കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജലീലിനെ കൊന്നവര്‍ക്ക് മാപ്പില്ല: പേരാവൂരില്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരികരണത്തിന് മാവോയിസ്റ്റ് ആഹ്വാനം

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലയായ പേരാവൂരില്‍ മാവോയിസ്റ്റുകളെഴുതിയ പോസ്റ്റര്‍ പ്രചരിക്കുന്നു. പേരാവൂര്‍ ചെവിടിക്കുന്നിലെ ഒരു വാടക കെട്ടിടത്തിലാണ് വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പു ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള മാവോയിസ്റ്റ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. ജലീലിന്റെ കൊലപാതകികള്‍ക്കു മാപ്പില്ല, തെരഞ്ഞെടുപ്പു ബഹിഷ്‌കരിക്കുകയെന്ന മുദ്രാവാക്യമാണ്‌ പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്.

തെലങ്കാനയില്‍ കോണ്‍ഗ്രസ് വ്യത്യസ്ത പരീക്ഷണത്തിന്; എല്ലാ സ്ഥാനാര്‍ഥികള്‍ക്കും പ്രത്യേക നിര്‍ദേശംതെലങ്കാനയില്‍ കോണ്‍ഗ്രസ് വ്യത്യസ്ത പരീക്ഷണത്തിന്; എല്ലാ സ്ഥാനാര്‍ഥികള്‍ക്കും പ്രത്യേക നിര്‍ദേശം

ഇതിനു മുന്‍പ് വയനാട്ടിലെയും നിലമ്പൂരിലേയും ആദിവാസി സമൂഹത്തോട് വരുന്ന തെരഞ്ഞെടുപ്പു ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ടു മാവോയിസ്റ്റുകളെന്നു സംശയിക്കുന്നവരെഴുതിയ കത്ത് നിലമ്പൂര്‍ പ്രസ് ഫോറത്തിലെത്തിച്ചിരുന്നു. ആദിവാസികളെ മര്‍ദിച്ചുഭരിക്കുന്ന ഇന്ത്യന്‍ ജനാധിപത്യ വ്യവസഥയെ അവര്‍ എന്തിനു താങ്ങി നിര്‍ത്തണമെന്നാണ് കത്തില്‍ ചോദിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിനു പകരം രണോത്സുക പോരാട്ടത്തിനു രംഗത്തിറങ്ങണമെന്നാണ് ആഹ്വാനം ചെയ്യുന്നത്.

maoistposter-

നാടുകാണി ഏരിയാസമിതി വാക്താവ് അജിതയുടെ പേരിലാണ് പോസ്റ്റ്ര്‍. നേരത്തെ വയനാട്ടില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് മാവോയിസ്റ്റു ഭീഷണിയുണ്ടെന്നു ഇന്റലിജന്‍സ് റിപ്പോര്‍ട്ടു പുറത്തുവന്നിരുന്നു. ഇതേ തുടര്‍ന്ന് വയനാട്ടിലെ സഥാനാര്‍ഥികള്‍ക്കു കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്. പോളിങ് നടക്കാന്‍ രണ്ടു ദിവസംബാക്കിനില്‍ക്കെ മാവോയിസ്റ്റ് പോസ്റ്റര്‍ പേരാവൂരില്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് കേരള- കര്‍ണാടക അതിര്‍ത്തിയില്‍ തണ്ടര്‍ബോള്‍ട്ടും പൊലിസും തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.

English summary
Maoists asks to boycot electection in Kannur after Cp Jaleel's death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X