കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി ജി ശിവവിക്രം. ഇന്നലെ മുന്നറിയിപ്പില്ലാതെ ജില്ലാ പലീസ് മേധാവി കൊട്ടിയൂരുലെത്തി. മാവോയിസ്റ്റ് സായുധ പ്രകടനം നടന്ന കൊട്ടിയൂരില്‍ സന്ദര്‍ശനം നടത്തി പ്രത്യേക സേനാംഗങ്ങളുമായി ചര്‍ച്ചനടത്തി.
മാവോവാദികള്‍ക്കായി നടത്തുന്ന ചര്‍ച്ചയുടെ ആദ്യഘട്ടം പൂര്‍ത്തിയായി വരുന്നതായും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകള്‍ കേന്ദ്രീകരിച്ചാണ് ഓപ്പറേഷന്‍ ഹോക്ക് എന്നപേരിലുള്ള തിരച്ചില്‍ നടക്കുന്നത്. തണ്ടര്‍ബോള്‍ട്ട്, നക്‌സല്‍ വിരുദ്ധസേന, ആമ്ഡ് റിസര്‍വ് ബറ്റാലിയന്‍ എന്നിവ.ുമായി ചേര്‍ന്ന് ആണ് ഓപ്പറേഷന്‍ ഹോക്ക് നടപ്പിലാക്കുന്നത്.

മൂന്നു ജില്ലകളിലെയും എസ്പിമാര്‍ക്കാണ് സുരക്ഷാചുമതല. അമ്പായത്തോട്ടില്‍ വിപുലമായ ,സേനയെ വിനയോഗിച്ചിട്ടുണ്ട്. തിരച്ചിലിന്റെ ഫലമായി മാവോവാദികളുടെ സഞ്ചാരപാതയെകുറിച്ച് സൂചന ലഭിച്ചെന്നും പ്രദേശവാസികളും സഹകരിക്കുന്നുണ്ടെന്നും പോലീസ് വ്യക്തമാക്കി.












Click it and Unblock the Notifications