കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വോട്ടടെപ്പിനു ശേഷം കണ്ണൂരില്‍ വ്യാപക അക്രമം: ബോംബെറില്‍ എസ് ഐക്കു പരുക്ക്, യുഡിഎഫ് ബൂത്ത് ഏജന്റുമാര്‍ക്കു നേരെ കല്ലേറ്

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: വോട്ടെടുപ്പില്‍ ജില്ലയില്‍ പലയിടത്തും അക്രമങ്ങളും ബൂത്ത് കൈയേറിയതായും പരാതി. പെരിങ്ങത്തൂര്‍ സൗത്ത് അണിയാരത്ത് യു.ഡി.എഫ് ബൂത്ത് സി.പി.എം പ്രവര്‍ത്തകര്‍ ആക്രമിച്ചതായി പരാതി. സൗത്ത് അണിയാരം എല്‍.പി സ്‌കൂളില്‍ 152ാം നമ്പര്‍ പോളിംഗ് സ്റ്റേഷന് അകലെ യു.ഡി.എഫ് പ്രവര്‍ത്തകരുടെ ബൂത്താണ് ആക്രമിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം.

കുതിച്ച് കയറി പോളിങ് ശതമാനം; 20 മണ്ഡലങ്ങളിലും 70% കടന്നു, ഏറ്റവും കൂടുതൽ കണ്ണൂരിൽ, പലയിടത്തും അക്രമം

മുഴക്കുന്നിലെ 71ാം ബൂത്തില്‍ കള്ളവോട്ടിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടയില്‍ യു.ഡി.എഫ് പോളിങ് ഏജന്റിന് മര്‍ദനമേറ്റു. വത്സന്‍ കല്ല്യാടനാണ് മര്‍ദനമേറ്റത്. സംഘര്‍ഷത്തിനിടയില്‍ വോട്ടിങ് മെഷീന്‍ നിലത്തു വീണു. വട്ട്യറയിലെ പോളിങ് ബൂത്തില്‍ യു.ഡി.എഫ്, എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റമുïായി. പൊലിസ് എത്തിയാണ് സംഘര്‍ഷം ഒഴിവാക്കിയത്.

Kannur

കല്യാശ്ശേരി മണ്ഡലത്തില്‍ വ്യാപകമായി ബൂത്ത് കൈയേറി കള്ളവോട്ട് നടത്തിയതായി യു.ഡി.എഫ് കല്യാശ്ശേരി മണ്ഡലം കമ്മിറ്റി ആരോപിച്ചു. യു.ഡി.എഫ് ഏഴോം പഞ്ചായത്ത് കമ്മിറ്റി ചെയര്‍മാന്‍ അലികാടത്തറയെ നരിക്കോട് സ്‌കുളിലെ ബൂത്തില്‍ കയറി അക്രമിച്ചു. ചെറുകുന്ന് പഞ്ചായത്തിലെ പുന്ന ചേരിയില്‍ ബൂത്ത് ഏജന്റായ യുത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രാഹുല്‍ പൂങ്കാവ് ദേവന്‍കപ്പച്ചേരി എന്നിവരെ പൊലിസിന്റെ കണ്‍മുന്നില്‍ വച്ചാണ് അക്രമിച്ചത്.

ചൊക്ലി നോര്‍ത്ത് മേനപ്രം എല്‍.പി സ്‌കൂളില്‍ കള്ള വോട്ട് ചെയ്യാനെത്തിയവരെ തടഞ്ഞ യു.ഡി.എഫ് ബൂത്ത് ഏജന്റിനെ സി.പി.എം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി. ബൂത്തിനുള്ളില്‍ തടഞ്ഞു വച്ച് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ തലശ്ശേരി എ.എസ്.പിയും സംഘവും ഏജന്റിനെ പുറത്തെത്തിച്ച് സ്വന്തം വോട്ട് ചെയ്യാനായി അണിയാരം കേളോത്ത് എല്‍.പി സ്‌കൂളിലെത്തിച്ചു.

എം.എസ്.എഫ് നേതാവ് കിഴ്മാടത്തെ മൊട്ടത്ത് മുഹമ്മദിനെയാണ് ഭീഷണിപ്പെടുത്തി ബൂത്തിനുള്ളില്‍ ബന്ദിയാക്കിയത്. ചൊക്ലി മേക്കുന്ന് മതിയമ്പത്ത് എല്‍.പി സ്‌കൂളില്‍ കള്ളവോട്ട് ചെയ്യാനെത്തിയ സി.പി.എം പ്രവര്‍ത്തകനെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ തടഞ്ഞത് നേരിയ സംഘര്‍ഷത്തിനിടയാക്കി.
ചൊക്ലിയില്‍ പൊലിസും സി.പി.എം പ്രവര്‍ത്തകരും തമ്മിലുïായ സംഘര്‍ഷത്തില്‍ പഞ്ചായത്ത് പ്രസിഡന്റിന് പരുക്ക്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ ചൊക്ലി യു.പി സ്‌കൂളിലായിരുന്നു സംഭവം.

ബൂത്തില്‍ കൂടുതല്‍ പൊലിസിനെ വിന്യസിച്ചത് പഞ്ചായത്ത് പ്രസിഡന്റ് ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിനിടയാക്കിയത്. തെരഞ്ഞെടുപ്പ് ചുമതലയ്‌ക്കെത്തിയ സ്‌പെഷല്‍ പൊലിസ് ഓഫിസര്‍മാരുമായാണ് വാക്കേറ്റം ഉïായത്. ചൊക്ലി പഞ്ചായത്ത് പ്രസിഡന്റും സി.പി.എം പാനൂര്‍ ഏരിയ കമ്മിറ്റി അംഗവുമായ വി.കെ രാഗേഷിനെ മര്‍ദനമേറ്റ പരുക്കുകളോടെ ചൊക്ലി മെഡിക്കല്‍ സെന്റെറില്‍ പ്രവേശിപ്പിച്ചു. ഡിവൈ.എസ്.പി സജേഷ് വാഴവളപ്പിലും സംഘവും മര്‍ദിച്ചതായാണ് പരാതി.

സംഭവത്തെ തുടര്‍ന്ന് ചൊക്ലി ടൗണില്‍ സി.പി.എം പ്രവര്‍ത്തകരും പൊലിസും തമ്മില്‍ ഏറെ നേരം വാക്കേറ്റം ഉïായി. പ്രവര്‍ത്തകര്‍ പൊലിസിനെതിരെ പ്രകടനം നടത്തി. അഡ്വ. എ.എന്‍ ഷംസീര്‍ എം.എല്‍.എ സ്‌കൂളിലെത്തി. സ്ഥലത്ത് വന്‍ പൊലിസ് സന്നാഹം നിലയുറപ്പിച്ചതോടെയാണ് സംഘര്‍ഷത്തിന് അയവു വന്നത്.

കടവത്തൂര്‍ ഇരഞ്ഞിന്‍ കീഴില്‍ സി.പി.എംലീഗ് സംഘര്‍ഷം. ബോംബെറില്‍ എസ്.ഐക്കും പൊലിസുകാരനും പരുക്കേറ്റു. വോട്ടെടുപ്പ് കഴിഞ്ഞശേഷം ലീഗുകാര്‍ സഞ്ചരിച്ച വാഹനം തടഞ്ഞതാണ് സംഘര്‍ഷത്തിനു കാരണം. തുടര്‍ന്ന് ലീഗ് പ്രവര്‍ത്തകരും സംഘടിച്ചെത്തിയ സി.പി.എം പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം ഉïാവുകയും സംഘര്‍ഷത്തിനിടയില്‍ ബോംബ് സ്‌ഫോടനമുïാവുകയുമായിരുന്നു. കൊളവല്ലൂര്‍ പ്രിന്‍സിപ്പല്‍ എസ്.ഐ എം.കെ അനില്‍കുമാര്‍, എം.എസ്.പി അംഗം ചന്ദ്രദാസ് എന്നിവര്‍ക്ക് പരുക്കേറ്റു. ഇവരെ തലശ്ശേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്തെ സി.പി.എം ഓഫിസിന് നേരെ അക്രമം നടന്നു. ഓഫിസിലുïായിരുന്ന ആശാരിന്റവിട പുരേഷ്, പങ്കജം, സുനിത എന്നിവര്‍ക്ക് നിസാര പരുക്കേറ്റു.

