കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാസർഗോഡും കണ്ണൂരും വിവാഹത്തിൽ പങ്കെടുത്തവർക്ക് കൊവിഡ്: സാഹചര്യം അതീവ ഗുരുതരം

  • By Desk
Google Oneindia Malayalam News

കാഞ്ഞങ്ങാട്: കണ്ണൂരും കാസർഗോഡും വിവാഹ ചടങ്ങിനെത്തിയവർക്ക് കൊവിഡ് സ്ഥിരീകരിച്ചത് ആശങ്ക പരത്തുന്നു. കാസർഗോഡ് ജില്ലയിലെ ചെങ്കളയിൽ വിവാഹ ചടങ്ങിൽ പങ്കെടുത്ത 43 പേർക്ക് കൊ വിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതു കൂടാതെ മഞ്ചേശ്വരത്ത് 15 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കാസർഗോഡ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച 107 പേരിൽ 104 പേർക്കും സമ്പർക്കത്തിലൂടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ചെങ്കളയിൽ സ്ഥിതി ആശങ്കാജനകമാണെന്ന് മന്ത്രി എൻ ചന്ദ്രശേഖരൻ പറഞ്ഞു. ചെങ്കളയ്ക്കടുത്തെ മംഗൽപാടിയിൽ വിവാഹ ചടങ്ങിൽ പങ്കെടുത്തവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വധൂവരൻമാർ ഉൾപ്പെടെ മുഴുവനാളുകളോടും ക്വാറന്റിനിൽ പോകാൻ ആരോഗ്യ വകുപ്പ് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

കാസർഗോഡ് 104 പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ്; ഇന്ന് ആകെ 107 പേർക്ക് രോഗം! 34 പേർക്ക് രോഗമുക്തികാസർഗോഡ് 104 പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ്; ഇന്ന് ആകെ 107 പേർക്ക് രോഗം! 34 പേർക്ക് രോഗമുക്തി

ഇതിനു സമാനമായി കണ്ണൂരിലും കോ​വി​ഡ് പ്ര​തി​രോ​ധ​നി​യ​മം ലം​ഘി​ച്ച് വി​വാ​ഹ​സ​ൽ​ക്കാ​രം ന​ട​ത്തിയിരുന്നു. ഇ​തേ​ത്തു​ട​ർ​ന്ന് സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത മൂ​ന്നു​പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തു. ഇതോടെ സം​ഭ​വ​ത്തി​ൽ ന​വ​വ​ര​നെ​തി​രേ ക​ണ്ണൂ​ർ സി​റ്റി പോ​ലീ​സ് കേ​സെ​ടു​ത്തു. മ​ര​ക്കാ​ർ​ക്ക​ണ്ടി സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ​തി​രേ​യാ​ണ് കേ​സെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ഒ​മ്പ​തി​നാ​ണ് മ​ഞ്ചേ​ശ്വ​രം സ്വ​ദേ​ശി​നി​യു​മാ​യു​ള്ള യു​വാ​വി​ന്‍റെ വി​വാ​ഹം ന​ട​ന്ന​ത്. ഇ​തേ​ത്തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളു​മാ​യ​വ​ർ​ക്കാ​യി ഈ ​മാ​സം 11 ന് ​മ​ര​ക്കാ​ർ​ക്ക​ണ്ടി​യി​ലെ വീ​ട്ടി​ൽ സ​ൽ​ക്കാ​ര​വും ന​ട​ത്തി. ച​ട​ങ്ങി​ൽ മ​ഞ്ചേ​ശ്വ​ര​ത്തു​നി​ന്നു​ള്ള പ​ത്തു​പേ​രും കോ​ഴി​ക്കോ​ട് നി​ന്നു​ള്ള മൂ​ന്നു​ പേ​രു​മ​ട​ക്കം അ​മ്പ​തി​ലേ​റെ പേ​ർ പ​ങ്കെ​ടു​ത്തി​രു​ന്നു.

covid-19-158546

ഇ​തി​ൽ കോ​ഴി​ക്കോ​ടു​നി​ന്ന് പ​ങ്കെ​ടു​ത്ത​വ​രി​ൽ ഒ​രാ​ൾ​ക്ക് ആ​ദ്യം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​നു​ പി​ന്നാ​ലെ വ​ര​ന്‍റെ ബ​ന്ധു​വി​നും സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത പു​ഴാ​തി സ്വ​ദേ​ശി​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഇ​വ​രു​മാ​യി നേ​രി​ട്ടു ബ​ന്ധ​പ്പെ​ട്ട 55 പേ​ർ ക്വാ​റ​ന്‍റൈ​നി​ൽ പോ​യി​രി​ക്കു​ക​യാ​ണ്. സ​മ്പ​ർ​ക്ക​ത്തി​ലാ​യ കൂ​ടു​ത​ൽ പേ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കി​വ​രി​ക​യാ​ണ്.

വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ മ​ര​ക്കാ​ർ​ക്ക​ണ്ടി ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​ക്കി. ഇ​വി​ടെ​യു​ള്ള റോ​ഡു​ക​ൾ അ​ട​ച്ചു. വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ക്കു​ന്ന​തി​ന് നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. മ​ര​ക്കാ​ർ​ക്ക​ണ്ടി പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പ ​പ്ര​ദേ​ശ​ങ്ങ​ളി​ലും നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ക​ണ്ണൂ​ർ സി​റ്റി​യി​ലും ക​ട​ക​ൾ തു​റ​ക്കു​ന്ന​തി​ന് സ​മ​യ​ക്ര​മം നി​ശ്ച​യി​ച്ചു. പ്ര​ധാ​ന റോ​ഡു​ക​ളി​ൽ പോ​ലീ​സ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ജില്ലയിൽ കോവിഡ് ഗുരുതരമായി വ്യാപിക്കുന്ന സാഹചര്യത്തിൽ കാസർകോട്‌, മഞ്ചേശ്വരം, കുമ്പള, ഹൊസ്ദുർഗ്, നീലേശ്വരം പൊലീസ്‌ സ്‌റ്റേഷൻ പരിധികളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലാ മജിസ്‌ട്രേറ്റായ കലക്ടർ ഡോ. ഡി സജിത്ത് ബാബുവാണ് സിആർപിസി 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചത്‌. ഓട്ടോ, ടാക്‌സി, പൊതുഗതാഗത സംവിധാനങ്ങൾ നിരോധിച്ചു. പൊതു ഇടങ്ങളിലുള്ള കൂടിച്ചേരലും പൊതു ഇടങ്ങളിലേക്കുള്ള അനാവശ്യ യാത്രകളും നിരോധിച്ചു. ഒന്നിടവിട്ട ദിവസങ്ങളിൽ പകൽ 11 മുതൽ വൈകിട്ട്‌ അഞ്ചുവരെ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമേ തുറക്കാവൂ. സാനിറ്റൈസർ, മാസ്‌ക്, രണ്ട്‌ മീറ്റർ ശരീരിക അകലം എന്നിവ കർശനമായി നടപ്പാക്കുമെന്ന് കലക്ടർ അറിയിച്ചു.

English summary
Marriage attendees in Kannur and Kasargod district tests Coronavirus positive
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X