കാട്ടാനയുടെ അക്രമത്തില്‍ പരുക്കേറ്റ മാവോയിസ്റ്റിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി
തളിപ്പറമ്പ് കണ്ണൂര്‍ ജില്ലയിലെ വനാതിര്‍ത്തി പ്രദേശമായ കാഞ്ഞിരക്കൊല്ലി വനത്തിലൂടെ സുരക്ഷിത താവളം തേടി സഞ്ചരിക്കുന്നതിനിടെ മുന്പില്പ്പെട്ടകാട്ടാനയുടെ ആക്രമത്തില്‍ കാലിനും കൈക്കും പരിക്കേറ്റ മാവോയിസ്റ്റ് പ്രവര്ത്തകന് കര്ണാടകചിക്മംഗളൂര് സ്വദേശി എ.സുരേഷിനെ(45)പ്രവേശിപ്പിച്ച പരിയാരത്തെകണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് പരിസരത്തും ഐ.സി.യുവിന് മുന്‍പിലും കനത്ത പൊലിസ് സുരക്ഷ ഏര്‍പ്പെടുത്തി.
എകെ.-47 തോക്കുകളുമായി എ.എന്‍.എഫിന്റെ(ആന്റി നക്സല്‍ ഫോഴ്സ്)പത്തോളം സേനാംഗങ്ങളും നിരവധി പോലീസുകാരും ഇവിടെ ഡ്യൂട്ടിയിലുണ്ട്. വെള്ളിയാഴ്ച്ച രാത്രി ഒന്‍പതോടെയാണ് സുരേഷിനെ പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജാശുപത്രിയില്‍ എത്തിച്ചത്. കാലിനും കൈയിലുമുള്ള പരിക്കുകളല്ലാതെ മറ്റ് പ്രശ്നങ്ങളൊന്നും ഇയാള്‍ക്കില്ലെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ പറഞ്ഞു.

സര്‍ജറി ഐ.സി.യുവില്‍ കഴിയുന്ന സുരേഷ്കുമാറിനെശസ്ത്രക്രിയക്ക് വിധേയനാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച്ച വൈകുന്നേരത്തോടെയാണ് പരിക്കേറ്റ ഇയാളെ കാഞ്ഞിരക്കൊല്ലി ചിറ്റാരി കോളനിയിലെ ചപ്പിലി കൃഷ്ണന്റെ വീട്ടിലെത്തിച്ച ശേഷം മാവോയിസ്റ്റ് സംഘം രക്ഷപ്പെട്ടത്.
മാവോയിസ്റ്റ് പ്രവര്‍ത്തകന്റെ ചികില്‍സ സംബന്ധിച്ച വിവരങ്ങള്‍ പൊലിസ് രഹസ്യമാക്കി വെച്ചിരിക്കയാണ്. ആര്‍ക്കും ഇത് സംബന്ധിച്ച വിവരങ്ങള്‍ നല്‍കരുതെന്ന് ഉന്നത പൊലിസ് അധികൃതര്‍ മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായാണ് വിവരം വന്‍ സുരക്ഷാ സന്നാഹത്തെയാണ് മെഡിക്കല്‍ കോളേജ് കവാടത്തിലും വിവിധയിടങ്ങളിലും വിന്യസിപ്പിച്ചിട്ടുള്ളത്. കണ്ണൂര്‍ റൂറല്‍ എസ്.പി ഹേമലതയുടെ നേതൃത്വത്തിലാണ് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുള്ളത്.
പിടിയിലായ സുരേഷിനെ കണ്ണൂര്‍ റൂറല്‍ എസ്.പി ഹേമലതയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തിട്ടുണ്ട്. ഇയാളുടെ കൂടെയുണ്ടായിരുന്നവരെ കുറിച്ചുള്ള വിവരങ്ങളാണ് പൊലിസ് അന്വേഷിച്ചത്. ആറംഗ സംഘമാണ് കാഞ്ഞിരക്കൊല്ലിയില്‍ ഇറങ്ങിയതെന്നാണ് സുരേഷ് പൊലിസിന് നല്കിയ മൊഴി. ഇതില്‍ ഒരു സ്ത്രീയും കൂടിയുണ്ടെന്നാണ് പൊലിസിന് ലഭിക്കുന്ന വിവരം. മാവോയിസ്റ്റ് കബനീദളം പ്രവര്‍ത്തകനാണ് സുരേഷെന്നാണ് വിവരം. ഇയാളിലുടെ മറ്റുള്ളവരിലെ ക്ക് എത്താനാണ് പൊലിസിന്റെ ശ്രമം.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications