സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട ഭര്‍തൃമതിയായ യുവതിയെ പീഡിപ്പിച്ചു; ബസ് കണ്ടക്ടർ അറസ്റ്റിൽ
ചക്കരക്കല്‍: ഭര്‍തൃമതിയായ യുവതിയെ പീഡിപ്പിച്ച് ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും കൈക്കലാക്കിയ സംഭവത്തിൽ സ്വകാര്യബസ് കണ്ടക്ടര്‍ കസ്റ്റഡിയില്‍. മക്രേരി വെളളച്ചാല്‍ സ്വദേശി അഖിലാണ്(29) പിടിയിലായത്. ചക്കരക്കല്‍ പൊലിസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 29-കാരിയുടെ പരാതിയിലാണ് ഇയാളെ പൊലിസ് പിടികൂടിയത്.
ബസ് യാത്രക്കാരിയായ യുവതിയുമായി സോഷ്യല്‍ മീഡിയയിലൂടെയാണ് അഖില്‍ പരിചയപ്പെട്ടത്. നേരത്തെ ആശുപത്രി ജീവനക്കാരിയായിരുന്ന യുവതിയെ വയനാട്ടിലെ ഒരു സ്ഥാപനത്തില്‍ റിസപ്ഷനിസ്റ്റ് ജോലി വാങ്ങിത്തരാമെന്ന് വാഗ്ദ്ധാനം ചെയ്ത് റിസോര്‍ട്ടില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നത്രേ. ഇത് മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചു മറ്റുളളവരെ കാണിക്കുമെന്നും നാണം കെടുത്തുമെന്നും കുടുംബബന്ധം തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും ഇയാൾ കൈക്കലാക്കുകയും ചെയ്തു. പിന്നീട് നിരന്തരം തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് യുവതിയുടെ പരാതി.

അഞ്ചു പവന്റെ സ്വര്‍ണാഭരണങ്ങളും ബാങ്കില്‍ നിന്നും വായ്പയെടുപ്പിച്ച ഒരുലക്ഷം രൂപയും കൈക്കലാക്കിയ അഖില്‍ അടുത്ത ബന്ധുക്കള്‍ക്ക് നല്‍കിയതായും യുവതിയുടെ പരാതിയില്‍ പറയുന്നു. യുവതിയുടെ പരാതിയില്‍ അഖിലിനെ കൂടാതെ മൂന്ന് ബന്ധുക്കള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇവര്‍ക്കെതിരെ അന്വേഷണം നടത്തിവരികയാണെന്നും അഖില്‍ കബളിപ്പിച്ച പണമാണെന്ന് അറിഞ്ഞിട്ടും കൈപറ്റിയിട്ടുണ്ടെന്നു തെളിഞ്ഞിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കമെന്ന് ചക്കരക്കല്‍ പൊലിസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കോടെരി പറഞ്ഞു.












Click it and Unblock the Notifications