കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മാവോയിസ്റ്റ് ഭീഷണി: മുഖ്യമന്ത്രിയുടെ വീടിന് പോലീസ് സുരക്ഷ ശക്തമാക്കി

  • By Desk
Google Oneindia Malayalam News

കണ്ണൂർ: മാവോവാദി ഭീഷണിയെ തുടർന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്റെ പി​ണ​റാ​യി​ പാണ്ട്യാല മുക്കിലെ വീടി​നു മു​ന്നി​ൽ ഇ​നി തോ​ക്കേ​ന്തി​യ പോ​ലീ​സു​കാ​ർ കാ​വ​ൽ നി​ൽ​ക്കും. ര​ണ്ടു ഹെ​ഡ് കോ​ൺ​സ്റ്റ​ബി​ളും നാ​ലും പോ​ലീ​സു​കാ​രും അ​ട​ങ്ങു​ന്ന ഗാ​ർ​ഡാ​ണ് സു​ര​ക്ഷ​യൊ​രു​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​ക്ക് മാ​വോ​യി​സ്റ്റ് ഭീ​ഷ​ണി​യു​ണ്ടെ​ന്ന റി​പ്പോ​ർ​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം സു​ര​ക്ഷ​യൊ​രു​ക്കി​യ​ത്.

 മഹാരാഷ്ട്ര അട്ടിമറി: സുപ്രീംകോടതിയിൽ നാടകീയ രംഗങ്ങൾ, ഹർജി രാവിലെ 11.30 മണിക്ക് പരിഗണിക്കും!! മഹാരാഷ്ട്ര അട്ടിമറി: സുപ്രീംകോടതിയിൽ നാടകീയ രംഗങ്ങൾ, ഹർജി രാവിലെ 11.30 മണിക്ക് പരിഗണിക്കും!!

ക​ഴി​ഞ്ഞ​ദി​വ​സം ക​ണ്ണൂ​രി​ൽ​ നി​ന്നെ​ത്തി​യ പി​ണ​റാ​യി വി​ജ​യ​ൻ പി​ണ​റാ​യി​ലെ വീ​ട്ടി​ൽ വ​ന്ന​ത് മു​ത​ലാ​ണ് കാ​വ​ൽ. ഇ​നി മു​ത​ൽ പി​ണ​റാ​യി​ലെ വീ​ട്ടി​ൽ മു​ഖ്യ​മ​ന്ത്രി​യെ കാ​ണാ​ൻ എ​ത്തു​ന്ന​വ​ർ ദേ​ഹ​പ​രി​ശോ​ധ​ന ഉ​ൾ​പ്പെ​ടെ​യു​ള്ള സു​ര​ക്ഷാ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​തെ മു​ഖ്യ​മ​ന്ത്രി​യെ കാ​ണാ​ൻ സാ​ധി​ക്കി​ല്ല.

pinarayivijayan-

മാ​വോ​യി​സ്റ്റ് ഭീ​ഷ​ണി ഉ​ണ്ടെ​ന്ന ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ ക​ഴി​ഞ്ഞ മാ​സം മു​ത​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചി​രു​ന്നു. ദില്ലിയിലും മ​റ്റും മു​ഖ്യ​മ​ന്ത്രി യാ​ത്ര ചെ​യ്യു​മ്പോൾ ബു​ള്ള​റ്റ് പ്രൂ​ഫ് വാ​ഹ​നം ഉ​ൾ​പ്പെ​ടെ​യു​ള്ള ക​വ​ചി​ത വാ​ഹ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യി​ലാ​ണ് മു​ഖ്യ​മ​ന്ത്രി.

അട്ടപ്പാടിയിൽ പോലീസ് മാവോവാദികളെ വെടിവച്ചു കൊന്നതിനു ശേഷം മുഖ്യമന്ത്രിനെതിരെ പ്രതികാരം ചെയ്യുമെന്ന മുന്നറിയിപ്പുമായി വയനാട് പ്രസ് ക്ളബിലും വടകര പൊലീസ് സ്റ്റേഷനിലും ഭീഷണിക്കത്തുകൾ ലഭിച്ചിരുന്നു.എന്നാൽ കണ്ണൂരിൽ ഇതിനു സമാനമായ സംഭവങ്ങളുണ്ടായിട്ടില്ല.എന്നാൽ കണ്ണൂരിലെ മലയോര മേഖലയായ ഇരിട്ടി, കേളകം, കൊട്ടിയൂർ, ചെറുപുഴ എന്നീ സ്ഥലങ്ങളിൽ മാവോയിസ്റ്റ് ഭീഷണിയുണ്ട്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ വീടിനും പിണറായി പൊലിസ് സുരക്ഷ ശക്തമാക്കിയത്.

English summary
Maoist threat: Security tightened for chief minister's residence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X