കണ്ണൂരിലെ മലയോരങ്ങളില്‍ മാവോയിസ്റ്റുകള്‍ നിത്യസാന്നിധ്യമാകുന്നു
കണ്ണൂര്‍: കണ്ണൂരിന്റെ മലയോര മേഖലയില്‍ മാവോയിസ്റ്റുകളുടെ സാന്നിധ്യം കൂടുന്ന സാഹചര്യത്തില്‍ മലയോര പൊലിസ് സ്‌റ്റേഷനുകളില്‍ പൊലിസ് ജാഗ്രത ശക്തമാക്കി.
അയ്യങ്കുന്ന് പഞ്ചായത്തിലാണ് വീണ്ടും മാവോയിസ്റ്റ് സാന്നിധ്യമുണ്ടായത്. അയ്യങ്കുന്ന് വാണിയപ്പാറയ്ക്കടുത്തെ വീട്ടിലാണ് കഴിഞ്ഞ ദിവസം മാവോയിസ്റ്റുകളെത്തിയത്.
തുടിമരത്തെ ബൈജു ഞാവരക്കാലായിലിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം വൈകുന്നേരം ആറേകാലിന് സായുധരായ സംഘമെത്തിയത്. രാത്രി പത്തേകാല്‍വരെ ബൈജുവിന്റെ വീട്ടില്‍ തങ്ങിയ സംഘം ഭക്ഷ്യവസ്തുക്കള്‍ ശേഖരിക്കുകയും മൊബൈല്‍ ഫോണും പവര്‍ബാങ്കും ചാര്‍ജു ചെയ്യുകയും ഇതിനു ശേഷം തിരിച്ചു പോവുകയായിരുന്നു.

ബൈജുവും അമ്മ ചന്ദ്രികയും മാത്രം താമസമുളള വീട്ടില്‍ നേരത്തെയും മാവോയിസ്റ്റു സംഘമെത്തിയിരുന്നു. എന്നാല്‍ ഇവര്‍ ഭയംകാരണം പുറത്തുപറഞ്ഞിരുന്നില്ല. പൊലിസ് ഇവിടെയെത്തി കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വാണിയപ്പാറ കളിതട്ടും പാറയിലെ വീട്ടിലും മാവോയിസ്റ്റ് സംഘമെത്തിയിരുന്നു.
ഇരിട്ടി ഡി.വൈ. എസ്.പി സജേഷ് വാഴവളപ്പിലിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തിവരുന്നത്. കൊട്ടിയൂര്‍ വന്യമൃഗമേഖലയില്‍ തണ്ടര്‍ ബോള്‍ട്ടും തെരച്ചില്‍ നടത്തുന്നുണ്ട്. മാവോയിസ്റ്റ് നേതാവായ സി.പി. മൊയ്തീന്റെ നേതൃത്വത്തിലുളള അഞ്ചംഗ സംഘമാണ് വാണിയപ്പാറയില്‍ എത്തിയതെന്ന് പൊലിസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
ഇതില്‍ രണ്ടു സ്ത്രീകളുമുണ്ട്. നേരത്തെ ഇരിട്ടി ബാരാപോള്‍ ജലവൈദ്യുതി പദ്ധതിക്ക് ബോംബുവയ്ക്കുമെന്ന മാവോയിസ്റ്റ് ഭീഷണിയെ തുടര്‍ന്ന് പൊലിസ് പദ്ധതി പ്രദേശത്ത് സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കുകയും സുരക്ഷ ശക്തമാക്കുകയും ചെയ്തിരുന്നു.സി.പി. ഐ മാവോയിസ്റ്റ് ദക്ഷിണ മേഖലാകമാന്‍ഡര്‍ സി.പി. മൊയ്തിനും സംഘവും. യു. എ.പി. എ കേസ് ചുമത്തിയാണ് പൊലിസ് ഇവര്‍ക്കെതിരെ തെരച്ചില്‍ ശക്തമാക്കിയത്.
കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശങ്ങളിലെ ക്വാറി, ക്രഷറുകള്‍ക്കെതിരെ നേരത്തെ മാവോയിസ്റ്റുകള്‍ ഭീഷണിയുയര്‍ത്തിയിരുന്നു. നെടുംപൊയിലില്‍ ജനവാസകേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന ക്വാറിക്ക് എതിരായി പോസ്റ്റര്‍ പ്രചരണവും നടത്തിയിരുന്നുസിപിഐ മാവോയിസ്റ്റ് ദക്ഷിണ മേഖലാ കമാന്‍ഡര്‍ സി പി മൊയ്തീന്റെ നേൃത്വത്തിലുള്ള അഞ്ചംഗം സംഘത്തിനായി പൊലീസും തണ്ടര്‍ബോള്‍ട്ടും വനത്തിന് ഉള്ളില്‍ തെരച്ചില്‍ തുടരുകയാണ്.
രണ്ടുദിവസം മുന്‍പ് രാത്രിയിലാണ് ഇരിട്ടി അയ്യന്‍കുന്ന് പഞ്ചായത്തിലെ കളിതട്ടും പാറയില്‍ സായുധരായ അഞ്ചംഗ മാവോയിസ്റ്റ് സംഘം എത്തിയത്. ബിജുവിന്റെ വീട്ടിലെത്തിയ സംഘം മൊബൈല്‍ ഫോണുകളും പവര്‍ ബാങ്കുകളും ചാര്‍ജ് ചെയ്ത ശേഷം ഭക്ഷണവും കഴിച്ചു. പിന്നീട് വീട്ടില്‍ നിന്നും ഭക്ഷ്യ സാമഗ്രികളും വാങ്ങിയാണ് മടങ്ങിയത്.
കുടുംബാംഗങ്ങളില്‍ നിന്നും കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കളിതട്ടുംപാറയിലെത്തിയത് സിപി മൊയ്ദീന്റെ നേതൃത്വത്തിലുള്ള സംഘമാണെന്ന കാര്യം പൊലീസ് തിരിച്ചറിഞ്ഞത്. ഇയാള്‍ക്ക് പുറമേ ജിഷ, രമേഷ്, സന്തോഷ്, വിമല്‍ എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നതെന്ന കാര്യവും പൊലീസ് സ്ഥീരികരിച്ചിട്ടുണ്ട്.കര്‍ണാടക വനമേഖലയോട് അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലൊന്നാണ് ഇരിട്ടി. കണ്ണൂര്‍ ജില്ലയിലെ മലയോര വാണിജ്യ കേന്ദ്രവും കൂടിയാണിത്.












Click it and Unblock the Notifications