കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലയോരമേഖലയില്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കുമെന്ന് മാവോയിസ്റ്റ് ഭീഷണി: വനമേഖല അരിച്ചു പൊറുക്കി പൊലിസും തണ്ടര്‍ബോള്‍ട്ടും

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: ജില്ലയിലെ മലയോരമേഖലയില്‍ തെരഞ്ഞെടുപ്പു ബൂത്തുകള്‍ക്ക് മാവോയിസ്റ്റ് ഭീഷണി. ഇരിട്ടി പോലീസ് സബ്ഡിവിഷിന് കീഴില്‍ വരുന്ന സ്ഥലങ്ങളിലാണ് മാവോയിസ്റ്റ് ഭീഷണിയുയര്‍ന്നത്. തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്നു ഈ മേഖലയില്‍ മാവോയിസ്റ്റുകള്‍ കാട്ടുതീയുടെ പേരില്‍ പോസറ്റര്‍ പ്രചരണം നടത്തിയിരുന്നു. മാവോയിസ്റ്റ് നേതാവ് കെ.ടി ജലീലിനെ വെടിവച്ചുകൊന്നതില്‍ പ്രതിഷേധിച്ചാണ് മാവോയിസ്റ്റുകള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്നു കബനീദളം ആഹ്വാനം ചെയ്തത്. ഇതോടെ ഈ മേഖലയില്‍ പൊലിസ് തെരച്ചിലും തണ്ടര്‍ബോള്‍ട്ട് നടപടികളും ശക്തമാക്കി.

<strong>തിരഞ്ഞെടുപ്പ് ചൂടിൽ രാജ്യം, നാമ നിർദ്ദേശ പത്രികാ സമർപ്പണം തുടരുന്നു, തീരുമാനമാകാകാതെ വയനാടും വടകരയും</strong>തിരഞ്ഞെടുപ്പ് ചൂടിൽ രാജ്യം, നാമ നിർദ്ദേശ പത്രികാ സമർപ്പണം തുടരുന്നു, തീരുമാനമാകാകാതെ വയനാടും വടകരയും

ഈമേഖലയിലെ പോളിംഗ് ബൂത്തുകളിലും, പ്രശ്‌നബാധിത ബൂത്തുകളിലും കേന്ദ്ര സേന ഉള്‍പ്പെടെയുളള സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കുമെന്ന് ഇരിട്ടി ഡിവൈഎസ്പി സജു കെ.അബ്രഹാം പറഞ്ഞു. ഇതോടൊപ്പം മുന്‍പ് രാഷ്ട്രീയ ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടെവര്‍ക്കെതിരെ കരുതല്‍ നടപടികള്‍ ആരംഭിച്ചതായും അദ്ദേഹംപറഞ്ഞു.തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് നിര്‍ഭയമായി വോട്ടവകാശം രേഖപ്പെടുത്താനുള്ള എല്ലാ ക്രമീകരണവും നടത്താനുള്ള ശ്രമം പോലീസ് ആരംഭിച്ച് കഴിഞ്ഞു. ഇരിട്ടി പോലീസ് സബ്ബ് ഡിവിഷിന് കീഴില്‍ 161 പ്രശ്‌നബാധിത ബൂത്തുകളാണ് നിലവിലുള്ളത്. ഇതില്‍ പകുതിയില്‍ അധികവും അതീവ പ്രശ്‌നബാധിത ബൂത്തുകളായി കണക്കാക്കുകയും ചെയ്തിട്ടുണ്ട്.

thunderboltoneindia-1

മവോയിസ്റ്റ് ഭീഷണി നേരിടുന്ന കേളകം, ആറളം, ഉളിക്കല്‍, കരിക്കോട്ടക്കരി എന്നീ പോലീസ് സ്‌റ്റേഷന്‍ പരിധിയിയിലെ വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള എല്ലാ പോളിംഗ് ബൂത്തുകളിലും പ്രത്യേക സുരക്ഷയാണ് ഏര്‍പ്പെടുത്തുക. ഇരിട്ടി സബ്ബ് ഡിവിഷന് കീഴില്‍ 29 പോളിംഗ് ബൂത്തുകളിലാണ് മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്നത്. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് അക്രമവും ബൂത്ത് പിടുത്തവും ഉള്‍പ്പെടെ സംഭവങ്ങള്‍ ഒഴിവാക്കാന്‍ പോലീസ് കരുതല്‍ നടപടികള്‍ സിഎംഒ യുടെ സഹായത്തോടെ ആരംഭിച്ച് കഴിഞ്ഞു.

മുന്‍ കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ടവരേയും രാഷ്ട്രീയ ക്രിമിനല്‍ കേസില്‍ ഉള്‍പ്പെവരെയും കണ്ടെത്തുകയും റിമാന്‍ഡ് പ്രതികളെ പിടികൂടി കോടതിയില്‍ ഹാജരാക്കുകയും ചെയ്തു വരുന്നു. മാവോയിസ്റ്റ് ഭീഷണി നേരിടുന്ന എല്ലാ പോളിഗ് ബൂത്തുകളിലും അതീവ പ്രശ്‌നബാധിത ബൂത്തുകളിലും കേന്ദ്ര സേനയുടെ അധികസേവനം ഉറപ്പാക്കും. കൂടാതെ 24 മണിക്കൂറും മേഖലയില്‍ കര്‍ശന നിരീക്ഷണങ്ങളും പെട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്. വനാതിര്‍ത്തിയിലും അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന ആദിവാസി കോളനികളിലും രാത്രി കാലങ്ങളില്‍ തണ്ടര്‍ബോള്‍ട്ടിന്റെ സഹായത്തോടെ പരിശോധന തുടര്‍ന്ന് വരികയാണെന്ന് ഡിവൈഎസ്പി അറിയിച്ചു.


ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
maoist threat to coup lok sabha election in high rage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X