പയ്യന്നൂരില്‍ സി.പിഎം പ്രവര്‍ത്തകരുടെ അക്രമത്തില്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റതായി പരാതി. കാറമേലില്‍ ബൂത്ത് ഏജന്റായിരുന്ന ഡി.സി.സി ജനറല്‍സെക്രട്ടറി എ.പി നാരായണന്‍ (62), മകന്‍ വി.വി രഞ്ജിത്ത് (40) പയ്യന്നൂര്‍ ബോയ്‌സ് ഹൈസ്‌കൂളിലെ 92ാം ബൂത്ത് ഏജന്റ് പയ്യന്നൂര്‍ കൊക്കാനിശ്ശേരിയിലെ പി.ബി ജിതേഷ്(35), വെള്ളോറ ടാഗോര്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 149ാം ബൂത്ത് ഏജന്റുമാരായ വെള്ളോറയിലെ കെ.എം ജോസഫ്(56), എന്‍.വി രാധാകൃഷ്ണന്‍(49), അന്നൂരിലെ എം. ശശീധരന്‍(60) കുന്നരു യു.പി സ്‌കൂളിലെ 124ാം ബൂത്ത് ഏജന്റും രാമന്തളി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റുമായ വി.വി ഉണ്ണികൃഷ്ണന്‍(44) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇവരെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബോധരഹിതയായ മഹിളാ കോണ്‍ഗ്രസ് നേതാവ് എം.വി വത്സലയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ് അക്രമിച്ചതെന്നാണ് ഇവര്‍ പൊലിസിനു പരാതി നല്‍കിയത്.

മയ്യില്‍ അരിമ്പ്ര പറശ്ശിനി റോഡില്‍ വോട്ടര്‍മാരെ സഹായിക്കുന്നതിനായി കോണ്‍ഗ്രസ് ഓഫിസിന് സമീപത്തിരുന്ന യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് നേരെ കല്ലേറ്. ഇന്നലെ വൈകിട്ട് അഞ്ചോടെയായിരുന്നു ഒരുകൂട്ടം സി.പി.എം പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി കല്ലേറ് നടത്തിയത്. കല്ലേറില്‍ കോണ്‍ഗ്രസ് ഓഫിസിനും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ഇതിനുപിന്നാലെ സി.പി.എം പ്രവര്‍ത്തകന്റെ വീടിന് നേരെ ആക്രമണം നടക്കുകയായിരുന്നു. നണിയൂര്‍ ഹിന്ദു എല്‍.പി സ്‌കൂളിന് സമീപത്തെ പോള ചന്ദ്രന്റെ വീടിന് നേരെയാണ് ഇന്നലെ രാത്രി എട്ടോടെ ആക്രമം നടന്നത്. വീടിന്റെ ജനല്‍ പാളികളും ഫര്‍ണിച്ചറുകളും അടിച്ചു തകര്‍ത്തു. അക്രമത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. റീന, വിജയന്‍, നാരായണന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പതിനഞ്ചോളം ലീഗ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് അക്രമം നടത്തിയതെന്ന് സി.പി.എം ആരോപിച്ചു

തളിപ്പറമ്പ് മേഖലയില്‍ അക്രമത്തില്‍ യു.ഡി.എഫിന്റെ മൂന്ന് ബൂത്ത്ഏജന്റുമാര്‍ക്ക് പരുക്കേറ്റതായി പരാതി. വടക്കാഞ്ചേരി എ.എല്‍.പി സ്‌കൂളിലുïായ അക്രമത്തില്‍ യു.ഡി.എഫ് ബൂത്ത് ഏജന്റുമാരായ പാറാട്ടെ സി. ലത്തീഫ് (45), വടക്കാഞ്ചേരിയിലെ കെ.പി രാജീവന്‍ (50) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇവരെ പരുക്കുകളോടെ തളിപ്പറമ്പിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്.എഫ്.ഐ നേതാവിന്റെ നേതൃത്വത്തില്‍ 100 ഓളം സി.പി.എമ്മുകാരാണ് ആക്രമിച്ചതെന്ന് യു.ഡി.എഫ് ആരോപിച്ചു. നരിക്കോട് ഒന്‍പതാം ബൂത്തില്‍ യു.ഡി.എഫ് ഏജന്റായിരുന്ന അലി കടാത്തറ(70)ക്കും അക്രമത്തില്‍ പരുക്കേറ്റു. ബൂത്തിനുളളില്‍ വച്ചാണ് ഇയാളെ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ അക്രമിച്ചത്.

English summary
Violence in Kannur after voting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X