കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബ്രണ്ണന്‍ പ്രിന്‍സിപ്പലിന്റെ വീട്ടിലേക്ക മാര്‍ച്ച്; പികെ കൃഷ്ണദാസ് ഉള്‍പ്പെടെ അന്‍പതു പേര്‍ക്കെതിരെ കേസെടുത്തു

  • By Desk
Google Oneindia Malayalam News

തലശ്ശേരി: ധര്‍മടം ബ്രണ്ണന്‍ കോളേജില്‍ എ.ബി.വി.പി സ്ഥാപിച്ച കൊടിമരം പ്രിന്‍സിപ്പല്‍ പിഴുതു മാറ്റിയതിനു പിന്നാലെയുണ്ടായ സംഘര്‍ഷത്തിലും പ്രിന്‍സിപ്പല്‍ കെ. ഫല്‍ഗുനന്റെ വീട്ടിലേക്കു നടത്തിയ മാര്‍ച്ചിലും പങ്കെടുത്ത 50 പേര്‍ക്കെതിരേ ധര്‍മ്മടം പൊലിസ് കേസെടുത്തു. ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്, ബി.ജെ.പി ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ് മണ്ഡലം പ്രസിഡന്റ് എം.പി സുമേഷ് തുടങ്ങിയ നേതാക്കള്‍ക്കെതിരായാണ് കേസെടുത്തത്.

<strong>ഇടുക്കിയില്‍ റെഡ് അലര്‍ട്ട് തുടരും; വിവിധ ഇടങ്ങളില്‍ ഒറ്റപ്പെട്ട മഴ, കൊച്ചി ധനുഷ്‌കോടി ദേശീയപാതിയില്‍ മരം വീണ് ഒരാള്‍ക്ക് പരിക്ക്</strong>ഇടുക്കിയില്‍ റെഡ് അലര്‍ട്ട് തുടരും; വിവിധ ഇടങ്ങളില്‍ ഒറ്റപ്പെട്ട മഴ, കൊച്ചി ധനുഷ്‌കോടി ദേശീയപാതിയില്‍ മരം വീണ് ഒരാള്‍ക്ക് പരിക്ക്

അതേസമയം ബുധനാഴ്ച രാവിലെ പ്രിന്‍സിപ്പലിന്റെ വീടിനു മുന്‍പില്‍ എ.ബി.വി.പി പ്രവര്‍ത്തകര്‍ കൊടി നാട്ടി പ്രതിഷേധിച്ചു.കോളേജിലും പരിസരത്തും ശക്തമായ പൊലിസ് സന്നാഹം ഏര്‍പ്പെടുത്തി. പ്രശ്‌നം പരിഹരിക്കുന്നതിനായി ബുധനാഴ്ച രാവിലെ കോളജില്‍ വിദ്യാര്‍ഥി പ്രതിനിധികളുമായി പ്രിന്‍സിപ്പല്‍ ചര്‍ച്ച നടത്തി. ജനപ്രതിനിധികളുമായി വൈകീട്ട് ധര്‍മ്മടം എസ്.ഐ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തില്‍ സമാധാനയോഗം നടത്തി.

Brennan College

കോളജില്‍ സാധാരണ നിലയില്‍ ബുധനാഴ്ചയും ക്ലാസുകള്‍ നടന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ബലിദാനി വിശാല്‍ അനുസ്മരണവുമായി ബന്ധപ്പെട്ട് എ.ബി.വി.പി കോളേജില്‍ ചടങ്ങ് സംഘടിപ്പിച്ചിരുന്നു. എ.ബി.വി.പി സംസ്ഥാന സമിതി അംഗം വിശാഖ് പ്രേമന്‍, യൂണിറ്റ് അംഗങ്ങളായ വൈഷ്ണവ്, ജിഷ്ണു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിപാടി നടന്നത്. ചടങ്ങിനു വേണ്ടി സ്ഥാപിച്ച കൊടിമരം മാറ്റാന്‍ പോലീസും പ്രിന്‍സിപ്പലും ആവശ്യപ്പെട്ടെങ്കിലും നേതാക്കള്‍ തയ്യാറായില്ല. തുടര്‍ന്ന് പ്രിന്‍സിപ്പലിന്റെ ചുമതലയുള്ള പ്രൊഫ. ഫല്‍ഗുനന്‍ നേരിട്ടെത്തി കൊടിമരം പിഴുതുമാറ്റുകയായിരുന്നു.

മാറ്റിയ കൊടിമരം അദ്ദേഹം കോളേജിനു പുറത്തുണ്ടായിരുന്ന പോലീസിന് കൈമാറി. പരിപാടിക്കു ശേഷം കൊടിമരം മാറ്റണമെന്ന ഉറപ്പില്‍ പോലീസുമായി ആലോചിച്ചാണ് പരിപാടിക്കുള്ള അനുവാദം നല്‍കിയതെന്ന് കോളജ് അധികൃതര്‍ അറിയിച്ചു. അനുവാദം വാങ്ങിയാണ് കൊടിമരം സ്ഥാപിച്ചതെന്ന് എ.ബി.വി.പി പ്രവര്‍ത്തകര്‍ പറഞ്ഞു. എസ്.എഫ്.ഐയുടെ കൊടിമരത്തിനു സമീപമാണ് എ.ബി.വി.പി കൊടിമരം സ്ഥാപിച്ചത്. എ.ബി.വി.പിയുടെ കൊടിമരം പ്രിന്‍സിപ്പല്‍ പിഴുതുമാറ്റിയതില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകള്‍ ധര്‍മടം വെള്ളൊഴുക്കില്‍ പ്രിന്‍സിപ്പല്‍ താമസിക്കുന്ന വീട്ടിലേക്ക് മാര്‍ച്ച് നടത്തുകയായിരുന്നു.

English summary
March to Brennan Principal's Home; Case against Fifty persons including PK Krishnadas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X