കതിരൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ കൂട്ടത്തോല്‍വി; പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും
തലശേരി: കതിരൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ പ്ലസ്ടു ഡിഎന്‍എച്ച് പ്രാക്ടിക്കല്‍ പരീക്ഷ എഴുതിയ 29 വിദ്യാര്‍ത്ഥികളില്‍ 25 പേരെയും ബോധപൂര്‍വ്വം തോല്‍പ്പിച്ചതായി പരാതി. ഇതേതുടര്‍ന്ന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും കടുത്ത പ്രതിഷേധത്തിലാണ്. കതിരൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ നിരവധി കോഴ്സുകളില്‍ ഒന്നാണ് ഡിസ്ട്രിബ്യൂഷന്‍ നെറ്റ് - വര്‍ക്സ് ഹെല്‍പ്പര്‍ എന്ന പേരിലുള്ള ഡിഎന്‍എച്ച് കോഴ്സ്.
ആദ്യ ഘട്ടങ്ങളില്‍ വീടുകളിലെ ഇലക്ട്രിക്കല്‍ വയറിങ്ങ് സംവിധാനവും രണ്ടാം ഘട്ട കോഴ്സില്‍ കെ.എസ്ഇബി ഇലക്ട്രിക്കല്‍ സംവിധാനങ്ങളുമാണ് പ്രായോഗിക പഠനവിഷയം. പ്രസ്തുത പഠനത്തിന് വൈദ്യൂതി വകുപ്പിലെ എഞ്ചിനിയര്‍മാരാണ് സ്കൂളിലെ അധ്യാപകര്‍ക്ക് പുറമെ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുന്നത്. പരീക്ഷയുടെ മേല്‍നോട്ടം വഹിക്കുന്നത് കേരളത്തിന് പുറത്തുള്ള ഏജന്‍സിയാണ്.

എല്ലാ വിഷയത്തിലും ജയിച്ച വിദ്യാര്‍ത്ഥികള്‍ പ്രക്ടിക്കല്‍ പരീക്ഷയില്‍ തോറ്റതോടെ വീണ്ടും സേ പരീക്ഷ എഴുതണമെന്നാണ് പറയുന്നത്. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ ഒരു വര്‍ഷം നഷ്ടമാവുകയും ഉപരിപഠനത്തിന് പോകാന്‍ പറ്റാത്ത സ്ഥിതിയുണ്ടാകും ചെയ്യുമെന്ന ആശങ്കയിലാണ് രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും. തങ്ങളെ ബോധപൂര്‍വ്വം ഡിഎന്‍ എച്ച് പ്രകടിക്കല്‍ പരീക്ഷയില്‍ തോല്പിച്ചതാണെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
ഇത് സംബന്ധിച്ച് പ്രിന്‍സിപ്പാളിന് പരാതി നല്‍കിയിട്ടുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ സേ പരീക്ഷയെഴുതാന്‍ തയ്യാറാല്ലാത്തതിനാല്‍ പ്രതിസന്ധി എങ്ങനെ പരിഹരിക്കുമെന്ന ആശങ്ക സ്കൂള്‍ അധികൃതര്‍ക്കുണ്ട്. ഉപരിപഠനത്തിന് പോകേണ്ട വിദ്യാര്‍ത്ഥികള്‍ തൊഴില്‍ അധിഷ്ഠിത കോഴ്സുകളെടുത്ത് പഠിച്ചതിനാല്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications