ശനിയെ അകറ്റാന്‍ മാടായിക്കാവില്‍ മാരിത്തെയ്യങ്ങള്‍ കെട്ടിയാടി
പഴയങ്ങാടി: കര്‍ക്കിടക മാസത്തിലെ പതിനാറാം നാളില്‍ ഭക്തിയുടെ നിറവില്‍ മാടായിക്കാവില്‍ മാരിത്തെയ്യങ്ങള്‍ കെട്ടിയാടി. കഴിഞ്ഞ ദിവസം രാവിലെ ഒന്‍പതു മണിയോടെ പുലയ സമുദായത്തിലെ കാരണവരായ പൊള്ളയും കോലാധാരികളും കുളിച്ച് തൊഴുത് ക്ഷേത്രത്തിലെത്തി തെയ്യം കെട്ടാനുള്ള അനുവാദം മാടായിക്കാവിലമ്മയില്‍ നിന്ന് വാങ്ങിച്ച് ഇവര്‍ക്കായി അനുവദിച്ച അണിയറയിലെത്തിയാണ് ചടങ്ങുകള്‍ തുടങ്ങിയത്.
പൊള്ളന് തെക്കന്‍ ഗോപാലന്റെ നേതൃത്വത്തിലാണ് തെയ്യക്കോലങ്ങള്‍ ഉറഞ്ഞാടിയത്. വര്‍ഷങ്ങളായി തെയ്യങ്ങള്‍ക്കുള്ള വേഷമൊരുക്കുന്ന കെ. കുമാരന്റെ നിര്യാണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ മരുമക്കളാണ് ഇപ്രാവശ്യം തെയ്യക്കോലങ്ങള്‍ ഒരുക്കിയത്.

മാമലനാട്ടിലാകെ ആധിയും വ്യാധിയും പിടിപെട്ട് ജീവിതം ദുരിതപൂര്‍ണമായി മാറുകയും ക്ഷേത്രങ്ങളിലും കാവുകളിലും പൂജാതി കര്‍മ്മങ്ങള്‍ മുടങ്ങുകയും ചെയ്തതോടെ ശനിയുടെ അപഹാരം മാടായിക്കാവിലമ്മക്കും ബാധിച്ചതായും പ്രശ്നപരിഹാരത്തിന് ചിറക്കല്‍ കോവിലകം തമ്പുരാന് ഇടപെട്ട് ദേവപ്രശ്നം നടത്തുകയും മലനാട്ടിലാകെ 108 കൂട്ടം ശനികള്‍ ബാധിച്ചതായി പ്രശ്നവിധിയില്‍ കണ്ടതിനെതുടര്‍ന്ന് നാടിനെ ബാധിച്ച ശനിയെ അകറ്റുവാന്‍ മലയ, വണ്ണാന്‍ സമുദായത്തിലെ കര്‍മ്മികളെ വിളിച്ച് വരുത്തി കര്‍മ്മങ്ങള്‍ ചെയ്തുവെങ്കിലും ശനിയെ പൂര്‍ണ്ണമായും ഒഴിപ്പിക്കാന്‍ കഴിഞ്ഞില്ല.
തുടര്‍ന്ന് പുലയ സമുദായത്തിലുള്ള പൊളളയെ വിളിച്ച് വരുത്തി കര്‍മ്മങ്ങള്‍ ചെയ്താണ് ശനിയെ ഒഴിപ്പിച്ച് നാട്ടില്‍ ഐശ്വര്യവും സമൃദ്ധിയും വരുത്തിയതെന്നാണ് ഐതിഹ്യം. കര്‍ക്കിടകം 16 ന് കാവില്‍ നിന്ന് കെട്ടി പുറപ്പെടുന്ന മാരികരുവന്, മാമാരികരുവന്‍, മാരീ കലിച്ചി, മാമാരി കലിച്ചി, മാരിഗുളികന്‍, മാമാരി ഗുളികന് തുടങ്ങി തെയ്യകോലങ്ങള്‍ നാട്ടില്‍ ചുറ്റി സഞ്ചരിച്ച് വീടുകളിലെ ദുരിതങ്ങളെ ആവാഹിച്ച് ഉറഞ്ഞ് തുള്ളി പുഴയില്‍ ശനിയെ ഒഴുക്കുന്നതോടെ മാരി തെയ്യത്തിന് സമാപനമാകും. കോരി ചൊരിയുന്ന മഴക്ക് നിരവധി പേരാണ് തെയ്യം കാണാനെത്തിയത്.
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ












Click it and Unblock the Notifications